രാമലീലയ്ക്കുശേഷം ദിലീപ് ചിത്രത്തിൽ രാധിക ശരത്കുമാർ. വിനീത് കുമാർ സംവിധാനം ചെയ്യുന്ന പവി കെയർ ടേക്കർ എന്ന ചിത്രത്തിലൂടെയാണ് രാധിക ശരത്കുമാർ ദിലീപ് ചിത്രത്തിന്റെ ഭാഗമാകുന്നത്. റീടൈഡ് എസ് ഐ മറിയാമ്മ എന്ന കാരക്ടർ ആണ് രാധിക ശരത്കുമാർ പ്രത്യക്ഷപെടുന്നത്. ചിത്രത്തിലെ താരത്തിന്റെ കാരക്ടർ ലുക്ക് പോസ്റ്റർ അണിയറ പ്രവത്തകർ പുറത്തിറക്കി.
സൂപ്പർ ഹിറ്റ് ചിത്രം രാമലീലയിൽ രാമനുണ്ണി എന്ന മകനായി ദിലീപും അമ്മ രാഗിണിയായി രാധികയും മിന്നുന്ന പ്രകടനം കാഴ്ചവച്ചിരുന്നു. ജൂഹി ജയകുമാർ, ശ്രേയ രുഗ്മിണി, റോസ്മിൻ, സ്വാതി, ദിലിന രാമകൃഷ്ണൻ എന്നിവരാണ് ചിത്രത്തിലെ അഞ്ച് നായികമാർ. ഇവരെ കൂടാതെ ജോണി ആന്റണി, ധർമജൻ ബോൾഗാട്ടി, സ്പടികം ജോർജ് തുടങ്ങി ഒരു വൻ താരനിര തന്നെ ഈ ചിത്രത്തിലുണ്ട്.
അയാൾ ഞാനല്ല, ഡിയർ ഫ്രണ്ട് എന്നീ ചിത്രങ്ങൾക്കുശേഷം വിനീത് കുമാർ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഗ്രാന്റ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ദിലീപ് നിർമ്മിക്കുന്ന ചിത്രത്തിന് രാജേഷ് രാഘവൻ കഥ തിരക്കഥ സംഭാഷണമെഴുത്തിയിരിക്കുന്നത്.
ഛായഗ്രഹകൻ – സനു താഹിർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർസ് – അനൂപ് പത്മനാഭൻ, കെ. പി വ്യാസൻ, എഡിറ്റർ -ദീപു ജോസഫ്, സംഗീതം – മിഥുൻ മുകുന്ദൻ, ഗാനരചന – ഷിബു ചക്രവർത്തി, വിനായക് ശശികുമാർ, പ്രൊജക്റ്റ് ഹെഡ് – റോഷൻ ചിറ്റൂർ, പ്രൊഡക്ഷൻ ഡിസൈൻ – നിമേഷ് എം താനൂർ, പ്രൊഡക്ഷൻ കൺട്രോളർ – രഞ്ജിത് കരുണാകരൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ – രാകേഷ് കെ രാജൻ,കോസ്റ്റ്യൂം – സഖി എൽസ, മേക്കപ്പ് -റോണെക്സ് സേവ്യർ, സൗണ്ട് ഡിസൈൻ – ശ്രീജിത്ത് ശ്രീനിവാസൻ, പി. ആർ. ഓ – എ. എസ്. ദിനേശ്, സ്റ്റിൽസ് – രാംദാസ് മാത്തൂർ, ഡിസൈൻസ് – യെല്ലോ ടൂത്ത്, ഡിജിറ്റൽ മാർക്കറ്റിംഗ് – സുജിത് ഗോവിന്ദൻ, കണ്ടെന്റ് & മാർക്കറ്റിംഗ് ഡിസൈൻ – പപ്പെറ്റ് മീഡിയ
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
This website uses cookies.