തമിഴ്നാട്ടിൽ വലിയ തോതിൽ ആരാധക പിന്തുണയുള്ള താരമാണ് വിജയ്. താരത്തിനോടുള്ള കടുത്ത ആരാധന പങ്കുവെച്ചുകൊണ്ട് തമിഴ്നാട്ടിലെ പ്രശസ്ത റേസിംഗ് താരം അലീഷ അബ്ദുള്ള രംഗത്ത് എത്തിയിരിക്കുകയാണ്. റേസിംഗ് താരം മാത്രമല്ല തമിഴ്നാട് സർക്കാരിന്റെ മനുഷ്യാവകാശ ബോർഡിന്റെയും അഴിമതി വിരുദ്ധ സെല്ലിന്റെയും പ്രസിഡണ്ട് കൂടിയാണ് അലീഷ. അടുത്തിടെ സൺ ടി.വി യിൽ വിജയിയുടെ എക്കാലത്തെയും സൂപ്പർഹിറ്റ് ചിത്രമായ ഗില്ലി പ്രദർശിപ്പിക്കുകയുണ്ടായി. നടൻ ശന്തനു ഭാഗ്യരാജ് ഗില്ലി സൺ ടി.വി യിൽ ഇപ്പോൾ കാണിക്കുന്നുണ്ട് എന്ന് അറിയിച്ചുകൊണ്ട് ട്വിറ്ററിൽ ചിത്രം പങ്കുവെക്കുകയുണ്ടായി. താരത്തിന്റെ ട്വീറ്റ് ഷെയർ ചെയ്തുകൊണ്ട് അലീഷ താൻ ഏറെ ഇഷ്ടപ്പെടുന്ന വ്യക്തിയെ കുറിച്ചു തുറന്ന് പറയുകയായിരുന്നു.
വിജയ് സാർ, എന്തൊരു താരമാണ് നിങ്ങൾ. നിങ്ങളെ ഞാൻ നമിക്കുന്നു എന്നാണ് അലീഷ അബ്ദുള്ള ട്വിറ്ററിൽ കുറിച്ച വാക്കുകൾ. തുടർച്ചയായി സൺ ടി.വി യിൽ മാത്രമായി വർഷങ്ങളായി പ്രദർശിപ്പിക്കുന്ന ചിത്രമാണ് ഗില്ലി. 15 വർഷമായി തമിഴ്നാട്ടിൽ പ്രൈം ടൈമിൽ തന്നെയാണ് ഗില്ലി മിനി സ്ക്രീനിൽ വരുന്നത്. അലീഷ റേസിംഗ് മേഖലയിൽ നിന്ന് വരുന്നത്കൊണ്ട് നടൻ അജിത് കുമാറായി അടുത്ത പരിചയമുണ്ട്. അലീഷയുടെ പിതാവ് അബ്ദുള്ളയും നടൻ അജിതും ഒരുമിച്ച് പല മത്സരങ്ങളിലും ഒരുമിച്ചു പങ്കെടുത്തിട്ടുണ്ട്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.