ഉലക നായകൻ കമൽ ഹാസനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിക്രം ഇപ്പോൾ ആഗോള തലത്തിൽ മെഗാ വിജയം നേടി കുതിപ്പ് തുടരുകയാണ്. 200 കോടിക്ക് മുകളിൽ ആഗോള ഗ്രോസ് നേടിയ ഈ ചിത്രം തമിഴ്‌നാട്ടിലും പുതിയ ബോക്സ് ഓഫീസ് ചരിത്രങ്ങൾ എഴുതി ചേർക്കുകയാണ്. പ്രേക്ഷകരും നിരൂപകരും ഒരേ സ്വരത്തിൽ ഗംഭീരമെന്നു വിശേഷിപ്പിക്കുന്ന ഈ മാസ്സ് ആക്ഷൻ ത്രില്ലർ രചിച്ചത് ലോകേഷ് കനകരാജ്, രത്ന കുമാർ എന്നിവർ ചേർന്നാണ്. ഇപ്പോഴിതാ ഈ ചിത്രത്തിന് പ്രശംസയുമായി എത്തിയിരിക്കുന്നത് സാക്ഷാൽ സൂപ്പർ സ്റ്റാർ രജനീകാന്താണ്. അദ്ദേഹം ഈ ചിത്രം കണ്ടതിനെ ശേഷം കമൽ ഹാസനെ വിളിച്ചുവെന്നും ‘സൂപ്പര്‍ സൂപ്പര്‍ സൂപ്പര്‍’ എന്നാണ് രജനികാന്ത് സിനിമയെക്കുറിച്ച് പറഞ്ഞതെന്നും പ്രശസ്ത തമിഴ് ട്രേഡ് അനലിസ്റ്റ് രമേശ് ബാലയാണ് പുറത്തു വിട്ടത്. സംവിധായകന്‍ ലോകേഷ് കനകരാജ്, സംഗീത സംവിധായകന്‍ അനിരുദ്ധ് രവിചന്ദര്‍, നിര്‍മ്മാതാവ് മഹേന്ദ്ര എന്നിവരേയും അദ്ദേഹം അഭിനന്ദിച്ചെന്നും രമേശ് ബാല പറയുന്നു.
കമൽ ഹാസനൊപ്പം മക്കൾ സെൽവൻ വിജയ് സേതുപതി, ഫഹദ് ഫാസില്‍, നരേന്‍, ചെമ്പന്‍ വിനോദ് ജോസ്, കാളിദാസ് ജയറാം, അതിഥി വേഷത്തിൽ നടിപ്പിൻ നായകൻ സൂര്യ തുടങ്ങിയവരും ഈ ചിത്രത്തില്‍ പ്രധാന വേഷങ്ങൾ ചെയ്യുന്നുണ്ട്. രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ കമല്‍ ഹാസനും ആര്‍ മഹേന്ദ്രനും ചേര്‍ന്നാണ് വിക്രം നിര്‍മ്മിച്ചിരിക്കുന്നത്. അനിരുദ്ധ് രവിചന്ദരാണ് ഈ സിനിമയ്ക്കു വേണ്ടി സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. മലയാളിയായ ഗിരീഷ് ഗംഗാധരൻ ക്യാമറ ചലിപ്പിച്ച ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് ഫിലോമിൻ രാജ് ആണ്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.