നാല് വർഷം മുൻപ് വിനായകൻ, ദുൽഖർ സൽമാൻ, മണികണ്ഠൻ ആചാരി, അനിൽ നെടുമങ്ങാട് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രശസ്ത സംവിധായകൻ രാജീവ് രവി ഒരുക്കിയ ചിത്രമാണ് കമ്മട്ടിപ്പാടം. വലിയ നിരൂപക പ്രശംസയും പ്രേക്ഷക ശ്രദ്ധയും നേടിയെടുത്ത ഈ ചിത്രത്തിന്റെ മൂന്നു മണിക്കൂറോളം ദൈർഖ്യമുള്ള ഒരു പ്രിന്റാണ് തീയേറ്ററുകളിൽ എത്തിയത്. എന്നാൽ ചിത്രത്തിന് നാല് മണിക്കൂറോളം നീളമുണ്ടായിരുന്നു എന്നും അതിന്റെ നാല് മണിക്കൂർ നീളമുള്ള പ്രിന്റ് ഡി വി ഡി ആയി റിലീസ് ചെയ്യുമെന്നും അന്ന് രാജീവ് രവി പറഞ്ഞിരുന്നു. എന്നാൽ നാല് വർഷം കഴിഞ്ഞിട്ടും ആ നാലു മണിക്കൂർ വെര്ഷന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകരും സിനിമാ പ്രേമികളും. അതിന്റെ നാല് മണിക്കൂര്‍ വേര്‍ഷന്‍ പുറത്തിറക്കാന്‍ താന്‍ റെഡിയാണെന്നും പണമാണ് പ്രശ്‌നമെന്നും പറഞ്ഞു ഇപ്പോൾ മുന്നോട്ടു വന്നിരിക്കുകയാണ് സംവിധായകൻ രാജീവ് രവി. മ്യൂസിക്കും ഡിഐയുമെല്ലാം ചെയ്യാന്‍ കൂടുതല്‍ പണം ആവശ്യമുണ്ട് എന്നും ചിത്രത്തിന്റെ പകര്‍പ്പവകാശം നിര്‍മ്മാതാക്കള്‍ക്കായതിനാല്‍ അവരുടെ അനുവാദമില്ലാതെ ഒന്നും ചെയ്യാൻ സാധിക്കില്ലായെന്നും രാജീവ് രവി പറഞ്ഞു.
ഗവണ്‍മെന്റ് മോഡല്‍ എഞ്ചിനീയറിംഗ് കോളജ് വിദ്യാര്‍ത്ഥികളുമായുള്ള സംവാദത്തിലാണ് അദ്ദേഹം ഈ കാര്യങ്ങൾ തുറന്നു പറഞ്ഞത്. നിര്‍മ്മാതാക്കളായ ഗ്ലോബല്‍ യുണൈറ്റഡ് മീഡിയ രണ്ടായി പിരിഞ്ഞതടക്കമുള്ള പ്രശ്നങ്ങൾ ഉള്ളത് കൊണ്ടാണ് നാലു മണിക്കൂർ നീളമുള്ള കമ്മട്ടിപ്പാടം പ്രിന്റ് തയ്യാറാവാൻ വൈകുന്നത് എന്നും ഇനി വേറാരെങ്കിലും താല്‍പ്പര്യത്തോടെ പണം മുടക്കാൻ രംഗത്ത് വന്നാൽ ആ ഫുൾ വേർഷനുമായി താനെത്തുമെന്നും അദ്ദേഹം പറയുന്നു. മ്യൂസിക്കും റീ റെക്കോർഡിങ്ങുമൊക്കെയാണ് ഇനി ചെയ്യാനുള്ളതെന്നും പണം കിട്ടിക്കഴിഞ്ഞാല്‍ ഒരു മാസത്തിനുള്ളില്‍ തന്നെ പണി പൂര്‍ത്തിയാക്കാനാകുമെന്നും രാജീവ് രവി വിശദീകരിച്ചു. നിവിൻ പോളി നായകനായ എത്തുന്ന തുറമുഖമാണ് രാജീവ് രവിയുടെ ഇനി വരാനുള്ള റിലീസ്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.