ഇന്നലെ കേരളത്തിൽ എത്തിയ പ്രധാന റിലീസ് ആയിരുന്നു പുതുമുഖമായ ഡിജോ ജോസ് ആന്റണി ഒരുക്കിയ ക്വീൻ. പുതുമുഖങ്ങൾ അവതരിപ്പിച്ച ചിത്രം ആയിരുന്നെങ്കിലും പ്രേക്ഷകർ ഏറെ കാത്തിരുന്ന ഈ ചിത്രം ശ്രദ്ധ നേടിയത് അതിന്റെ മികച്ച ട്രൈലെർ, മേക്കിങ് വീഡിയോ, സോങ് വീഡിയോസ് എന്നിവയിലൂടെ ആയിരുന്നു. അതുകൊണ്ടു തന്നെ വമ്പൻ ജനത്തിരക്കോടെയാണ് ക്വീൻ ഇന്നലെ പ്രദർശനം ആരംഭിച്ചത്. പുതുമുഖങ്ങൾ മാത്രം നിറഞ്ഞ ഒരു ചിത്രത്തിന് ഇത്ര ജനപിന്തുണയോടെ പ്രദർശനം ആരംഭിക്കാൻ കഴിയുക എന്നത് തന്നെ ഒരർഥത്തിൽ വിജയമാണ്. ആദ്യ ഷോ കഴിഞ്ഞപ്പോൾ മുതൽ തന്നെ ഈ ചിത്രത്തെ കുറിച്ച് ഗംഭീര പ്രേക്ഷകാഭിപ്രായം കേരളം മുഴുവൻ അലയടിക്കുകയാണ് എന്ന് പറയാം നമ്മുക്ക്.
സോഷ്യൽ മീഡിയ മുഴുവൻ ക്വീനിനെ പറ്റി കിടിലൻ റിവ്യൂസ് ആണ് വരുന്നത്. . കുട്ടികളും യുവാക്കളും സ്കൂൾ- കോളേജ് വിദ്യാർത്ഥിളുമെല്ലാം ഈ ക്യാമ്പസ് ചിത്രം കാണാൻ തീയേറ്ററുകളിലേക്കു ഒഴുകുകയാണ്. ചിത്രത്തിലെ കോമഡി രംഗങ്ങളും ഗാനങ്ങളും പുതുമുഖങ്ങളുടെയും അതുപോലെ അതിഥി വേഷത്തിൽ വന്ന സലിം കുമാറിന്റെയും പ്രകടനങ്ങളും പ്രേക്ഷകർ ആർപ്പു വിളികളോടെയാണ് ഏറ്റെടുക്കുന്നത്. ഷിബു കെ മൊയ്‌ദീൻ, റിൻഷാദ് വെള്ളോടത്തിൽ എന്നിവർ ചേർന്ന് അറേബിയൻ ഡ്രീംസ് എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ നിർമ്മാണം നിർവഹിച്ച ഈ ചിത്രം രചിച്ചിരിക്കുന്നത് നവാഗതരായ ഷാരിസ് മുഹമ്മദ്, ജിബിൻ ജോസ് ആന്റണി എന്നിവരാണ്.
നവാഗതനായ സുരേഷ് കാമറ ചലിപ്പിച്ചിരിക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്തത് സാഗർ ദാസും ഈ ചിത്രത്തിലെ കിടിലൻ സംഗീതം ഒരുക്കിയത് ജേക്സ് ബിജോയിയും ആണ്. പുതുമുഖങ്ങളോടൊപ്പം തന്നെ വിജയ രാഘവൻ, നിയാസ് ബക്കർ, വിനോദ് കെടാമംഗലം, ശ്രീജിത്ത് രവി, അനീഷ് ജി മേനോൻ എന്നിവരും വളരെ പ്രധാനപ്പെട്ട കഥാപാത്രങ്ങളെ ആണ് ഈ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്.
2025 തുടക്കം ഗംഭീരമാക്കാൻ ഒരുക്കത്തിലാണ് മലയാളത്തിന്റെ ജനപ്രിയ താരംആസിഫ് അലി. ‘കിഷ്കിന്ധാ കാണ്ഡം’ത്തിന്റെ ബ്ലോക്ക് ബസ്റ്റർ വിജയത്തിന് ശേഷം ആസിഫ്…
ഷാഹിദ് കപൂറിനെ നായകനാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ബോളീവുഡ് ചിത്രം 'ദേവ'യുടെ പ്രൊമോ ടീസർ പുറത്തിറങ്ങി. പ്രമുഖ സംഗീത…
കൂമൻ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ആസിഫ് അലിയും ജിത്തു ജോസഫും ഒന്നിക്കുന്നു. 'മിറാഷ്' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ…
മലയാളത്തിന്റെ ഭാഗ്യനായിക എന്ന ലേബൽ സ്വന്തമാക്കിയ അനശ്വര രാജൻ 2025ന്റെ ആരംഭത്തിൽ പ്രേക്ഷകരെ ഞെട്ടിക്കുന്ന വേഷപ്പകർച്ചയോടെയാണ് എത്തുന്നത്. 'രേഖാചിത്രം'ത്തിന്റെ ഫസ്റ്റ്ലുക്ക്…
ഒരുപാട് നാളുകൾക്ക് ശേഷമാണ് മലയാളത്തിൽ ഒരു ഹൊറർ കോമഡി എന്റർടെയ്നർ എത്തിയത്. വൈശാഖ് എലൻസിന്റെ സംവിധാനത്തിൽ ഷറഫുദ്ദീനും ഐശ്വര്യ ലക്ഷ്മിയും…
2025ലെ ആദ്യ ബ്ലോക്ക്ബസ്റ്റർ ഹിറ്റായ ടോവിനോ തോമസ് ചിത്രം 'ഐഡന്റിറ്റി' ബോക്സ് ഓഫീസിൽ തരംഗമാകുന്നു. അഖിൽ പോളും അനസ് ഖാനും…
This website uses cookies.