അനിൽ രാധാകൃഷ്ണൻ മേനോൻ ഒരുക്കിയ കുഞ്ചാക്കോ ബോബൻ ചിത്രമായ ദിവാൻജിമൂല ഗ്രാൻഡ് പ്രിക്‌സ് മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നോട്ടു കുതിക്കുകയാണ്. ചിത്രത്തിലെ ഓരോ കഥാപാത്രവും പ്രേക്ഷകരുടെ ശ്രദ്ധ നേടിക്കൊണ്ടിരിക്കുകയാണ്. അതിലൊന്നാണ് രാജീവ് പിള്ളൈ അവതരിപ്പിച്ച കളക്ടറുടെ ഗൺ മാന്റെ വേഷം. രാജീവ് പിള്ള ഈ ചിത്രത്തിൽ ശ്രദ്ധ നേടിയത് ഒരു പുതിയ മേക് ഓവറിലൂടെ ആണ്. നമ്മൾ രാജീവ് പിള്ളയെ കണ്ടിട്ടുള്ളത് സിക്സ് പാക്ക് രൂപത്തിൽ ആണ്.ശരീരം വളരെ ഭംഗിയായി സൂക്ഷിക്കുന്ന രാജീവ് പിള്ളയുടെ മസിലുകൾ നിറഞ്ഞ ബോഡി ആണ് എന്നും നമ്മുടെ മനസ്സിൽ എത്തുന്നത്. എന്നാൽ ഈ ചിത്രത്തിൽ കുടവയറുള്ള ഒരു ഗെറ്റപ്പിൽ ആണ് രാജീവ് പിള്ളയുടെ കഥാപാത്രം എത്തിയിരിക്കുന്നത്. ശരീരത്തിന്റെ ആകൃതിയിൽ മാത്രം അല്ല, തന്റെ നടപ്പിലും ഓരോ ചലനങ്ങളിലും ആ മാറ്റം കൊണ്ട് വരാൻ രാജീവ് പിള്ളക്ക് കഴിഞ്ഞു.
ഏതു തരം വേഷം ചെയ്യാൻ പാകത്തിനും തന്റെ ശരീരം വഴങ്ങും എന്ന് കൂടി തെളിയിക്കുകയാണ് രാജീവ് പിള്ളൈ ഈ ചിത്രത്തിൽ ചെയ്തത്. സാധാരണ ആക്ഷൻ വേഷങ്ങളിൽ നമ്മൾ കണ്ടിട്ടുള്ള രാജീവ് പിള്ളൈ ഹാസ്യത്തിന്റെ മേമ്പൊടി ചാലിച്ച ഒരു കഥാപാത്രം ആയാണ് ഇതിൽ എത്തിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
രാജീവ് പിള്ളയ്ക്ക് പുറമെ, വിനായകൻ, നൈല ഉഷ, സിദ്ദിഖ് എന്നിവരും ഈ ചിത്രത്തിൽ ഗംഭീര പ്രകടനം കാഴ്ച വെച്ചവരുടെ ലിസ്റ്റിൽ ഉണ്ട്. തൃശൂർ നഗരത്തിന്റെ പശ്ചാത്തലത്തിൽ ബൈക് റേസുമായി ബന്ധപ്പെട്ട ഒരു കഥയാണ് ഈ ചിത്രത്തിലൂടെ പറയുന്നത്. സംവിധായകൻ അനിൽ രാധാകൃഷ്ണൻ മേനോനും പ്രശാന്ത് നായരും ചേർന്നാണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നതു.
ലിസ്റ്റിൻ സ്റ്റീഫൻ-അരുൺ വർമ - ബോബി സഞ്ജയ് കോമ്പോ ഒരുക്കുന്ന ചിത്രം "ബേബി ഗേൾ " ന്റെ ഷൂട്ടിംഗ് തിരുവനന്തപുരത്ത്…
ബ്ലോക്ബസ്റ്റർ ചിത്രം തല്ലുമാലയ്ക്ക് ശേഷം നസ്ലിൻ, ഗണപതി, ലുക്ക്മാൻ, സന്ദീപ് പ്രദീപ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ സംവിധാനം…
ബേസിൽ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന 'മരണമാസ്സ്' സിനിമയുടെ ട്രെയ്‌ലർ പുറത്തിറങ്ങി. വിഷു റിലീസായി എത്തുന്ന "മരണ മാസ്സ്" ബേസിൽ ജോസഫിന്റെ…
ആസിഫ് അലിയെ നായകനാക്കി താമർ സംവിധാനം ചെയ്ത് അജിത് വിനായക നിർമ്മിക്കുന്ന ചിത്രം" സർക്കീട്ടിന്റെ "റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. മെയ്…
ചിത്രത്തിലെ ചില രംഗങ്ങൾ സംബന്ധിച്ച രാഷ്ട്രീയ വിവാദങ്ങളും റീ സെൻസറിംഗും വ്യാജ പ്രിന്റ് പ്രചാരണവും എല്ലാം ഒരു വശത്തു നടക്കുമ്പോഴും…
എസ് യു അരുൺകുമാർ സംവിധാനം ചെയ്ത ചിയാൻ ചിത്രം വീര ധീര ശൂരൻ കേരളത്തിൽ പ്രേക്ഷകരുടെയും നിരൂപകരുടെയും മുക്തകണ്ഠമായ പ്രശംസ…
This website uses cookies.