മെഗാ സ്റ്റാർ മമ്മൂട്ടിയെ നായകനാക്കി അജയ് വാസുദേവ് ഒരുക്കിയ ഷൈലോക്ക് എന്ന ചിത്രം ഈ മാസം ഇരുപത്തിമൂന്നിനു റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ്. മമ്മൂട്ടിയോടൊപ്പം പ്രശസ്ത തമിഴ് നടൻ രാജ് കിരണും ഈ ചിത്രത്തിൽ ഒരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അയ്യനാർ എന്ന കഥാപാത്രത്തിന് ആണ് രാജ് കിരൺ ഈ ചിത്രത്തിൽ ജീവൻ പകരുന്നത്. നവാഗതരായ ബിബിൻ മോഹൻ, അനീഷ് ഹമീദ് എന്നിവർ ചേർന്ന് തിരക്കഥ രചിച്ച ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ഗുഡ് വിൽ എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ ജോബി ജോർജ് ആണ്. ഇപ്പോഴിതാ ഈ ചിത്രത്തിലെ രാജ് കിരൺ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ മാസ്സ് ലുക്ക് പുതിയ പോസ്റ്ററിലൂടെ പുറത്തു വിട്ടുകൊണ്ട് നിർമ്മാതാവ് കുറിച്ച വാക്കുകൾ ആണ് ശ്രദ്ധ നേടുന്നത്.
ജോബി ജോർജിന്റെ വാക്കുകൾ ഇപ്രകാരം, ചെയ്ത സിനിമകൾ എല്ലാം ഹിറ്റ്, നിർമിച്ച സിനിമകൾ എല്ലാം ഹിറ്റ്, സംവിധാനം ചെയ്ത സിനിമകളും ഹിറ്റ് എന്നിട്ടും സർ, നിങ്ങളുടെ എളിമ, നിങ്ങൾ ഒരു പാഠപുസ്‌തകം ആയിരുന്നു എനിക്ക്, അങ്ങയെ ആദ്യമായി കണ്ടപ്പോൾ ചോദിച്ച നിങ്ങളുടെ പ്രതിഫലം, എന്നെ ഒന്ന് അസ്വസ്ഥമാക്കി എന്നുള്ളത് സത്യമാണ്. എന്നാൽ ഇപ്പോൾ, നിങ്ങളെ മനസ്സിലാക്കിയപ്പോൾ എന്ത് നൽകിയാലും അത് കൂടുതൽ അല്ല എന്ന തിരിച്ചറിവ് ആണ് എനിക്ക് നൽകിയത്. ഒരായിരം സിനിമ നിങ്ങളെ വെച്ചെടുത്തലും മടുക്കില്ല ഞാനും, ഗൂഡ്‌വിലും. സർവേശ്വരൻ എല്ലാ ഐശ്വര്യങ്ങളും നൽകട്ടെ അങ്ങേയ്ക്കും കുടംബത്തിനും. ഇതുവരെ റിലീസ് ചെയ്ത ഈ ചിത്രത്തിന്റെ രണ്ടു ടീസറുകളും പോസ്റ്ററുകളും എല്ലാം വലിയ ഹിറ്റാണ്.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.