കംപ്ലീറ്റ് ആക്ടർ മോഹൻലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ ചിത്രമാണ് ആറാട്ട്. ഉദയകൃഷ്ണ രചിച്ച്, ബി ഉണ്ണികൃഷ്ണൻ തന്നെ നിർമ്മിച്ച ഈ ചിത്രം ഒരു പക്കാ മാസ്സ് മസാല എന്റെർറ്റൈനെർ ആയാണ് ഒരുക്കിയത്. അൺറിയലിസ്റ്റിക് ജോയ് റൈഡ് എന്ന് വിശേഷിപ്പിച്ചു കൊണ്ടാണ് അവർ ഈ ചിത്രം പുറത്തിറക്കിയത്. പ്രേക്ഷകരിൽ നിന്നും സമ്മിശ്ര പ്രതികരണം നേടിയ ഈ ചിത്രം നിരൂപകരിൽ നിന്നും വലിയ വിമർശമാണ് ഏറ്റു വാങ്ങിയത്. മോഹൻലാലിന്റെ താരമൂല്യത്തിന്റെ ബലത്തിൽ മാത്രം ബോക്സ് ഓഫീസിൽ തരക്കേടില്ലാത്ത പ്രകടനം കാഴ്ച വെച്ചെങ്കിലും, ഭൂരിഭാഗം സിനിമാ പ്രേമികളേയും ആറാട്ട് തൃപ്തിപ്പെടുത്തിയില്ല എന്നതാണ് സത്യം. ഇപ്പോഴിതാ, ഈ ചിത്രത്തെ കുറിച്ച് പറഞ്ഞുകൊണ്ട് മുന്നോട്ടു വന്നിരിക്കുകയാണ് ഇതിൽ ഒരു പ്രധാന വേഷം ചെയ്ത നടി രചന നാരായണൻകുട്ടി. ആറാട്ട് താന്‍ ഹിറ്റാകുമെന്ന് പ്രതീക്ഷിച്ച് ഹിറ്റായ സിനിമയാണെന്നാണ് രചന പറയുന്നത്. ബിഹൈന്റ്‌വുഡ്‌സ് ഐസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു രചനയുടെ ഈ വാക്കുകൾ.
ഹിറ്റാകും എന്ന് പ്രതീക്ഷിച്ച് ഫ്ലോപ്പായ ചിത്രമേതെന്നായിരുന്നു ചോദ്യം. താൻ പൊതുവെ വലിയ പ്രതീക്ഷകള്‍ വെക്കാറില്ലായെന്നും എന്നാൽ താൻ ഹിറ്റാകും എന്നു കരുതി ഹിറ്റായ സിനിമയുണ്ടെന്നും അതാണ് ആറാട്ടെന്നുമാണ് രചന പറയുന്നത്. പാളിപ്പോയ സിനിമ എന്നൊന്നും ഒരു സിനിമയെ കുറിച്ചും പറയാൻ പറ്റില്ലായെന്നും, നമ്മുടെ മനസ്സിൽ നമ്മൾ ചെയ്ത എല്ലാ സിനിമയും പുതിയൊരു അനുഭവമാണെന്നും രചന വിശദീകരിച്ചു. ഈ കഴിഞ്ഞ ഫെബ്രുവരി പതിനെട്ടിന് റിലീസ് ചെയ്ത ആറാട്ടിൽ ശ്രദ്ധ ശ്രീനാഥ്, നെടുമുടി വേണു, സായ് കുമാര്‍, സിദ്ദിഖ്, വിജയരാഘവന്‍, ജോണി ആന്റണി, ഇന്ദ്രന്‍സ്, നന്ദു, ഷീല, സ്വാസിക, മാളവിക, അതിഥി വേഷത്തിൽ എ ആർ റഹ്‌മാനെന്നിവരും അഭിനയിച്ചിരുന്നു. കോമെഡിയും ആക്ഷനും ഇടകലർത്തിയൊരുക്കിയ ഈ ചിത്രത്തിലെ മോഹൻലാലിന്റെ പ്രകടനത്തിനും അദ്ദേഹത്തിന്റെ ആക്ഷൻ രംഗങ്ങൾക്കും മാത്രമാണ് മികച്ച പ്രേക്ഷകാഭിപ്രായം ലഭിച്ചത്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.