എഞ്ചിനീയറിംഗ് വിദ്യാര്‍ഥികളുടെ കഥ പറയുന്ന പുതുമുഖ ചിത്രം ‘ക്വീനി’ന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്ത്. ആണ്‍കുട്ടികളുടെ തട്ടകമായ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് പഠിക്കാന്‍ ഒരു പെണ്‍കുട്ടി എത്തുന്നതും അതിനെ തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. ഡിജോ ജോസ് ആന്റണിയാണ് ചിത്രത്തിന്റെ സംവിധാനം. ചിത്രത്തിന്റെ മോഷൻ പോസ്റ്ററും ട്രെയിലറും സിനിമാപ്രേമികളുടെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
ആദ്യ സിനിമയാണ്, സ്വപ്‌നമാണ്, പുതിയ പിള്ളേരാണ്, മിന്നിച്ചേക്കണം എന്ന വോയിസ് ഓവറിലൂടെ തുടങ്ങുന്ന മേക്കിങ് വീഡിയോയും കോളേജ് വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർ ഏറ്റെടുത്തു. മേക്കിങ് വീഡിയോയിൽ പരിചയപ്പെടുത്തിയ ‘ആരാണ്ടാ ആരാണ്ടാ ഞാന്‍ റോയല്‍ മെക്കാണ്ടാ’ എന്നുതുടങ്ങുന്ന മെക്ക് ആന്തവും വൈറലായിരുന്നു.
അജേയ് ശ്രാവണും കേശവും ജേക്‌സും ചേര്‍ന്നാണ് ഗാനം ആലപിച്ചിട്ടുള്ളത്. പുറത്തിറങ്ങി മണിക്കൂറുകൾക്കുള്ളിൽ തന്നെ ഹിറ്റായ ഈ ഗാനം ഏറെക്കാലത്തേക്ക് കോളെജുകളിലെ മെക്കാനിക്കല്‍ വിദ്യാര്‍ത്ഥികളുടെ ഔദ്യോഗിക ഗാനമാകാനുള്ള സാധ്യതയും കുറവല്ല.
എന്നാല്‍ ട്രെയിലറിലെ മേക്കിങ് വീഡിയോയിലുമെല്ലാം ചിത്രത്തിലെ നായികയെ സംബന്ധിച്ച വിവരങ്ങൾ സസ്പെൻസ് ആയിത്തന്നെയാണ് സൂക്ഷിച്ചിരിക്കുന്നത്. ക്യാമ്പസ് രാഷ്ട്രീയവും ഡിപ്പാര്‍ട്ട്‌മെന്റുകള്‍ തമ്മിലുള്ള മത്സരവും എല്ലാമടങ്ങിയ സമ്പൂര്‍ണ ക്യാമ്പസ് പാക്കേജ് തന്നെയാവും സിനിമയെന്നാണ് സൂചന.
മെക്കാനിക്കല്‍ എഞ്ചിനീയറന്‍മാരായ ജെബിന്‍, ജോസഫ് ആന്റണി, ഷാരിസ് മുഹമ്മദ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ. ദ്രുവങ്ങള്‍ 16 സിനിമയുടെ അസോസിയേറ്റ് ക്യാമറാമാന്‍ സുരേഷ് ഗോപിയാണ് ക്യാമറ കെെകാര്യം ചെയ്തിരിക്കുന്നത്. എഡിറ്റിംഗ് നിര്‍വ്വഹിച്ചിരിക്കുന്നത് സാഗര്‍ ദാസാണ്. സംഗീതം നൽകിയിരിക്കുന്നത് ജേക്‌സ് ബിജോയ് ആണ്. ഷിബു കെ മൊയ്ദീനും റിന്‍ഷാദ് വെള്ളോടത്തിലും ചേർന്നാണ് ക്വീനിന്റെ നിർമ്മാണം. അറേബിയൻ ഡ്രീംസ് എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.