എൺപതുകളിൽ മലയാള സിനിമയിലെ ജനപ്രിയ യുവ താരങ്ങളിൽ ഒരാളായിരുന്നു റഹ്മാൻ. മലയാളം മാത്രമല്ല, മറ്റു തെന്നിന്ത്യൻ ഭാഷകളിലും അഭിനയിച്ചു ഈ നടൻ കയ്യടി നേടി. തൊണ്ണൂറുകളുടെ അവസാനത്തോടെ ഒരു ചെറിയ ഇടവേള എടുത്ത റഹ്മാൻ പിന്നീട് ശ്കതമായി തന്നെ തിരിച്ചു വരികയും വ്യത്യസ്ത വേഷങ്ങളിലൂടെ ഒരിക്കൽ കൂടി പ്രേക്ഷകരുടെ ഇഷ്ടനടനായി മാറുകയും ചെയ്തു. ഇപ്പോൾ തമിഴ് സിനിമയിൽ ആണ് റഹ്മാൻ കൂടുതലായി അഭിനയിക്കുന്നത്. കാർത്തിക് നരെയ്ൻ സംവിധാനം ചെയ്ത ധ്രുവങ്ങൾ പതിനാറു എന്ന ചിത്രത്തിന്റെ വിജയം റഹ്മാന്റെ കരിയറിലെ ഒരു വഴിത്തിരിവായി മാറി എന്ന് പറയാം. ഇപ്പോൾ മണി രത്‌നം ഒരുക്കുന്ന പൊന്നിയിൽ സെൽവൻ എന്ന ബിഗ് ബജറ്റ് ബ്രഹ്മാണ്ഡ ചിത്രത്തിൽ ആണ് റഹ്മാൻ അഭിനയിക്കുന്നത്.
ഈ ചിത്രത്തിന് വേണ്ടി ഗംഭീര മേക് ഓവറിൽ ആണ് റഹ്മാൻ പ്രത്യക്ഷപ്പെടുന്നത്. ഇതിനു വേണ്ടി ജിമ്മിൽ കഠിനമായി വർക്ക് ഔട്ട് ചെയ്യുന്ന ചിത്രങ്ങൾ റഹ്മാൻ തന്നെ സോഷ്യൽ മീഡിയ വഴി പങ്കു വെച്ചിട്ടുണ്ട്. ഇപ്പോഴിതാ തന്റെ പുതിയ ജിം വർക്ക് ഔട്ട് ചിത്രങ്ങൾ പങ്കു വെച്ച് കൊണ്ട് റഹ്മാൻ സോഷ്യൽ മീഡിയയിൽ കുറിച്ച രസകരമായ വാക്കുകൾ ആണ് ശ്രദ്ധ നേടുന്നത്. റഹ്മാൻ കുറിച്ച വാക്കുകൾ ഇപ്രകാരം, എന്ത് ചെയ്യാനാ, ഓരോരോ പിള്ളേര് സിനിമാ ഫീൽഡിലേക്കു വന്നോളും, കയ്യ് പെരുപ്പിച്ചു എട്ടു പത്തു പാക്കുമായി. വെറുതെ നമ്മളെ ഇട്ടു ബുദ്ധിമുട്ടിക്കാനായി. ഈ വാക്കുകൾക്കൊപ്പം ആണ് തന്റെ പുതിയ ജിം വർക്ക് ഔട്ട് ചിത്രം റഹ്മാൻ പങ്കു വെച്ചിരിക്കുന്നത്. രണ്ടു ഭാഗങ്ങൾ ആയി ഒരുക്കുന്ന വമ്പൻ താര നിര അണിനിരക്കുന്ന ചിത്രമാണ് മണി രത്‌നത്തിന്റെ പൊന്നിയിൽ സെൽവൻ.
ആരാണ് 'ബെസ്റ്റി'? ആരാന്റെ ചോറ്റുപാത്രത്തില്‍ കയ്യിട്ടുവാരുന്ന ആളാണെന്ന് ഒരു കൂട്ടര്‍. ജീവിതത്തില്‍ ഒരു ബെസ്റ്റി ഉണ്ടെങ്കില്‍ വലിയ സമാധാനമാണെന്ന് മറ്റുചിലര്‍.…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ റ്റി ചാക്കോ ഒരുക്കിയ രേഖാചിത്രം ഗംഭീര പ്രേക്ഷക പ്രതികരണം നേടി പ്രദർശനം തുടരുകയാണ്. മമ്മൂട്ടി…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ ടി ചാക്കോ സംവിധാനം നിർവഹിച്ച 'രേഖാചിത്രം' ഗംഭീര പ്രതികരണങ്ങളുമായി പ്രദർശനം തുടരുന്നു. കാവ്യ ഫിലിം…
തെലുങ്ക് താരം ബെല്ലംകൊണ്ട സായ് ശ്രീനിവാസിനെ നായകനാക്കി നവാഗതനായ ലുധീർ ബൈറെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്. "ഹൈന്ദവ"…
2025 ൽ വമ്പൻ തിരിച്ചു വരവിന് ഒരുങ്ങുന്ന മലയാള യുവസൂപ്പർതാരം നിവിൻ പോളിക്ക് മറ്റൊരു വമ്പൻ ചിത്രം കൂടെ. ശ്രീ…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നിതിൻ രൺജി പണിക്കർ സംവിധാനം ചെയ്ത ചിത്രമായിരുന്നു കസബ. 2016 ൽ റിലീസ് ചെയ്ത ഈ…
This website uses cookies.