കബാലി, കാല എന്നീ പാ രഞ്ജിത്ത് ചിത്രങ്ങൾക്ക് ശേഷം രജനികാന്തിന്റെ അണിയറയിൽ ഒരുങ്ങുന്നത് കാർത്തിക്ക് സുബ്ബരാജ് ചിത്രമാണ്. പിസാ, ജിഗർത്താണ്ട, മെർക്കുറി എന്നീ ചിത്രങ്ങളിലൂടെ തമിഴ് നാട്ടിൽ ഏറെ ശ്രദ്ധേയമായ സംവിധായകനാണ് കാർത്തിക്ക് സുബ്ബരാജ്. രജനികാന്ത് എന്ന നടനെയും താരത്തെയും ഒരേ അളവിൽ ഉപയോഗിക്കുന്ന ഒരു ചിത്രമായിരിക്കുമിതെന്ന് കാർത്തിക്ക് ഒരു അഭിമുഖത്തിൽ പറയുകയുണ്ടായി. മക്കൾ സെൽവൻ വിജയ് സേതുപതി ചിത്രത്തിൽ പ്രധാന വേഷത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. തമിഴിലെ എക്കാലത്തെയും മികച്ച നടിമാരിൽ ഒരാളായ സിമ്രാനും രജനികാന്ത് ചിത്രത്തിൽ വേഷമിടുന്നുണ്ട്. രജനികാന്ത് സ്റ്റൈലിഷ് താടി ലുക്കിലാണ് ചിത്രത്തിൽ പ്രത്യക്ഷപ്പെടുക. സിനിമയിലെ ഒരു ഗാനത്തിന്റെ ചിത്രീകരണത്തിന് മാത്രമായി ദാർജിലിങ്ങിൽ ഒരു ഷെഡ്യുൾ ഉണ്ടായിരുന്നു. വിജയ് സേതുപതിയുടെ രംഗങ്ങൾ ലക്ക്‌നൗവിലാണ് ചിത്രീകരിക്കുക. ആഗസ്റ്റ് 10ന് ചെന്നൈയിൽ സിനിമയുടെ ചിത്രീകരണം വീണ്ടും ആരംഭിക്കും.
കാർത്തിക്ക് സുബ്ബരാജ്- രജനികാന്ത് ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിന്റെ വൻ ലൈൻ സംവിധായകൻ ഒരു അഭിമുഖത്തിൽ പറയുകയുണ്ടായി. ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ അനുസരിച്ചു രജനികാന്ത് രാവിലെ കോളേജ് പ്രൊഫസറായും ഹോസ്റ്റൽ വാർഡനുമായാണ് വേഷമിടുന്നത്, എന്നാൽ രാത്രി കാലങ്ങളിൽ അധോലോക നായകനായും താരം പ്രത്യക്ഷപ്പെടും. പീറ്റർ ഹെയ്നാണ് ചിത്രത്തിന്റെ ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്യുന്നത്. കോളേജിലെ സാമൂഹ്യവിരുദ്ധത ഘടങ്ങൾക്കെതിരെ പോരാടുന്ന ഒരു കഥാപാത്രമായിരിക്കും രജിനിയുടേത്. നവാസുദിൻ സിദ്ദിഖി, ബോബി സിംഹ, മേഘ ആകാശ്, സനത് റെഡ്‌ഡി തുടങ്ങിയ വലിയ താരനിര തന്നെ ചിത്രത്തിന് അവകാശപ്പെടുന്നുണ്ട്. നാഷണൽ അവാർഡ് ജേതാവ് തിരുവാണ് ഛായാഗ്രാഹണം നിർവഹിക്കുന്നത്. അനിരുദ്ധാണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്. സൺ പിക്ചേഴ്‌സിന്റെ ബാനറിൽ കലാനിധി മാരനാണ് ചിത്രം നിർമ്മിക്കുന്നത്.
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്‌ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
This website uses cookies.