ജയ് ഭീം ചിത്രത്തിന്റെ സംവിധായകൻ ടി ജെ ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന ‘തലൈവർ 170 ‘യിൽ അമിതാഭ് ബച്ചനും രജനികാന്തും ഒന്നിക്കുന്നു. ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്കരനാണ് ചിത്രം നിർമിക്കുന്നത്. 32 വർഷങ്ങൾക്ക് ശേഷമാണ് സിനിമ പ്രേമികൾ ഓൺ സ്ക്രീനിൽ അമിതാഭ് ബച്ചനെയും രജനികാന്തിനെയും കാണാൻ ഒരുങ്ങുന്നത്. ഇരുവരുടെയും ഒത്തുചേരൽ വർഷങ്ങളായി പ്രേക്ഷകർ ആഗ്രഹിക്കുന്ന കാര്യമാണ്. ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും 2 ശക്തരായ താരങ്ങൾ തമ്മിൽ ഒന്നിക്കുമ്പോൾ സോഷ്യൽ മീഡിയയും ഫാൻ പേജുകളും ആളിക്കത്തുകയാണ്.
ചിത്രത്തിൻറെ ഷൂട്ടിംഗ് അടുത്തമാസം അവസാനത്തോടെ ആരംഭിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ചിത്രം ഒരു യഥാർത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്നും ഒരു മുസ്ലീം പോലീസ് ഓഫീസറുടെ കഥാപാത്രത്തെയാണ് രജനികാന്ത് അവതരിപ്പിക്കുന്നതെന്നും സൂചനകളുണ്ട്.
തമിഴിൽ ഇരുവരും ഒരുമിച്ചെത്തുന്ന ആദ്യ ചിത്രം കൂടിയായതിനാൽ പ്രേക്ഷകരുടെ ആകാംക്ഷ വർധിച്ചിരിക്കുകയാണ്. ഇരുവരും ഇതിനുമുമ്പ് ഒരുമിച്ച ചിത്രങ്ങൾ അന്താ കാനൂൻ, ഗെരാഫ്താർ, ഹം എന്നിവയായിരുന്നു.
‘ജയിലർ’ ആണ് പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ രജനികാന്ത് ചിത്രം. ഓഗസ്റ്റ് 10ന് ചിത്രം തിയറ്റുകളിലെത്തും. മലയാളത്തിന്റെ മെഗാസ്റ്റാർ മോഹൻലാലും ചിത്രത്തിൽ ചിത്രത്തിൻറെ ഭാഗമാകുന്നുണ്ട്.
തമിഴ് സൂപ്പർതാരം അജിത്തുമായി ഒരു ചിത്രം ചെയ്യുമെന്നും അതിന്റെ കഥ അദ്ദേഹത്തോട് സംസാരിച്ചെന്നും വെളിപ്പെടുത്തി ലോകേഷ് കനകരാജ്. രണ്ടു പേരും…
നിവിൻ പോളിയെ നായകനാക്കി അരുൺ വർമ്മ സംവിധാനം ചെയ്ത "ബേബി ഗേൾ" എന്ന ചിത്രം സെപ്റ്റംബർ റിലീസായി പ്ലാൻ ചെയ്യുന്നു…
മോഹൻലാൽ, മമ്മൂട്ടി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ ഒരുക്കുന്ന മൾട്ടിസ്റ്റാർ ചിത്രം പാട്രിയറ്റിന്റെ പുതിയ ഷെഡ്യൂൾ ലഡാക്കിൽ എന്ന്…
ധനുഷ്- നിത്യ മേനോൻ കോമ്പോ ഒന്നിക്കുന്ന 'ഇഡ്‍ലി കടൈ' ഒക്ടോബർ ഒന്നിന് ആഗോള റിലീസായി എത്തും. ധനുഷ് തന്നെയാണ് ചിത്രത്തിന്റെ…
പുതുമുഖ സംവിധായകൻ, ഒപ്പം പുതിയ താരങ്ങളും.മാജിക് ഫ്രെയിംസിന്റെ ഏറ്റവും പുതിയ ചിത്രം " മെറി ബോയ്സ് " ലൂടെ ഇത്തരത്തിലുള്ള…
ഹൃതിക് റോഷൻ- ജൂനിയർ എൻ ടി ആർ ടീം ഒന്നിക്കുന്ന വാർ 2 എന്ന ബ്രഹ്മാണ്ഡ ബോളിവുഡ് ആക്ഷൻ ചിത്രം…
This website uses cookies.