പ്രശസ്ത മലയാള നടനും മോഡലുമായ രാജീവ് പിള്ള പങ്കു വെച്ച ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്. ബോളിവുഡിന്റെ മസിൽ ഖാൻ എന്നറിയപ്പെടുന്ന സൂപ്പർ താരം സൽമാൻ ഖാനോടൊപ്പം നിൽക്കുന്ന ചിത്രങ്ങൾ ആണ് രാജീവ് പിള്ള പങ്കു വെച്ചിരിക്കുന്നത്. സൽമാൻ ഖാൻ നടത്തിയ ഒരു സ്വകാര്യ വിരുന്നിൽ പങ്കെടുക്കവെ ഉള്ള ചിത്രങ്ങൾ ആണ് അദ്ദേഹം പങ്കു വെച്ചിരിക്കുന്നത്. സൽമാൻ ഖാൻ ക്ഷണിച്ചിട്ടാണ് രാജീവ് പിള്ള പങ്കെടുത്തത്. ഇവർക്കൊപ്പം പ്രശസ്ത സിനിമാ താരങ്ങൾ ആയ സൊഹൈൽ ഖാൻ, റിതേഷ് ദേശ്മുഖ് , ബോബി ഡിയോൾ, സുനിൽ ഷെട്ടി എന്നിവരും മറ്റനേകം സിനിമാ പ്രവർത്തകരും ഉണ്ടായിരുന്നു.
മലയാളത്തിൽ ഒട്ടേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള രാജീവ് പിള്ള അന്യ ഭാഷ ചിത്രങ്ങളിലും തന്റെ സാന്നിധ്യം തെളിയിച്ചിട്ടുണ്ട്. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിൽ ‘അമ്മ കേരളാ സ്ട്രൈക്കേഴ്സിന് വേണ്ടി നടത്തിയ ഗംഭീര ബാറ്റിംഗ് പ്രകടനങ്ങളും ഈ നടനെ മലയാളി പ്രേക്ഷകർക്കിടയിൽ പ്രിയങ്കങ്കരനാക്കിയിരുന്നു. അതുപോലെ തന്നെ കേരളത്തിൽ പ്രളയം ബാധിച്ചപ്പോൾ തന്റെ നാട്ടിൽ രാജീവ് പിള്ള നടത്തിയ രക്ഷാ പ്രവർത്തനവും ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. അദ്ദേഹത്തിന്റെ കല്യാണ സമയത്തു ആയിരുന്നു കേരളം പ്രളയ ദുരിതത്തിൽ പെട്ടത്. ഒരു മോഡൽ എന്ന രീതിയിലും പ്രശസ്തനായ രാജീവ് പിള്ള തന്റെ കിടിലൻ ബോഡി കൊണ്ടും യുവ പ്രേക്ഷകരെ ഏറെ ആകർഷിച്ച നടൻ ആണ്. ഏതായാലും ഇപ്പോൾ ബോളിവുഡ് സൂപ്പർ താരത്തിനൊപ്പം രാജീവ് പിള്ളയെ കണ്ട ആരാധകർ ഉറ്റു നോക്കുന്നത് സൽമാൻ ഖാനോടൊപ്പം രാജീവ് പിള്ള ഹിന്ദി ചിത്രത്തിൽ പ്രത്യക്ഷപ്പെടുമോ എന്നാണ്.
മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് ജനപ്രിയ നായകൻ ദിലീപ് നായകനാകുന്ന "പ്രിൻസ് ആൻഡ് ഫാമിലി " യിലെ…
മലയാളി താരം രാജീവ് പിള്ളയെ നായകനാക്കി സൂര്യൻ.ജി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഡെക്സ്റ്റർ' സിനിമയിലെ പുതിയ ഗാനം റിലീസ് ആയി.…
പന്ത്രണ്ടു വർഷത്തിനു ശേഷം നടി ഭാവന തമിഴിലേക്ക് മടങ്ങിയെത്തുന്ന ചിത്രം ‘ദി ഡോർ’ൻ്റെ ടീസർ പുറത്തിറങ്ങി. ഭാവനയുടെ സഹോദരൻ ജയ്ദേവ്…
ബേസിൽ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന 'മരണമാസ്സ്' വിഷു റിലീസായി പ്രേക്ഷകർക്ക് മുന്നിലെത്തും. ചിത്രത്തിന്റെ പുതിയ പ്രോമോ വിഡിയോ പുറത്തിറങ്ങി. നവാഗതനായ…
അടുത്തകാലത്തായി വളരെ സീരിയസ് ആയ വേഷങ്ങളിലൂടെ തന്റെ അഭിനയ പ്രതിഭയുടെ വ്യത്യസ്ത തലങ്ങൾ കാണിച്ചു തന്ന നടനാണ് ജഗദീഷ്. എന്നാൽ…
ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ബിനുൻ രാജ് സംവിധാനം ചെയ്യുന്ന ‘'ഒരു വടക്കൻ തേരോട്ടം’' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ…
This website uses cookies.