നടൻ കുഞ്ചാക്കോ ബോബനെതിരെ കേസ് കൊടുക്കും എന്ന് പ്രഖ്യാപിച്ചുകൊണ്ട് രാഷ്ട്രീയ നിരീക്ഷകനുംപൊതു പ്രവർത്തകനുമായ രാഹുൽ ഈശ്വർ. ചാനൽ ചർച്ചക്കിടെ രാഹുൽ ഈശ്വർ അവതാരകനോട് ഒരു 30 സെക്കൻഡ് തരൂ എന്ന് ആവശ്യപ്പെടുന്നത് കേരളം മുഴുവൻ വൈറലായ ഒരു വീഡിയോയാണ്. ഈ സംഭവം സോഷ്യൽ മീഡിയയിലുംചില സിനിമകളിലും ഡയലോഗ് ആയി പോലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. എന്നാൽ ചാനൽ ചർച്ചയിലെ അതേ രംഗം കുഞ്ചാക്കോ ബോബന്റെ പുതിയ ചിത്രത്തിൽ ഉൾപ്പെടുത്തിയത് രാഹുൽ ഈശ്വറിനെ ക്ഷുഭിതൻ ആക്കിയിരിക്കുകയാണ്. അദ്ദേഹം തന്റെ ഫേസ്ബുക്ക് പേജിലൂടെ കുഞ്ചാക്കോ ബോബൻ, സംവിധായകൻ ജിസ് ജോയ്, സൈജു കുറുപ്പ് എന്നീ താരങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അറിയിച്ചിരിക്കുകയാണ്. വിവാദമായ ചിത്രത്തിലെ രംഗവും രാഹുൽ ഈശ്വർ ഫേസ്ബുക്കിലൂടെ പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്. 30 സെക്കൻഡ് തരൂ എന്ന രാഹുൽ ഈശ്വർ പറയുമ്പോൾ കുഞ്ചാക്കോ ബോബൻ, അലൻസിയർ എന്നീ താരങ്ങൾ അഭിലാഷേ ഒരു 30 സെക്കൻഡ് കൊടുക്കൂ എന്ന ഡയലോഗ് പറയുന്നുമുണ്ട്. രാഹുൽ ഈശ്വർ പ്രതിഷേധം രേഖപ്പെടുത്തിയ സ്ഥിതിക്ക് ചിത്രത്തിന്റെ അണിയറപ്രവർത്തകരുടെ പ്രതികരണം എന്താണെന്ന് അറിയാനാണ് ഏവരും കാത്തിരിക്കുന്നത്.
പരാതി അറിയിച്ചുകൊണ്ട് രാഹുൽ ഈശ്വർ ഫേസ്ബുക്കിലൂടെ പങ്കുവെച്ച കുറുപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ : ശ്രീ കുഞ്ചാക്കോ ബോബന് എതിരെ, Mohan Kumar Fans എന്ന സിനിമയ്ക്കെതിരെ, Director Jis Joy, ശ്രീ സൈജുകുറുപ്പ് എതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അറിയിച്ചുകൊള്ളുന്നു. വ്യക്തിപരമായി അപകീർത്തിപ്പെടുത്തി, അധിക്ഷേപം എന്നീ പരാതികളിൽ IPC Section 499,500 എന്നിവ അടിസ്ഥാനപ്പെടുത്തി കേസെടുക്കണമെന്ന് പോലീസിൽ പരാതി നൽകും. ഇന്ന് തന്നെ നൽകും. Kunchacko Boban Mohan Kumar Fans Jisjoy.
https://www.facebook.com/RahulEaswarOfficial/posts/4214191278614079
സൺഡേ ഹോളിഡേ, വിജയ് സൂപ്പറും പൗർണമിയും എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ജിസ്സ് ജോയി സംവിധാനം ചെയ്ത പുതിയ ചിത്രമാണ് മോഹൻകുമാർ ഫാൻസ്. ഒരു ഫീൽ ഗുഡ് എന്റർടൈമെന്റ് ഗണത്തിൽപ്പെടുന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബനെ കൂടാതെ സിദ്ദീഖ്, അലൻസിയർ, ഷൈജുകുറുപ്പ്, രമേശ് പിഷാരടി തുടങ്ങി നിരവധി താരങ്ങൾ അണിനിരക്കുന്നു. ചിത്രത്തിന്റെ കോമഡി രംഗങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ വൈറൽ ആവുകയും ചെയ്തിരുന്നു.
ഫോറെൻസിക്കിന് ശേഷം ടോവിനോ തോമസ് - അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന "ഐഡന്റിറ്റി" ജനുവരി രണ്ടിന്…
തമിഴകത്തിന്റെ സൂപ്പർതാരം അജിത് കുമാറിനെ നായകനാക്കി പ്രശസ്ത സംവിധായകൻ മഗിഴ് തിരുമേനി സംവിധാനം ചെയ്ത വിടാമുയർച്ചിയിലെ ആദ്യ ഗാനം പുറത്ത്.…
ജീവിതത്തെ സ്വന്തം ഇച്ഛാശക്തിയിലും, ചോരത്തിളപ്പിലും,ബുദ്ധിയും, കൗശലവും,ആളും അർത്ഥവും കൊണ്ടു നേരിട്ട ഒരു മനുഷ്യനുണ്ട് - കടുവാക്കുന്നേൽ കുറുവച്ചൻ.മധ്യ തിരുവതാംകൂറിലെ മീനച്ചിൽ…
സിനിമാലോകം ആകാംഷയോടെ കാത്തിരിക്കുന്ന സൂര്യ 44 ന്റെ ടൈറ്റിൽ ടീസർ റിലീസായി. റെട്രോ എന്നാണ് ചിത്രത്തിന്റെ ടൈറ്റിൽ. ക്രിസ്തുമസ് ദിനത്തിൽ…
ക്രിസ്തുമസ് റിലീസ് ചിത്രങ്ങളിൽ കുടുംബപ്രേക്ഷകരുടെ പ്രിയങ്കരനായിമാറിയിരിക്കുകയാണ് സുരാജ് വെഞ്ഞാറമ്മൂട് നായകനായെത്തിയ എക്സ്ട്രാ ഡീസന്റ് മൂവി. ഡാർക്ക് ഹ്യൂമർ ജോണറിൽ ഒരുക്കിയ…
ഇന്ന് മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള സംഗീത സംവിധായകരിൽ ഒരാളാണ് സുഷിൻ ശ്യാം. ട്രെൻഡ് സെറ്റർ ആയ ഗാനങ്ങളാണ് സുഷിൻ…
This website uses cookies.