പ്രശസ്ത സൗത്ത് ഇന്ത്യൻ സൂപ്പർ സ്റ്റാർ ചിയാൻ വിക്രം കർണൻ ആയി എത്തുന്നു. മഹാവീർ കർണ്ണ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം ഹിന്ദിയിൽ ആണ് ഒരുക്കുന്നത്. എന്ന് നിന്റെ മൊയ്‌ദീൻ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറിയ ആർ എസ് വിമൽ ആണ് ഈ ചിത്രം സംവിധാനം ചെയ്യാൻ പോകുന്നത്. ഈ വർഷം ഒക്ടോബറിൽ ചിത്രീകരണം ആരംഭിക്കുന്ന മഹാവീർ കർണ്ണ അടുത്ത വർഷം ഡിസംബറിൽ ആയിരിക്കും റിലീസ് ചെയ്യുക. യുണൈറ്റഡ് ഫിലിം കിങ്ഡം ന്യൂ യോർക്ക് ആണ് ഈ ചിത്രം നിർമ്മിക്കുന്നത്. ഇവരുടെ ആദ്യത്തെ നിർമ്മാണ സംരംഭമാണ് ഈ ബിഗ് ബജറ്റ് പ്രൊജക്റ്റ്. 300 കോടി രൂപ മുതൽ മുടക്കിൽ ആയിരിക്കും ഈ ചിത്രം നിർമ്മിക്കുക എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. മറ്റു ഭാഷകളിലും ഈ ചിത്രം പ്രദർശനത്തിന് എത്തുമെന്നാണ് ആർ എസ് വിമൽ അറിയിച്ചിരിക്കുന്നത് . ആദ്യം എത്തുക ഹിന്ദി വേർഷൻ ആയിരിക്കും.
വിക്രമിന് പുറമെ ഇന്ത്യൻ സിനിമയിലെ പ്രമുഖ താരങ്ങളും ലോകമെമ്പാടുനിന്നുമുള്ള പ്രശസ്തരായ സാങ്കേതിക പ്രവർത്തകരും ഈ ചിത്രത്തിൽ അണി നിരക്കും. പക്ഷെ ഇപ്പോൾ ഓരോ മലയാളികളുടെ മനസ്സിലും വന്നിരിക്കുന്ന ചോദ്യം ആർ എസ് വിമൽ- പ്രിത്വി രാജ് ടീം ഒന്നിക്കുമെന്നു പറഞ്ഞ കർണൻ എന്ന പ്രോജെക്ടിനെ കുറിച്ചാണ് . പ്രിത്വി രാജിനെ നായകനാക്കി മുന്നൂറു കോടി രൂപ ബഡ്ജറ്റിൽ ആർ എസ് വിമൽ കർണ്ണൻ ഒരുക്കുമെന്നാണ് നേരത്തെ പ്രഖ്യാപിച്ചിരുന്നത്. അതിനായി ഈ ചിത്രത്തിന്റെ പ്രീ-പ്രൊഡക്ഷൻ ജോലികളും ഹൈദരാബാദിൽ ആരംഭിച്ചിരുന്നു.
കുറച്ചു നാള് മുൻപേ കൂടിയും പ്രിത്വി രാജ് പറഞ്ഞത് കർണ്ണൻ സംഭവിക്കുമെന്നും അതുപോലെ ബഹുഭാഷാ ചിത്രമായി എത്തുമെന്നുമാണ്. ഇപ്പോൾ പ്രിത്വി രാജ് ഈ പ്രോജക്ടിന്റെ ഭാഗമാണോ എന്നുപോലും അറിയില്ല. ഇനി മലയാളം വേർഷനിൽ പ്രിത്വി രാജ് നായകനും മറ്റു വേർഷനുകളിൽ വിക്രവുമാണോ എന്ന സംശയവും ആരാധകർ ഉന്നയിക്കുന്നു.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.