ഇന്ത്യൻ സിനിമയുടെ സൂപ്പർ സ്റ്റാർ രജനികാന്ത് വീണ്ടുമൊരിക്കൽ കൂടി എത്തുമ്പോൾ ആരാധകർ ഏവരും ആവേശത്തിൽ തന്നെയാണ്. ഇത്തവണ ആരാധകർ വലിയ പ്രതീക്ഷ വച്ച് പുലർത്തിയ കാലയിലൂടെയാണ് രജനികാന്ത് എത്തുന്നത്. ചിത്രത്തിൽ കരികാലൻ എന്ന കാലാ ആയാണ് രജനികാന്ത് എത്തുന്ന തകർപ്പൻ ലുക്കിൽ എത്തിയ കാലായുടെ ചിത്രങ്ങളെല്ലാം ഇതിനോടകം തന്നെ വലിയ ശ്രദ്ധാകേന്ദ്രമായി കഴിഞ്ഞു. ചിത്രത്തിന്റെ ട്രെയ്ലറും വലിയ ഓളമാണ് സോഷ്യൽ മീഡിയയിൽ സൃഷ്ടിച്ചത്. മുൻ ചിത്രം കബാലി ഒരുക്കിയ പാ. രഞ്ജിത്ത് തന്നെയാണ് ഈ ചിത്രവും ഒരുക്കുന്നത്. മുൻ ചിത്രം രജനികാന്ത് എന്ന നടനെ ഏറെ ഉപയോഗിച്ച് എങ്കിൽ ഇത്തവണ രജനികാന്ത് എന്ന സൂപ്പർ താരത്തെയാണ് പ്രേക്ഷകരുടെ മുൻപിലേക്ക് പാ. രഞ്ജിത്ത് എത്തിക്കുന്നത്. ആരാധകർക്കായുള്ള മാസ്സ് ആക്ഷൻ രംഗങ്ങൾ എല്ലാം തന്നെ ചിത്രത്തിൽ ആവോളം ഉണ്ടാകും.
ഏപ്രിലിൽ വമ്പൻ റിലീസായാണ് കാല തീയേറ്ററുകളിൽ എത്തുവാൻ നിശ്ചയിച്ചതെങ്കിലും തമിഴ്നാട്ടിൽ നടന്ന തീയേറ്റർ സമരങ്ങളെ തുടർന്ന് ചിത്രത്തിന്റെ റിലീസ് വൈകുകയായിരുന്നു. എന്നാൽ മറ്റ് ചിത്രങ്ങൾ കൂടി പുറത്തിറങ്ങാൻ ഉള്ളതിനാൽ ചിത്രം ജൂൺ 7 ലേക്ക് മാറ്റുകയായിരുന്നു. തമിഴ് നാട്ടിലേത് പോലെ ആരാധകർ ഏറെയുള്ള കേരളത്തിലും ചിത്രം വമ്പൻ റിലീസായി എത്തും. ചിത്രത്തിന്റെ കേരള വിതരണം വമ്പൻ തുകയ്ക്കാണ് വിറ്റ് പോയത്.
ബാഹുബലിക്ക് ശേഷം മലയാളത്തിലെ ഏറ്റവും വലിയ വിതരണ തുക ആണെന്നാണ് കരുതപ്പെടുന്നത്. ചിത്രം ആഘോഷപൂർവ്വം വലിയ റിലീസായി കേരളത്തിൽ എത്തും. ഇരുന്നൂറോളം സ്‌ക്രീനുകളിൽ കബാലിയെക്കാൾ വമ്പൻ റിലീസായിട്ടായിരിക്കും ചിത്രം എത്തുക. കേരളാ ബോക്സ് ഓഫിസിൽ ആദ്യ ദിന റെക്കോർഡ് സ്വന്തമാക്കിയ ബാഹുബലി 2 ചിത്രം കടത്തി വെട്ടുമോ എന്നാണ് ഇനി അറിയാനായി ഉള്ളത്.
ലിസ്റ്റിൻ സ്റ്റീഫൻ-അരുൺ വർമ - ബോബി സഞ്ജയ് കോമ്പോ ഒരുക്കുന്ന ചിത്രം "ബേബി ഗേൾ " ന്റെ ഷൂട്ടിംഗ് തിരുവനന്തപുരത്ത്…
ബ്ലോക്ബസ്റ്റർ ചിത്രം തല്ലുമാലയ്ക്ക് ശേഷം നസ്ലിൻ, ഗണപതി, ലുക്ക്മാൻ, സന്ദീപ് പ്രദീപ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ സംവിധാനം…
ബേസിൽ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന 'മരണമാസ്സ്' സിനിമയുടെ ട്രെയ്‌ലർ പുറത്തിറങ്ങി. വിഷു റിലീസായി എത്തുന്ന "മരണ മാസ്സ്" ബേസിൽ ജോസഫിന്റെ…
ആസിഫ് അലിയെ നായകനാക്കി താമർ സംവിധാനം ചെയ്ത് അജിത് വിനായക നിർമ്മിക്കുന്ന ചിത്രം" സർക്കീട്ടിന്റെ "റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. മെയ്…
ചിത്രത്തിലെ ചില രംഗങ്ങൾ സംബന്ധിച്ച രാഷ്ട്രീയ വിവാദങ്ങളും റീ സെൻസറിംഗും വ്യാജ പ്രിന്റ് പ്രചാരണവും എല്ലാം ഒരു വശത്തു നടക്കുമ്പോഴും…
എസ് യു അരുൺകുമാർ സംവിധാനം ചെയ്ത ചിയാൻ ചിത്രം വീര ധീര ശൂരൻ കേരളത്തിൽ പ്രേക്ഷകരുടെയും നിരൂപകരുടെയും മുക്തകണ്ഠമായ പ്രശംസ…
This website uses cookies.