നവാഗതനായ ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ക്വീൻ എന്ന ക്യാമ്പസ് മൂവി ഇന്ന് മുതൽ കേരളത്തിലെ തീയേറ്ററുകളിൽ പ്രദർശനം ആരംഭിക്കുകയാണ്. ഒരു കൂട്ടം പുതുമുഖങ്ങളെ അണി നിരത്തി പുതുമുഖങ്ങൾ തന്നെ ഒരുക്കിയ ഈ അടിപൊളി ക്യാമ്പസ് എന്റെർറ്റൈനെർ ഒരു എഞ്ചിനീയറിംഗ് കോളേജിന്റെ പശ്ചാത്തലത്തിൽ ആണ് കഥ അവതരിപ്പിച്ചിരിക്കുന്നത് എന്നാണ് ചിത്രത്തിന്റെ ട്രൈലെർ നമ്മളോട് പറയുന്നത്. ക്വീൻ എന്ന ചിത്രത്തിന്റെ തിയേറ്റർ ലിസ്റ്റ് ഇവിടെ ഈ റിപ്പോർട്ടിനൊപ്പം ചേർക്കുന്നു. റിലീസിന് മുൻപേ തന്നെ മികച്ച പ്രതീക്ഷയും ഹൈപ്പും ഈ ചിത്രം ഉണ്ടാക്കിയിട്ടുണ്ട് എന്ന് പറയാം. അടിപൊളി ട്രെയ്‌ലറും അതുപോലെ സൂപ്പർ ഹിറ്റായി മാറിയ ഗാനങ്ങളും ഈ ചിത്രത്തിന് മേലുള്ള പ്രേക്ഷക പ്രതീക്ഷകൾ വർധിപ്പിച്ചിട്ടുണ്ടായിരുന്നു എന്ന് തന്നെ പറയാം.
ഷാരിസ് മുഹമ്മദ്, ജിബിൻ ജോസ് ആന്റണി എന്നിവർ ചേർന്ന് രചിച്ച ഈ ചിത്രം ഷിബു കെ മൊയ്‌ദീൻ , റിൻഷാദ് വെള്ളോടത്തിൽ എന്നിവർ ചേർന്നണ് നിർമ്മിച്ചിരിക്കുന്നത്. ദ്രുവങ്ങള്‍ 16 എന്ന പ്രശസ്ത തമിഴ് സിനിമയുടെ അസോസിയേറ്റ് ക്യാമറാമാന്‍ ആയിരുന്ന സുരേഷ് ഗോപിയാണ് ഈ ചിത്രത്തിന് കാമറ ചലിപ്പിച്ചിരിക്കുന്നതു. സാഗർ ദാസ് എഡിറ്റിംഗ് നിർവഹിച്ച ഈ ചിത്രത്തിൽ പുതുമുഖങ്ങളോടൊപ്പം തന്നെ വിജയ രാഘവൻ, നിയാസ് ബക്കർ, വിനോദ് കെടാമംഗലം എന്നിവരും വളരെ പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. അറേബിയൻ ഡ്രീംസ് എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ ആണ് ഷിബു കെ മൊയ്‌ദീൻ , റിൻഷാദ് വെള്ളോടത്തിൽ എന്നിവർ ഈ ചിത്രം നമ്മുടെ മുന്നിൽ എത്തിച്ചിരിക്കുന്നത്. സാനിയ എന്ന പുതുമുഖമാണ് ഈ ചിത്രത്തിലെ നായികാ വേഷം അവതരിപിച്ചിരിക്കുന്നത്
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.