തെലുഗു ഫിലിം ഇൻഡസ്ട്രിയിയുടെ ഭാഗ്യ സംവിധായകനാണ് രാജമൗലി. ബാഹുബലി എന്ന ചിത്രത്തിലൂടെ ഇന്ത്യൻ സിനിമയിൽ സംവിധായകൻ എന്ന നിലയിൽ വലിയൊരു സ്ഥാനം അദ്ദേഹം കയ്യടക്കി കഴിഞ്ഞു. ഇന്ത്യയിലെ തന്നെ ഏറ്റവും മുതൽ മുടക്കുള്ള ചിത്രവും ഇന്ത്യൻ ബോക്സ് ഓഫീസ് തൂത്തു വാരിയ ചിത്രവും ഇപ്പോൾ ഇദ്ദേഹത്തിന്റെ പേരിലാണ്. ഇന്ത്യയിലെ തന്നെ എല്ലാ ഭാഷകളിലെയും സിനിമ സ്നേഹികൾ അദ്ദേഹത്തിന്റെ അടുത്ത ചിത്രത്തിനായി കാത്തിരിക്കുകയാണ്. കാത്തിരിപ്പിന് വിരാമമായി ഒരു മൾട്ടി സ്റ്ററാർ ചിത്രമാണ് അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്.
ജൂനിയർ എൻ.ടി.ആർ – രാം ചരൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കിയാണ് ചിത്രം അണിയിച്ചൊരുക്കുന്നത്. വമ്പൻ താരനിര തന്നെ ചിത്രത്തിൽ അവകാശപ്പെടാനുണ്ട് എന്നാൽ മറ്റ് കാസ്റ്റിങുകൾ ഒന്നും തന്നെ പുറത്തുവിട്ടിട്ടില്ല. 300 കോടി ബഡ്ജറ്റിൽ ഒരുങ്ങുന്ന ഈ ചിത്രം നിർമ്മിക്കുന്നത് ഡി.വി.വി ദനയ്യ ആയിരിക്കും. ബാഹുബലി എന്ന ചിത്രം രണ്ടു ഭാഗമായി ചിത്രീകരിച്ച ബഡ്ജറ്റാണ് ഒരു ചിത്രത്തിന് വേണ്ടി മാത്രമായി ചെലവഴിക്കാൻ പോകുന്നത്. എല്ലാ ഭാഷകളിലും ചിത്രം ഡബ് ചെയ്ത് റീലീസ് ചെയ്യുകയും ഇന്ത്യൻ സിനിമ എന്നെ വരെ കാണാത്ത ദൃശ്യ വിസ്മയം തന്നെ ആയിരിക്കും ഈ ചിത്രമെന്ന് രാജമൗലി ഉറപ്പ് നൽകിയിട്ടുണ്ട്.
രാം ചരൻ ചിത്രത്തിൽ പോലീസായിട്ടായിരിക്കും വേഷമിടുന്നത് എന്നാൽ ജൂനിയർ എൻ.ടി.ആർ ഗ്യാങ്സ്റ്റർ വേഷത്തിൽ പ്രത്യക്ഷപ്പെടും. ചിത്രത്തിന് വേണ്ടി ജൂനിയർ എൻ.ടി.ആർ കഠിനമായ വർക്ക്ഔട്ടുകൾ നടത്തി ഭാരം കുറക്കുന്ന തിരക്കിലാണ് . ഇരുവരുടെ അവസാന ചിത്രങ്ങൾ ബ്ലോക്ബസ്റ്റെർ ആയിരുന്നു എന്നതും നല്ല സൂചനയാണ്. ജൂനിയർ എൻ.ടി.ആർ നായകനായി അഭിനയിച്ച ‘ജയ് ലവ കുശ ‘ ബോക്സ് ഓഫീസിൽ വലിയ വിജയം നേടിയപ്പോൾ അടുത്തിടെ റിലീസായ രാം ചരൻ ചിത്രം ‘രംഗസ്ഥലം’ റെക്കോർഡുകൾ സൃഷ്ട്ടിക്കുകയും കരിയറിലെ തന്നെ ഏറ്റവും ഹിറ്റായി മാറി. ധീരക്ക് ശേഷം രാജമൗലി – രാം ചരൻ ഒന്നിക്കുന്ന ചിത്രം കൂടിയായിരിക്കും ഈ ബ്രഹ്മാണ്ഡ ചിത്രം.
ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള'യുടെ ആകാംക്ഷ നിറയ്ക്കുന്നതും രസകരവുമായ ട്രെയിലർ പുറത്ത്. ഒരു വളയെ ചുറ്റിപറ്റി…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക്…
ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള' യുടെ തമിഴ്നാട് വിതരണ അവകാശം സ്വന്തമാക്കി എ ജി എസ്…
സൂപ്പർ ഹിറ്റായ 'രോമാഞ്ച'ത്തിന് ശേഷം ഗപ്പി സിനിമാസ് നിർമ്മിക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ ലുക്ക് പുറത്ത്. 'ഗപ്പി'ക്കും 'അമ്പിളി'ക്കും ശേഷം…
ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള' സെപ്റ്റംബർ 19ന് തിയേറ്ററുകളിലേക്കെത്തുന്നു. ഒരു വള മൂലം പലരുടെയും ജീവിതത്തിൽ…
ലോക സിനിയുടെ തന്നെ അഭിമാനമായി മാറിയ ചിത്രമാണ് കാന്താര. ചിത്രത്തിന്റെ രണ്ടാം പതിപ്പിനായി കാത്തിരുന്ന ആരാധകർക്കായി സിനിമയുടെ റിലീസിംഗ് ഡേറ്റ്…
This website uses cookies.