തമിഴകത്തിന്റെ തലൈവർ രജനികാന്തിനെ നായകനാക്കി നെൽസൺ ദിലീപ് കുമാർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ജയിലർ’ ന്റെ ചിത്രീകരണം 50 ശതമാനം പൂർത്തീകരിച്ചു. ‘സൺ പിക്‌ചേഴ്‌സ്’ന്റെ ബാനറിൽ കഥാനിധി മാരൻ നിർമിക്കുന്ന ചിത്രത്തിൽ 3 ആക്ഷൻ രംഗങ്ങളോടൊപ്പം 3 ഗാന രംഗങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട് എന്നാണ് സൂചന. ‘ഡോക്ടർ’, ‘ഡോൺ’ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ നടി പ്രിയങ്ക മോഹനാണ് ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത്. പ്രശസ്ത നടി രമ്യ കൃഷ്ണനും ഇതിൽ ശക്തമായ ഒരു വേഷം അവതരിപ്പിക്കുന്നുണ്ട്. രജനികാന്തിന്റെ 169 ആം ചിത്രമെന്ന പ്രത്യേകതയോടെ പുറത്തിറങ്ങുന്ന ജയിലറിന് അനിരുദ്ധാണ് സംഗീതമൊരുക്കുന്നത്. വിജയ് കാർത്തിക് കണ്ണനാണ് ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്ന പോലെ ഒരു ജയിലറിന്റെ വേഷത്തിലാണ് രജനികാന്ത് ഇതിൽ പ്രത്യക്ഷപ്പെടുന്നത്. താരം ഇതുവരെ അവതരിപ്പിച്ച കഥാപാത്രങ്ങളിൽ നിന്നും വ്യത്യസ്തമായ ഭാവത്തിലും രൂപത്തിലും ജയിലറിൽ എത്തുന്നുവെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ചിത്രം 2023 ഏപ്രിൽ 14 ന് റിലീസ് ചെയ്യാനാണ് അണിയറ പ്രവർത്തകർ തീരുമാനിച്ചിരിക്കുന്നത്.
ഈ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ വലിയ സ്വീകാര്യത നേടിയിരുന്നു. മരണ മാസ്സ് ലുക്കിൽ രജനികാന്ത് പ്രത്യക്ഷപ്പെടുന്ന ചിത്രത്തിൽ തന്റെ പ്രായത്തിനൊത്ത കഥാപാത്രമാണ് താരം അവതരിപ്പിക്കുന്നതെന്ന സൂചന പോസ്റ്ററിൽ നിന്നും ലഭിച്ചിരുന്നു. ആക്ഷനോടൊപ്പം നർമ്മത്തിനും പ്രാധാന്യം നൽകിയാണ് ചിത്രം ഒരുക്കുന്നത്. വിജയ് ചിത്രം ‘ബീസ്റ്റ്’ന് ശേഷം നെൽസൺ ദിലീപ് കുമാറിന്റെ സംവിധാനത്തിൽ പുറത്തിറങ്ങുന്ന ‘ജയിലർ’ ശിവ ഒരുക്കിയ ‘അണ്ണാത്തെ’ക്ക് ശേഷം പുറത്തിറങ്ങുന്ന രജനികാന്ത് ചിത്രമാണ്. ‘അണ്ണാത്തെ’ക്ക് ബോക്സ് ഓഫീസിൽ പ്രതീക്ഷിച്ചത്ര വിജയം കൈവരിക്കാൻ സാധിച്ചില്ല എന്നതിനാൽ തന്നെ ‘ജയിലർ’ പ്രതീക്ഷയോടെയാണ് ആരാധകർ നോക്കി കാണുന്നത്.
എസ്. യു. അരുൺ കുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിയാൻ വിക്രം ചിത്രം "വീര ധീര ശൂരൻ" ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ഈ…
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ടോവിനോ തോമസിന്റെ…
മലയാള സിനിമയിലെ പ്രമുഖ യുവതാരങ്ങളായ അഷ്കർ സൗദാനും ഷഹീർ സിദ്ദിഖും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ബെസ്റ്റി' ജനുവരി 24ന് തിയറ്ററുകളിലെത്തും.…
ആസിഫ് അലി, അനശ്വര രാജൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോഫിന് ടി ചാക്കോ സംവിധാനം ചെയ്തു വേണു കുന്നപ്പിള്ളി നിർമ്മിച്ച…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിലെ പുതിയ മുഖമായി ഡിറ്റക്റ്റീവ് ഉജ്ജ്വലൻ ഫസ്റ്റ് ലുക്ക് പുറത്ത്. കോമഡി ഇൻവെസ്റ്റിഗേഷൻ ത്രില്ലറായി…
This website uses cookies.