ഒരുകാലത്ത് മലയാള സിനിമയിൽ യുവനായകനായി തിളങ്ങി നിന്ന താരമാണ് റഹ്മാൻ. ഇടക്കാലത്ത് സിനിമയിൽ നിന്ന് ചെറുതായി മാറി നിന്നെങ്കിലും, പിന്നീട് മലയാളം, തമിഴ് ഭാഷകളിൽ മികച്ച ചിത്രങ്ങൾ ചെയ്ത് കൊണ്ട് തിരിച്ചു വന്ന റഹ്മാൻ ഇപ്പോൾ ഒട്ടേറെ മികച്ച കഥാപാത്രങ്ങളാണ് തെന്നിന്ത്യൻ സിനിമയിൽ ചെയ്യുന്നത്. ഇപ്പോഴിതാ തമിഴിലെ സൂപ്പർതാരം തല അജിത്തിനൊപ്പം അഭിനയിച്ച ബില്ല എന്ന ചിത്രവുമായി ബന്ധപ്പെട്ട ഒരനുഭവം പങ്ക് വെക്കുകയാണ് റഹ്മാൻ. ക്യാൻ ചാനൽ മീഡിയക്കു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ്സ് തുറന്നത്. 2007ല്‍ പുറത്തിറങ്ങിയ തമിഴ് ചിത്രമായ ബില്ല സംവിധാനം ചെയ്തത് വിഷ്ണുവർധൻ ആണ്. നായകനായ അജിത്തിനൊപ്പം നയന്‍താര, റഹ്മാന്‍, ആദിത്യ മേനോന്‍, ജോണ്‍ വിജയ് തുടങ്ങി നിരവധി താരങ്ങള്‍ ഈ ചിത്രത്തിന്റെ ഭാഗമായി. ഇതിൽ ജഗദീഷ് എന്ന കഥാപാത്രമായാണ് റഹ്മാൻ അഭിനയിച്ചത്.
ബില്ലയില്‍ അജിത്ത് ഉള്ളത് കൊണ്ട് താന്‍ ആദ്യം അഭിനയിക്കാന്‍ തയ്യാറായിരുന്നില്ലെന്നാണ് റഹ്മാൻ ഓർത്തെടുക്കുന്നത്. പലരും അദ്ദേഹത്തെക്കുറിച്ച് മോശം പറയുന്നതാണ് താൻ അന്ന് കേട്ടിട്ടുള്ളതെന്നും അത്കൊണ്ടാണ് അദ്ദേഹത്തോടൊപ്പം അഭിനയിക്കാൻ തയ്യാറാവാതിരുന്നതെന്നും റഹ്മാൻ പറയുന്നു. അദ്ദേഹത്തിന് ഭയങ്കര തലക്കനമാണെന്നാണ് വാർത്തകളിൽ നിന്നൊക്കെ താൻ അറിഞ്ഞതെങ്കിലും, അദ്ദേഹം അങ്ങനെയുള്ള ഒരാൾ അല്ലെന്നു സിനിമയിൽ ഉള്ളവർ പറഞ്ഞിരുന്നെന്നും റഹ്മാൻ വിശദീകരിക്കുന്നു. ഏതായാലും താൻ കുറെ ഡിമാന്റുകൾ ഒക്കെ വെച്ചിട്ടാണ് ആ ചിത്രത്തിൽ അഭിനയിച്ചതെന്നും, അത് മുഴുവൻ അണിയറ പ്രവർത്തകർ അംഗീകരിച്ചെന്നും റഹ്മാൻ പറഞ്ഞു. എന്നാൽ കൂടെ അഭിനയിച്ചപ്പോഴാണ് എത്ര നല്ല മനുഷ്യനാണ് അജിത് എന്ന് മനസ്സിലായതെന്ന് പറഞ്ഞ റഹ്മാൻ, അജിത് തന്നെക്കാൾ നല്ല മനുഷ്യനാണെന്നും കൂട്ടിച്ചേർക്കുന്നു. ഡേവിഡ് ബില്ല, വേണു ശരവണ എന്നീ ഇരട്ട കഥാപാത്രങ്ങളെ അജിത് അവതരിപ്പിച്ച ബില്ല വമ്പൻ ബോക്സ് ഓഫീസ് ഹിറ്റായിരുന്നു.
സോഷ്യൽ മീഡിയയിൽ തരംഗമായി മോഹൻലാൽ അഭിനയിച്ച പുതിയ പരസ്യം. ഇന്ത്യൻ പരസ്യ സംവിധാന രംഗത്തെ അതികായനും "തുടരും" സിനിമയിലെ ജോർജ്…
പ്രശസ്ത മലയാള നടി ശ്രിന്ദ സംവിധായികയായി അരങ്ങേറ്റം കുറിക്കുന്നു. സൗബിൻ ഷാഹിർ ആണ് ശ്രിന്ദ ഒരുക്കുന്ന ആദ്യ ചിത്രത്തിലെ നായകൻ…
രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ജിത്തു മാധവൻ, തമിഴിൽ സൂര്യ- മോഹൻലാൽ ടീമിനെ പ്രധാന വേഷങ്ങളിൽ അവതരിപ്പിക്കുന്ന ചിത്രം ഒരുക്കുന്നു…
കേരളത്തെ നടുക്കിയ 2024 ലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ആസ്പദമാക്കി ഒരു സിനിമ ഒരുങ്ങുന്നു എന്ന് വാർത്തകൾ. ഈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കഥ…
ഇന്ത്യയിൽ നിന്നല്ല ആദ്യത്തെ ഫോർമുല വൺ റേസിങ്ങിൽ പങ്കെടുത്തു ശ്രദ്ധേയനായ നരെയ്ൻ കാർത്തികേയന്റെ ജീവിതം സിനിമയാകുന്നു എന്ന് വാർത്തകൾ. പ്രശസ്ത…
സൂപ്പർ ഹിറ്റായ മലയാളം വെബ് സീരിസ് 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' ഒരുക്കിയ സംവിധായകൻ വിഷ്ണു ജി രാഘവ് ഇനി മോഹൻലാൽ…
This website uses cookies.