സൂപ്പർ സ്റ്റാർ രജനികാന്തിന്റെ പുതിയ ചിത്രമായ ദർബാർ റിലീസിന് ഒരുങ്ങുകയാണ്. എ ആർ മുരുഗദോസ് ഒരുക്കിയ ഈ ചിത്രത്തിൽ ഒരു പോലീസ് ഉദ്യോഗസ്ഥൻ ആയാണ് രജനികാന്ത് എത്തുന്നത്. ലേഡി സൂപ്പർ സ്റ്റാർ നയൻ താര നായികാ വേഷം ചെയ്യുന്ന ഈ ചിത്രത്തിലെ വില്ലൻ ആയി എത്തുന്നത് സുനിൽ ഷെട്ടി ആണ്. ഇതിന്റെ ട്രൈലെർ കുറച്ചു ദിവസം മുന്നേ റിലീസ് ചെയ്യുകയും സോഷ്യൽ മീഡിയയിൽ വമ്പൻ തരംഗം സൃഷ്ടിക്കുകയും ചെയ്തു. അടുത്ത മാസം പൊങ്കൽ റിലീസ് ആയാണ് ദർബാർ ലോകം മുഴുവൻ എത്തുന്നത്. ഇപ്പോഴിതാ തന്റെ പേരിനൊപ്പം എങ്ങനെ സൂപ്പർ സ്റ്റാർ എന്ന ടാഗ് വന്നു എന്ന് വെളിപ്പെടുത്തുകയാണ് രജനികാന്ത്.
എൺപതുകളുടെ തുടക്കത്തിലാണ് ആ വിശേഷണം തനിക്കു ലഭിക്കുന്നത് എന്നും തിയറ്ററിലിരുന്ന് താൻ തന്റെ ഒരു സിനിമ കാണുമ്പോഴാണ് ക്രെഡിറ്റിൽ പെട്ടെന്ന് സൂപ്പർസ്റ്റാർ രജനീകാന്ത് എന്ന് എഴുതി കാണിച്ചത് എന്നും രജനികാന്ത് ഓർക്കുന്നു. അപ്പോൾ തന്നെ താൻ നിർമ്മാതാവിനെ വിളിച്ചു എന്നും തന്നോട് ഒരു വാക്ക് പോലും ചോദിക്കാതെ ആണ് അവർ അങ്ങനെ എഴുതി ചേർത്ത് എന്നും അദ്ദേഹം പറയുന്നു. അന്നത് കണ്ടപ്പോൾ വലിയ ലജ്ജ ആണ് തോന്നിയത് എങ്കിലും പിന്നീട് അത് തന്റെ ജീവിതത്തിന്റെ ഭാഗമായി എന്നും രജനികാന്ത് പറയുന്നു. മാത്രമല്ല ഇത്രയും വർഷത്തെ സിനിമ ജീവിതത്തിൽ ഒട്ടേറെ കഥാപാത്രങ്ങളെ അവതരിപ്പിച്ചു എങ്കിലും ഒരു ട്രാൻസ്‌ജെൻഡർ കഥാപാത്രത്തെ അവതരിപ്പിക്കണം എന്നത് ഒരു ആഗ്രഹമായി തുടരുന്നു എന്നും അദ്ദേഹം പറയുന്നു. ഇപ്പോഴും തന്നെ ആളുകൾ എന്തിനു സൂപ്പർ സ്റ്റാർ എന്ന് വിളിക്കുന്നു എന്ന് തനിക്കു അറിയില്ല എന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.