കഴിഞ്ഞ ദിവസമാണ് വിവാദമായ ഷെയിൻ നിഗം വിഷയത്തിൽ മലയാളത്തിലെ നിർമ്മാതാക്കളുടെ സംഘടന ഒരു തീരുമാനം അറിയിച്ചത്. ഷെയിൻ ഇപ്പോൾ അഭിനയിക്കുന്ന വെയിൽ, കുർബാനി എന്നീ ചിത്രങ്ങൾ ഉപേക്ഷിക്കാനും ആ ചിത്രങ്ങളുടെ നിർമ്മാതാക്കളുടെ നഷ്ടം തീർത്തു ഏഴു കോടി രൂപ കൊടുക്കുകയും ഉല്ലാസം എന്ന സിനിമയുടെ ഡബ്ബിങ് പൂർത്തിയാക്കുകയും ചെയ്യാതെ ഷെയിൻ നിഗത്തെ വെച്ച് മലയാളത്തിൽ ഒരു സിനിമയും നിർമ്മിക്കപ്പെടുകയും ചെയ്യില്ല എന്നും ഇന്നലെ നിർമ്മാതാക്കളുടെ സംഘടന ഭാരവാഹികൾ പത്ര സമ്മേളനം വിളിച്ചു കൂട്ടി അറിയിച്ചു. ഫലത്തിൽ ഷെയിൻ നിഗത്തെ മലയാള സിനിമയിൽ നിന്ന് വിലക്കിയിരിക്കുകയാണ് അവർ.
എന്നാൽ ഇതിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് പ്രശസ്ത സംവിധായകനും ക്യാമെറാമാനുമായ രാജീവ് രവി. ഷെയിൻ നിഗത്തെ തന്റെ അസിസ്റ്റന്റ് ആക്കും എന്നും അവനെ നായകനാക്കി സിനിമ ഒരുക്കും എന്നും രാജീവ് രവി പറയുന്നു. അവൻ സെറ്റിൽ അച്ചടക്കം ഇല്ലാതെ പെരുമാറിയിട്ടുണ്ട് എങ്കിൽ അത് തെറ്റാണു എന്നും എന്നാൽ അതിന്റെ പേരിൽ വിലക്കുന്നത് ഒരിക്കലും അംഗീകരിക്കാനും ആവില്ല എന്നുമാണ് രാജീവ് രവി പറയുന്നത്. അവൻ ചെറിയ പയ്യൻ ആണെന്നും അവന്റെ പ്രായം 22 വയസ്സ് ആണെന്നും ഓർക്കണം എന്നും രാജീവ് രവി പറയുന്നു.
അവന്റെ വ്യക്തിപരമായ അഭിപ്രായങ്ങൾ അവന്റെ സ്വന്തം കാര്യം ആണെന്നും അതവൻ പറയുന്നതിനെ ആർക്കും തടുക്കാൻ ആവില്ല എന്നും രാജീവ് രവി പറഞ്ഞു. അവൻ നല്ല കഴിവുള്ള നടൻ ആണെന്നും ജനങ്ങൾ അവനെ കൈവിടില്ല എന്നുമാണ് അദ്ദേഹം പറയുന്നത്. അന്നയും റസൂലും എന്ന രാജീവ് രവി ചിത്രത്തിലൂടെ ആണ് ഷെയിൻ മലയാള സിനിമയിലേക്ക് എത്തുന്നത്. കാര്യം പറഞ്ഞു മനസ്സിലാക്കുന്നതിനു പകരം മമ്മൂട്ടിയും മോഹൻലാലും ആയി താരതമ്യം ചെയ്യുന്നതിൽ അർഥം ഇല്ലെന്നും അദ്ദേഹം പറയുന്നു. സിനിമാ ഇൻഡസ്ട്രിയിൽ സ്ത്രീകളോട് മോശമായി പെരുമാറുകയും, കൃത്യമായി വേതനം കൊടുക്കാതിരിക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ അതേ കുറിച്ചൊന്നും അന്വേഷിക്കാതെ ഒരു കൊച്ചു പയ്യന്റെ നേരെ ചാടിക്കയറുന്നതിൽ ഒരു കാര്യവുമില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈഗോ കളഞ്ഞ് അവനെ വിളിച്ചിരുത്തി സംസാരിച്ചാൽ തീരാവുന്ന പ്രശ്നമേയുള്ളൂ എന്നും അതിനു പകരം എല്ലാവരും കൂടി ഒരു കലാകാരന്റെ ഭാവിയാണ് ഇല്ലാതാക്കുന്നത് എന്നും രാജീവ് രവി തന്റെ പ്രതികരണത്തിൽ പറയുന്നു. അവനെ വിലക്കിയവർ തന്നെ നാളെ അവനെ വെച്ച് സിനിമ ചെയ്യും എന്ന് പറഞ്ഞാണ് അദ്ദേഹം അവസാനിപ്പിക്കുന്നത്.
ബ്ലോക്ബസ്റ്റർ ഹിറ്റായ കല്യാണി പ്രിയദർശൻ - ഡൊമിനിക് അരുൺ ചിത്രം "ലോക" യുടെ രണ്ടാം ഭാഗത്തിൽ ടോവിനോ തോമസ് നായകനായി…
ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം "പെറ്റ് ഡിറ്റക്ടീവ്" റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിൻ്റെ തീം സോങ് പുറത്ത്…
ദേശീയ, സംസ്ഥാന പുരസ്കാരജേതാവായ സെന്ന ഹെഗ്ഡെയുടെ ഏറ്റവും പുതിയ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ‘അവിഹിതം’ എന്ന പേരിൽ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ…
ദേശീയ പുരസ്കാര ജേതാവായ സംവിധായകൻ സജിൻ ബാബുവിന്റെ പുതിയ ചിത്രം, 'തീയേറ്റർ: ദ മിത്ത് ഓഫ് റിയാലിറ്റി' റഷ്യയിലെ കാസാനിൽ…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്.…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ നാളെ…
This website uses cookies.