തമിഴ് യുവ സൂപ്പർ താരം കാർത്തിയെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കിയ ചിത്രമാണ് കൈതി. സൂപ്പർ ഹിറ്റായി മാറിയ ഈ ചിത്രത്തിൽ നരെയ്ൻ, അർജുൻ ദാസ്, ഹാരിഷ് ഉത്തമൻ, നെപ്പോളിയൻ തുടങ്ങി ഒട്ടേറെ പ്രമുഖ താരങ്ങൾ വേഷമിട്ടു. അതിന് ശേഷം കൈതിക്ക് ഒരു രണ്ടാം ഭാഗം ഉണ്ടാകുമെന്നും ലോകേഷ് പ്രഖ്യാപിച്ചിരുന്നു. പിന്നീട് കമൽ ഹാസൻ, വിജയ് സേതുപതി, ഫഹദ് ഫാസിൽ, നരെയ്ൻ എന്നിവരെ വെച്ച് വിക്രം എന്ന ചിത്രം ഒരുക്കിയ ലോകേഷ് ആ ചിത്രത്തെ കൈതിയുമായി ബന്ധപ്പെടുത്തുകയും ഒരു ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സ് ഉണ്ടാക്കുകയും ചെയ്തു. അതോടെ വിക്രത്തിൽ വില്ലനായി അതിഥി വേഷത്തിൽ എത്തിയ സൂര്യയുടെ റോളെക്‌സ് എന്ന കഥാപാത്രത്തിനും കൈതി 2 ഇൽ പ്രാധാന്യം ഉണ്ടായി. ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ അനുസരിച്ച് കൈതി 2 ഇൽ കാർത്തിക്കൊപ്പം വമ്പൻ താരനിരയാണ് അണിനിരക്കുക.
അർജുൻ ദാസ്, ഹാരിഷ് ഉത്തമൻ എന്നിവർ അതിലും ഉണ്ടാകുമെങ്കിലും, ഈ രണ്ടാം ഭാഗത്തിലെ പ്രധാന വില്ലനായി എത്തുക തമിഴിലെ പ്രശസ്ത നായകതാരം രാഘവ ലോറൻസ് ആവുമെന്നാണ് സൂചന. സൂര്യ ഇതിലും അതിഥി വേഷത്തിലെത്തുമെന്നു വാർത്തകൾ പറയുന്നു. വിക്രം സിനിമയിൽ കൊല്ലപ്പെട്ട വിജയ് സേതുപതി കഥാപാത്രമായ സന്താനത്തിന് പകരം, സൂര്യയുടെ റോളക്സ് നിയമിക്കുന്ന തന്റെ പുതിയ സഹായിയാണ് രാഘവ ലോറൻസിന്റെ കഥാപാത്രമെന്നും റിപ്പോർട്ടുകളുണ്ട്. ഏതായാലും ലോകേഷ് ഇനി ചെയ്യാൻ പോകുന്ന ദളപതി വിജയ് ചിത്രം പൂർത്തിയാക്കിയിട്ട്, കൈതി 2 ലേക്ക് കടക്കുമെന്നാണ് വാർത്തകൾ വരുന്നത്. താനും ഇതിൽ ഒരു പ്രധാന വേഷം ചെയ്യുമെന്ന് നരെയ്ൻ ഈ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്‌ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.