സൂപ്പർസ്റ്റാർ രജനികാന്ത് നായകനായ ഏറ്റവും പുതിയ ചിത്രമായ ജയിലർ ഇപ്പോൾ ചരിത്രം കുറിക്കുന്ന വിജയം നേടിയാണ് മുന്നേറുന്നത്. സൺ പിക്ചേഴ്സ് നിർമ്മിച്ച്, നെൽസൺ ദിലീപ്കുമാർ രചിച്ച് സംവിധാനം ചെയ്ത ഈ ആക്ഷൻ ഡ്രാമ ആഗോള ബോക്സ് ഓഫീസിൽ നിന്ന് 580 കോടിയും പിന്നിട്ട് കുതിക്കുകയാണ്. ആഗോള തലത്തിൽ 600 കോടി നേടുന്ന രണ്ടാമത്തെ മാത്രം തമിഴ് ചിത്രമാവാനുള്ള ഒരുക്കത്തിലാണ് ജയിലർ. അതോടൊപ്പം 220 കോടിക്ക് മുകളിൽ തമിഴ്‌നാട്ടിൽ നിന്ന് മാത്രം ഗ്രോസ് നേടി, മണി രത്‌നത്തിന്റെ മൾട്ടിസ്റ്റാർ ചരിത്ര സിനിമയായ പൊന്നിയിൻ സെൽവൻ പാർട്ട് ഒന്നിനെ മറികടന്ന്, തമിഴിലെ പുതിയ ഇൻഡസ്ട്രി ഹിറ്റാവാൻ കൂടിയാണ് ജയിലർ ഒരുങ്ങുന്നതെന്നും ട്രേഡ് അനലിസ്റ്റുകൾ പ്രവചിക്കുന്നു. സൺ പിക്ചേഴ്സിന് ഏറ്റവും ലാഭം കൊടുത്ത ചിത്രമായി ജയിലർ മാറിയിരുന്നു.
അതിന്റെ സന്തോഷ സൂചനകമായി ഈ ചിത്രത്തിന്റെ ഒരു ലാഭ വിഹിതം രജനികാന്തിനും, സംവിധായകൻ നെൽസണും കൈമാറിയതിനൊപ്പം തന്നെ, ഇരുവർക്കും യഥാക്രമം ഒരു പുതിയ മോഡൽ ബി എം ഡബ്ള്യുയും പോർഷെയും സമ്മാനിക്കുകയും ചെയ്തു നിർമ്മാതാവ് കലാനിധി മാരൻ. 110 കോടിയാണ് ഈ ചിത്രത്തിൽ അഭിനയിച്ചതിന് രജനികാന്ത് വാങ്ങിയ പ്രതിഫലം. അതിനൊപ്പം 100 കോടി ലാഭ വിഹിതവും ഒന്നര കോടിയുടെ ആഡംബര കാറും കൂടി ലഭിച്ചതോടെ, ജയിലർ എന്ന ചിത്രത്തിലൂടെ രജനികാന്ത് നേടിയ പ്രതിഫലത്തിന്റെ കണക്ക് 210 കോടിക്കും മുകളിലാണ്. ഇന്ത്യൻ സിനിമയിൽ തന്നെ ഒരു ചിത്രത്തിന് ഏറ്റവും വലിയ തുക പ്രതിഫലമായി നേടുന്ന താരമെന്ന നേട്ടവും ഇതോടെ രജനികാന്തിനെ തേടിയെത്തി.
തന്റെ കരിയറിൽ താൻ ഇതുവരെ ചെയ്യാത്ത ഒരു വേഷമാണ് അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് ഗിഗ്ഡം ഓഫ് കേരളയിൽ ലഭിച്ചതെന്ന്…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ റിലീസ് തീയതി അണിയറപ്രവർത്തകർ പുറത്തു വിട്ടു. മെയ്…
ഇന്ത്യൻ സിനിമയുടെ ബാനറിൽ ടിപ്പു ഷാൻ, ഷിയാസ് ഹസൻ എന്നിവർ നിർമ്മിച്ച് അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട മെയ്…
രഞ്ജിത്ത് സജീവിനെ നായകനാക്കി അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരളയിലൂടെ മലയാള സിനിമയിലേക്ക് വീണ്ടുമൊരു പുതുമുഖ നായിക.…
ഇന്ന് കേരളത്തിലെ യുവാക്കളും അവരുടെ മാതാപിതാക്കളും എല്ലാം അഭിമുഖീകരിക്കുന്ന വലിയൊരു പ്രശ്നം ചർച്ച ചെയ്യുന്ന ചിത്രമാണ് യുണൈറ്റഡ് കിംഗ്ഡം ഓഫ്…
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
This website uses cookies.