ഈ വർഷത്തെ മലയാളത്തിലെ ആദ്യത്തെ സൂപ്പർ ഹിറ്റ് ഏതെന്നു ചോദിച്ചാൽ ധൈര്യമായി നമ്മുക്ക് പറയാം അത് ക്വീൻ എന്ന ചിത്രമാണെന്ന്. പുതുമുഖങ്ങൾ അഭിനയിച്ച, പുതുമുഖങ്ങൾ ഒരുക്കിയ ഈ ചിത്രം പ്രേക്ഷകരുടെ ഗംഭീര അഭിപ്രായങ്ങളുടെ പിന്തുണയുടെ ബോക്സ് ഓഫീസിൽ കുതിക്കുകയാണ് ഇപ്പോൾ. ചെറിയ ബഡ്ജറ്റിൽ ഒരുക്കിയ ഈ ചിത്രം വമ്പൻ വിജയം ആണ് നേടുന്നത്. ഒരു ക്യാമ്പസ് ത്രില്ലർ ആയി ഒരുക്കിയ ഈ ചിത്രം ആദ്യം യുവാക്കൾ ആണ് ഇരുകയ്യും നീട്ടി സ്വീകരിച്ചത് എങ്കിൽ ഇപ്പോൾ കുടുംബ പ്രേക്ഷകരും ചിത്രം കാണാൻ എത്തി തുടങ്ങിയത് വലിയ നേട്ടം ആണ് ക്വീനിനു സമ്മാനിക്കുന്നത്. പ്രേക്ഷകരും നിരൂപകരും മാത്രമല്ല സിനിമ മേഖലയിൽ നിന്നുള്ളവരും കയ്യടികളോടെയാണ് ഈ ചിത്രത്തെ സ്വീകരിച്ചിരിക്കുന്നത് .
ഈ ചിത്രത്തിന് ആദ്യം അഭിനന്ദനങ്ങളുമായി എത്തിയത് ആട് 2 എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രം നമ്മുക്ക് കഴിഞ്ഞ മാസം സമ്മാനിച്ച മിഥുൻ മാനുവൽ തോമസ് ആണ്. തന്റെ ഫേസ്ബുക് പേജിലൂടെയാണ് ഈ ചിത്രം കണ്ടതിനു ശേഷം ഇതിന്റെ അണിയറ പ്രവർത്തകരെ അഭിനന്ദിച്ചു കൊണ്ട് മിഥുൻ മാനുവൽ തോമസ് പോസ്റ്റ് ഇട്ടതു. അതിനു ശേഷം ഈ ചിത്രത്തെ അഭിനന്ദിച്ചു രംഗത്ത് വന്നത് പ്രശസ്ത സംവിധായകൻ ജിബു ജേക്കബ് ആണ്. ഒരുപറ്റം യുവാക്കൾ ചേർന്ന് ഒരുക്കിയ ഈ ചിത്രത്തെ അദ്ദേഹവും സോഷ്യൽ മീഡിയ പേജിലൂടെ അഭിനന്ദിച്ചു. പിന്നീട് എത്തിയത് നടൻ സണ്ണി വെയ്‌നിന്റെ അഭിനന്ദനമാണ്. നവാഗതനായ ഡിജോ ജോസ് ആന്റണി ഒരുക്കിയ ഈ ചിത്രം രചിച്ചത് ഷാരിസ് മുഹമ്മദ്, ജിബിൻ ജോസ് ആന്റണി എന്നിവർ ചേർന്നാണ്. ഈ ചിത്രത്തിലെ ഒരു ഗംഭീര അതിഥി വേഷത്തിലൂടെ നടൻ സലിം കുമാറും പ്രേക്ഷകരുടെ കയ്യടി ഏറെ നേടിയെടുക്കുന്നുണ്ട്. ബോക്സ് ഓഫീസിൽ ഇപ്പോഴും ക്വീൻ മികച്ച കളക്ഷൻ നേടി മുന്നേറുന്ന കാഴ്ചയാണ് നമ്മുക്ക് കാണാൻ കഴിയുന്നത്.
മലയാള സിനിമയിലേ ഇതിഹാസ സംവിധായകൻ ജോഷിയുടെ പുതിയ സിനിമ പ്രഖ്യാപിച്ചു. മാസ്സ് ആക്ഷൻ എന്റർടെയ്നറായി ഒരുങ്ങുന്ന ചിത്രത്തില്‍ ഉണ്ണി മുകുന്ദനാണ്…
രജനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കുന്ന 'കൂലി' കേരളത്തിൽ എത്തിക്കുന്നത് എച് എം അസോസിയേറ്റ്‌സ് (ഹസ്സൻ മീനു അസോസിയേറ്റ്‌സ്). 12…
അരണ്ട വെളിച്ചത്തിൽ സോഡ കുപ്പി എതിരാളിയുടെ തലയിൽ അടിച്ച് പൊട്ടിച്ച് അയാളുടെ നെഞ്ചത്ത് ആഞ്ഞ് കുത്തും, രക്തം മുഖത്തും ശരീരത്തിലും…
അധികം വൈകാതെ തന്നെ കേരളം ഒരു വൃദ്ധസദനമാകുമോ? "യുണൈറ്റഡ് കിങ്ഡം ഓഫ് കേരള-UKOK" കണ്ട് ആശങ്ക പ്രകടിപ്പിച്ച്- എം.പി ഡീൻ…
‘കച്ചി സേര’, ‘ആസ കൂട’, ‘സിത്തിര പൂത്തിരി’ എന്നീ ഗാനങ്ങളിലൂടെ ചുരുങ്ങിയ കാലത്തിനുള്ളിൽ സോഷ്യൽ മീഡിയ സെൻസേഷനായി മാറിയ സായ്…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ദിലീപ് ചിത്രം 'ഭ.ഭ.ബ' യുടെ ഓവർസീസ് വിതരണാവകാശം റെക്കോർഡ് തുകക്ക്…
This website uses cookies.