തമിഴ് സൂപ്പർ താരം രജനികാന്ത് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായ ജയിലറിന്റെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസമാണ് നടന്നത്. ചെന്നൈയിൽ വെച്ച് നടന്ന ഓഡിയോ ലോഞ്ചിൽ രജനികാന്ത്, സംവിധായകൻ നെൽസൺ, കന്നഡ സൂപ്പർ സ്റ്റാർ ശിവരാജ് കുമാർ, ബോളിവുഡ് താരം ജാക്കി ഷെറോഫ്, തമന്ന, സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദർ തുടങ്ങി ഒട്ടേറെ പേർ പങ്കെടുത്തു. ഈ ചിത്രത്തിൽ ഒരു നിർണ്ണായക അതിഥി വേഷം ചെയ്ത കംപ്ലീറ്റ് ആക്ടർ മോഹൻലാലിന്, മൈസൂരിൽ വൃഷഭ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കിലായതിനാൽ ചടങ്ങിൽ പങ്കെടുക്കാൻ സാധിച്ചില്ല. ഓഡിയോ ലോഞ്ചിന്റെ പ്രധാന ആകർഷണം രജനികാന്തിന്റെ പ്രസംഗം തന്നെയായിരുന്നു. അതിലദ്ദേഹം പറഞ്ഞ വാക്കുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയാണ്.
ചിത്രത്തിലെ സൂപ്പർ ഹിറ്റായ ഹുക്കും എന്ന പാട്ടിന്റെ വരികൾ ഗംഭീരമായിരുന്നുവെന്നും, എന്നാൽ താനതിൽ നിന്നും മാറ്റാൻ ആവശ്യപ്പെട്ടത് സൂപ്പർ സ്റ്റാർ എന്ന വാക്ക് മാത്രമായിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി. ഈ സൂപ്പർ സ്റ്റാറെന്ന വാക്ക് തന്റെ കൂടെ ചേർത്ത് വെക്കരുതെന്ന് താൻ പലപ്പോഴും ആവശ്യപ്പെട്ടിട്ടുണ്ടെന്നും, ആ വാക്ക് വലിയ ഭാരവും തലവേദനയും സൃഷ്ടിക്കുന്ന ഒന്നാണെന്നും അദ്ദേഹം പറയുന്നു. പണ്ട് താൻ ഈ വാക്ക് മാറ്റാൻ ആവശ്യപ്പെട്ടപ്പോൾ ചിലർ പറഞ്ഞത് രജനീകാന്തിന് പേടിയാണെന്നാണെന്നും, എന്നാൽ താൻ പേടിക്കുന്നത് 2 പേരെ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. അതിൽ ഒന്ന് ദൈവവും, മറ്റൊന്ന് നല്ല മനുഷ്യരേയും ആണെന്ന് അദ്ദേഹം വെളിപ്പെടുത്തി.
നല്ല മനുഷ്യരെ വേദനിപ്പിച്ചാൽ, അവരുടെ ശാപം നമ്മളെ വിട്ട് പോവില്ല എന്ന് പറഞ്ഞ അദ്ദേഹം, അവരെ വേദനിപ്പിക്കാതെ നോക്കാൻ ശ്രമിക്കണമെന്നും, അത്തരം നല്ല മനസ്സുള്ളവരോട് താൻ ഭയത്തോടെ മാത്രമേ പെരുമാറാറുള്ളൂ എന്നും വിശദീകരിച്ചു. നെൽസൺ സംവിധാനം ചെയ്ത ജയിലർ നിർമ്മിച്ചത് സൺ പിക്‌ചേഴ്‌സാണ്. ഓഗസ്റ്റ് പത്തിനാണ് ജയിലർ റിലീസ് ചെയ്യുന്നത്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.