ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത ഒരു മുത്തശ്ശി ഗദ എന്ന മലയാള ചിത്രത്തിലൂടെ വലിയ പ്രേക്ഷക ശ്രദ്ധ നേടിയ നടിയാണ് രാജിനി ചാണ്ടി. അതിനു ശേഷം മലയാളത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോ ആയ ബിഗ് ബോസ്സിലും ഈ നടി പങ്കെടുത്തിരുന്നു. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ ഈ നടി അടുത്തിടെ വലിയ ശ്രദ്ധ നേടിയെടുത്തത് തന്റെ മേക് ഓവർ ചിത്രങ്ങളിലൂടെയാണ്. എന്നാൽ മോഡേൺ വസ്ത്രങ്ങളിൽ പ്രത്യക്ഷപ്പെട്ട രാജിനി ചാണ്ടിയുടെ പുതിയ ഫോട്ടോഷൂട്ടിനു നേരെ സമൂഹമാധ്യമങ്ങളിൽ വലിയ വിമർശനമാണ് ഉയർന്നത്. എന്നാലിപ്പോൾ വിമർശകർക്ക് കിടിലൻ മറുപടിയുമായി എത്തിയിരിക്കുകയാണ് ഈ നടി. അറുപത് വയസ്സു കഴിഞ്ഞപ്പോൾ മോഡലിങ് രംഗത്തേയ്ക്ക് ഇറങ്ങിയ ആളല്ല താനെന്നും ഈ വിമർശിക്കുന്ന പുതിയ തലമുറയിലെ പലരും ജനിക്കുന്നതിനു മുമ്പേ സ്വിം സ്യൂട്ടും ബിക്കിനിയുമൊക്കെ അണിഞ്ഞ് ഈ സീൻ വിട്ടതാണ് താനെന്നും രാജിനി ചാണ്ടി വെളിപ്പെടുത്തുന്നു. അതിനു തെളിവായി അൻപത് വർഷം മുമ്പ് സ്വിം സ്യൂട്ട് അണിഞ്ഞ് നിൽക്കുന്ന ചിത്രങ്ങൾ താരം തന്നെ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പങ്കു വെച്ചിട്ടുമുണ്ട്.
1970 ൽ വിവാഹം കഴിഞ്ഞു ബോംബെയിൽ പോയപ്പോൾ ഇതുപോലെയൊന്നുമായിരുന്നില്ല ജീവിതം എന്നും നല്ല പൊസിഷനിൽ ജോലി ചെയ്തുകൊണ്ടിരുന്ന ഭർത്താവിന്റെ ഒപ്പം ഔദ്യോഗിക മീറ്റിങ്ങുകളിലും പാർട്ടികളിലും പോകുമ്പോൾ അവിടുത്തെ ലൈഫ് സ്റ്റൈൽ അനുസരിച്ച് വേഷവിധാനം ചെയ്തിരുന്നു എന്നും രാജിനി ചാണ്ടി പറയുന്നു. സാരി മാത്രമല്ല ജീൻസ് ടോപ്, മറ്റു മോഡേൺ വസ്ത്രങ്ങൾ എന്നിവയെല്ലാം ആ കാലത്തു താൻ ധരിച്ചിരുന്നുവെന്നും നടി വ്യക്തമാക്കുന്നു. സ്വിം സ്യൂട്ട്, ബിക്കിനി ഒക്കെ ഇടേണ്ട അവസരത്തിൽ അതും ധരിക്കുമായിരുന്നു എന്ന് പറഞ്ഞ രാജിനി ചാണ്ടി താൻ ഒരുപാട് രാജ്യങ്ങൾ സന്ദർശിച്ചിട്ടുള്ള, മോഡേൺ ലൈഫ് സ്റ്റൈൽ പിന്തുടരുന്ന വ്യക്തിയാണെന്നും പറയുന്നുണ്ട്. ഇപ്പോഴും ജീൻസും ടോപ്പുമൊക്കെ ധരിക്കാറുള്ള താൻ, പണ്ടും ഇങ്ങനെയാണ് ജീവിച്ചിരുന്നതെന്നു ആരോടും പറഞ്ഞു നടക്കേണ്ട ആവശ്യം വന്നിട്ടില്ലാത്ത കൊണ്ട് ഇതുവരെ ഇതൊന്നും ആരോടും പറഞ്ഞില്ല എന്നും അവർ കൂട്ടിച്ചേർത്തു. നെഗറ്റിവ് കമന്റ് ഇടുന്നവർക്ക് താൻ എങ്ങനെ ജീവിക്കണം എന്ന് പറയാൻ അധികാരമില്ല എന്ന് എടുത്തു പറഞ്ഞ രാജിനി ചാണ്ടി, ഇവരൊക്കെ ജനിക്കുന്നതിനു മുന്നേ തനിക്കു ഇഷ്ടമുള്ളതുപോലെ ജീവിച്ച് ഇപ്പോഴും നന്നായി ജീവിതം കൊണ്ടു പോകുന്ന ഒരാളാണ് താനെന്നും വ്യക്തമാക്കുന്നു. ജീവിതം തനിക്ക് ഇഷ്ടമുള്ളതുപോലെ ജീവിക്കാനാണ് തീരുമാനമെന്നും രാജിനി ചാണ്ടി പറഞ്ഞു.
https://www.facebook.com/rajinichandyofficial/posts/4225579487457350
ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം "പെറ്റ് ഡിറ്റക്ടീവ്" റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിലെ "തരളിത യാമം"എന്ന പുതിയ…
ആരോഗ്യപരമായ കാരണങ്ങൾ കൊണ്ട് എടുത്ത 6 മാസത്തെ ഇടവേളക്ക് ശേഷം സൂപ്പർതാരം മമ്മൂട്ടി അഭിനയ തിരക്കുകളിലേക്ക് തിരിച്ചെത്തുന്നു. മഹേഷ് നാരായണൻ…
മോഹൻലാലിനെ നായകനാക്കി ചിത്രം സംവിധാനം ചെയ്യാൻ ദിലീഷ് പോത്തൻ എന്ന് വാർത്തകൾ. അടുത്തിടെ അദ്ദേഹം മോഹൻലാലിനോട് ഒരു കഥ പറഞ്ഞു…
നസ്ലൻ, ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ, സജിൻ ഗോപു എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യാൻ പോകുന്ന അമൽ നീരദ്…
വിപിൻദാസിന്റെ സംവിധാനത്തിൽ 60 പുതുമുഖങ്ങൾക്കൊപ്പം പൃഥ്വിരാജ് എത്തുന്ന ചിത്രം "സന്തോഷ് ട്രോഫി " യുടെ ഷൂട്ടിംഗ് തുടങ്ങി.പ്രശസ്ത നിർമ്മാതാക്കളായ ലിസ്റ്റിൻ…
ബ്ലോക്ബസ്റ്റർ ഹിറ്റായ കല്യാണി പ്രിയദർശൻ - ഡൊമിനിക് അരുൺ ചിത്രം "ലോക" യുടെ രണ്ടാം ഭാഗത്തിൽ ടോവിനോ തോമസ് നായകനായി…
This website uses cookies.