എസ് എസ് രാജമൗലി ഇന്ന് ഇന്ത്യൻ സിനിമാ ലോകത്തെ ഏറ്റവും വില പിടിച്ച പേരുകളിൽ ഒന്നാണ്. ബാഹുബലി എന്ന ചിത്രത്തിന്റെ ബ്രഹ്മാണ്ഡ വിജയം ഈ സംവിധായകനെ ഇന്ത്യൻ സിനിമയുടെ തലപ്പത്തു ആണ് എത്തിച്ചത്. ബാഹുബലി രണ്ടാം ഭാഗം ഇറങ്ങിയപ്പോൾ മുതൽ ഇന്ത്യൻ സിനിമാ പ്രേക്ഷകർ ആകാംഷയോടെ ചോദിക്കുന്ന ഒരു ചോദ്യമാണ് രാജമൗലിയുടെ അടുത്ത ചിത്രം ഏതായിരിക്കുമെന്നും അതുപോലെ അതിലെ നായക വേഷം ചെയ്യുന്നത് ആരായിരിക്കുമെന്നും. രാജമൗലിയുടെ അടുത്ത ചിത്രമെന്ന പേരിൽ സ്ഥിതീകരിക്കാത്ത ഒരുപാട് റിപ്പോർട്ടുകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയും ചെയ്തു. തന്റെ അടുത്ത പ്രോജെക്ടിനെ പറ്റി രാജമൗലി ഇത് വരെ ഒന്നും പറഞ്ഞിട്ടില്ല എന്നതും ശ്രദ്ധേയമാണ്. എന്നാൽ ഇപ്പോൾ ഹൈദരാബാദിൽ നിന്നും വരുന്ന വാർത്ത ശരിയാണെങ്കിൽ രാജമൗലിയുടെ അടുത്ത ചിത്രത്തിലെ നായകൻ മലയാളത്തിന്റെ മഹാ നടൻ മോഹൻലാലും നായിക ബോളിവുഡിലെ എക്കാലത്തെയും മികച്ച നടിമാരിൽ ഒരാളായ ശ്രീദേവിയുമാണ്.
ബാഹുബലിക്ക് ശേഷം രാജമൗലി ചെയ്യാൻ പോകുന്ന ചിത്രം വർത്തമാനകാല പ്രസക്തിയുള്ള ഒരു ചിത്രമായിരിക്കുമെന്നും ഹൈദരാബാദിൽ ആയിരിക്കും ഈ ചിത്രം ചിത്രീകരിക്കുക എന്നുമാണ് വാർത്തകൾ വരുന്നത്. ശ്രീദേവിയും മോഹൻലാലും പ്രധാന വേഷങ്ങൾ അവതരിപ്പിക്കുമെന്ന് പറയപ്പെടുന്ന ഈ ചിത്രം അടുത്ത വർഷമായിരിക്കും ആരംഭിക്കുക എന്നും സ്ഥിതീകരിക്കാത്ത റിപ്പോർട്ടുകൾ ഉണ്ട്. ഒഫീഷ്യലായി ഇത് വരെ ഒരു സ്ഥിതീകരണവും ഈ ചിത്രത്തെ പറ്റി രാജമൗലിയുടെയോ മോഹൻലാലിന്റെയോ ശ്രീദേവിയുടെയോ ഭാഗത്തു നിന്ന് ലഭിച്ചിട്ടില്ലെങ്കിലും ഈ വാർത്ത ഇതിനോടകം തന്നെ മുഖ്യധാരാ മാധ്യമങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു.
മോഹൻലാലിനെ നായകനാക്കി ഗരുഡ എന്നൊരു ചിത്രം രാജമൗലി പ്ലാൻ ചെയ്തിരുന്നതായി റിപ്പോർട്ടുകൾ വന്നിരുന്നെങ്കിലും പിന്നീടതിനെ കുറിച്ച് വാർത്തകൾ ഒന്നും ഉണ്ടായില്ല. മാത്രമല്ല വി എ ശ്രീകുമാർ മേനോന്റെ മഹാഭാരതത്തിനു പിന്നീട് മോഹൻലാൽ ഡേറ്റ് കൊടുക്കുകയും ചെയ്തു. രാജമൗലിയും മഹാഭാരതത്തെ അടിസ്ഥാനമാമാക്കിയാണ് ഗരുഡ എന്ന ചിത്രം ചെയ്യാനിരുന്നത് എന്നാണ് സൂചനകൾ വന്നത്.
