1990 ഇൽ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് സംവിധായകൻ ഭദ്രൻ ഒരുക്കിയ ചിത്രമാണ് അയ്യർ ദി ഗ്രേറ്റ്. അന്നത്തെ കാലത്തു ബോക്സ് ഓഫീസിൽ വിജയം നേടാതെ പോയ ആ ചിത്രം പിന്നീട് ടെലിവിഷനിലൂടെ വളരെയധികം അഭിനന്ദിക്കപ്പെട്ട ചിത്രമായി മാറി. ആ കഥ ഈ അടുത്തിടെ ചിത്രത്തിന്റെ നിർമ്മാതാവായ ഗുഡ് നൈറ്റ് മോഹൻ സഫാരി ടിവിയിലെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയിൽ വെളിപ്പെടുത്തിയിരുന്നു. പ്രശസ്ത സാഹിത്യകാരൻ മലയാറ്റൂർ രാമകൃഷ്ണൻ തിരക്കഥ രചിച്ച ഈ ചിത്രത്തിൽ മമ്മൂട്ടി, ഭാവി പ്രവചിക്കാൻ ഉള്ള കഴിവ് ലഭിക്കുന്ന സൂര്യനാരായണ അയ്യർ എന്ന കഥാപാത്രത്തെ ആണ് അവതരിപ്പിച്ചത്. ഈ ചിത്രത്തിലെ വളരെ നിർണ്ണായകമായ ഒരു രംഗമായിരുന്നു പെരുമൺ ട്രെയിൻ ദുരന്തത്തിന് സമാനമായ ഒരു ട്രെയിൻ അപകടം. സ്പെഷ്യൽ എഫക്ടുകളും വമ്പൻ തുക മുടക്കിയുള്ള കലാ സംവിധാനവും നമ്മുക്ക് വലിയ രീതിയിൽ ലഭ്യമല്ലാതിരുന്ന ആ കാലത്തു, ഞെട്ടിക്കുന്ന പൂർണ്ണതയോടെ ആണ് ആ രംഗം ഭദ്രൻ ഷൂട്ട് ചെയ്തത്.
അതിനു ഭദ്രനെ സഹായിച്ചത് ചിത്രത്തിന്റെ കലാസംവിധായകൻ ആയ രാജീവ് അഞ്ചൽ ആയിരുന്നു. രാജീവ് അഞ്ചൽ ഉണ്ടാക്കിയെടുത്തു മിനിയേച്ചർ ട്രെയിൻ വെച്ചാണ് ആ രംഗം ഷൂട്ട് ചെയ്തത്. അന്ന് നിർമ്മാതാവിന്റെ ചെന്നൈയിലെ ഓഫീസിൽ സൂക്ഷിച്ച ഈ മിനിയേച്ചർ ട്രെയിൻ കാണാൻ മാസ്റ്റർ ഡയറക്ടർ ഭരതൻ വരെയെത്തുകയും തന്നെ അഭിനന്ദിക്കുകയും ചെയ്തെന്നു രാജീവ് അഞ്ചൽ പറയുന്നു. പിന്നീട് മോഹൻലാൽ നായകനായ സൂപ്പർ ഹിറ്റ് ചിത്രമായ ബട്ടർഫ്‌ളൈസ് ഒരുക്കി സംവിധായകൻ ആയി അരങ്ങേറ്റം കുറിച്ച രാജീവ് അഞ്ചൽ, മോഹൻലാലിനെ തന്നെ നായകനാക്കി ഒരുക്കിയ ഗുരു എന്ന ചിത്രം ഇന്ത്യയുടെ ഒഫീഷ്യൽ ഓസ്കാർ എൻട്രി ആയി മാറുകയും ചെയ്തിരുന്നു.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.