ബാഹുബലിയിൽ ശിവഗാമി ദേവിയായി രാജമൗലി ആദ്യം പരിഗണിച്ചതു ശ്രീദേവിയെ ആയിരുന്നു. പക്ഷെ ശ്രീദേവി വമ്പൻ പ്രതിഫലം ആവശ്യപ്പെട്ടതിനെ തുടർന്ന് രാജമൗലി രമ്യ കൃഷ്ണനെ തേടി പോവുകയായിരുന്നു. ബാഹുബലി റിലീസിന് ശേഷം ഈ വാർത്തക്കെതിരെ ശ്രീദേവി പരസ്യ പ്രതികരണം നടത്തുകയും തുടർന്ന് ശ്രീദേവി ശിവഗാമി ദേവിയായി അഭിനയിക്കാതിരുന്നത് നന്നായി എന്ന് രാജമൗലി പറയുകയും ചെയ്തതോടെ ഇരുവരുടെയും ഇടയിൽ ഉണ്ടായ പിണക്കം പരസ്യമായി. എന്നാൽ ഈ വരുന്ന ചിത്രത്തിലൂടെ പിണക്കം മറന്നു ഒന്നിക്കാനാണ് ഇരുവരുടെയും തീരുമാനം എന്നറിയുന്നു. തനിക്കു രാജമൗലിയുമായി വ്യകതിപരമായി യാതൊരു പ്രശ്നവും ഇല്ലെന്നും ശ്രീദേവി അടുത്തിടെ പറഞ്ഞിരുന്നു.
കഴിഞ്ഞ വർഷം മനമന്ത, ജനതാ ഗാരേജ് തുടങ്ങിയ തെലുഗ് ചിത്രങ്ങൾ ചെയ്ത് അവിടെ തകർപ്പൻ പ്രകടനം കാഴ്ച വെച്ചതിനു ശേഷം , ആന്ധ്രയിലെ ജനപ്രിയ താരങ്ങളിൽ ഒരാളായി മാറിയിരിക്കുകയാണ് മോഹൻലാൽ. താൻ ഇന്ത്യൻ സിനിമയിൽ ഏറ്റവും ആരാധിക്കുന്ന നടനാണ് മോഹൻലാൽ എന്നും മോഹൻലാലിനെ വെച് ഒരു ചിത്രമൊരുക്കുക തന്റെ എക്കാലത്തെയും സ്വപ്നങ്ങളിലൊന്നാണെന്നും രാജമൗലി പരസ്യമായി പറയുകയും ചെയ്തിരുന്നു. ആ സ്വപ്നം യാഥാർഥ്യമാവട്ടെയെന്നും ഈ പുതിയ ചിത്രത്തെ കുറിച്ചുള്ള വാർത്തകൾ സത്യമാവട്ടെ എന്നും നമ്മുക്ക് പ്രത്യാശിക്കാം.
പ്രശസ്ത സംവിധായകനായ വിനയന്റെ മകനും നടനുമായ വിഷ്ണു വിനയ് ആദ്യമായി സംവിധാനം ചെയ്ത ആനന്ദ് ശ്രീബാല എന്ന ചിത്രമാണ് ഇന്ന്…
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ചിത്രം "ബറോസ്- നിധി കാക്കും ഭൂതം" റിലീസ് തീയതി പുറത്ത്. കുട്ടികൾക്കായുള്ള…
പ്രശസ്ത സംവിധായകൻ മഹേഷ് നാരായണൻ ഒരുക്കുന്ന ബിഗ് ബജറ്റ് മൾട്ടി സ്റ്റാർ ചിത്രത്തിന്റെ ഷൂട്ടിംഗ് നവംബർ പതിനാറിന് ശ്രീലങ്കയിൽ ആരംഭിക്കും.…
ജനപ്രിയ നായകൻ ദിലീപ് ലോക്കൽ സൂപ്പർ ഹീറോ ആയി എത്തുന്ന പറക്കും പപ്പൻ എന്ന ചിത്രം പ്രഖ്യാപിച്ചിട്ട് ഇപ്പോൾ 2…
യുവതാരം അർജുൻ അശോകനെ നായകനാക്കി വിഷ്ണു വിനയ് ഒരുക്കിയ ആനന്ദ് ശ്രീബാല ഇന്ന് പ്രേക്ഷകരുടെ മുന്നിലെത്തും. ചിത്രത്തിന്റെ കേരളാ തീയേറ്റർ…
പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്ന സിനിമകൾ നിർമ്മിച്ച് മലയാള സിനിമ നിർമ്മാണ മേഖലയിൽ ആധിപത്യം സ്ഥാപിച്ച നിർമ്മാണ കമ്പനിയാണ് കാവ്യ ഫിലിം…
This website uses cookies.