ഉയരം കുറഞ്ഞു പോയതിന് തുടർന്ന് ഒരുപാട് വിമർശനങ്ങളും അധിക്ഷേപങ്ങളും നേരിടേണ്ടി വന്ന വ്യക്തിയാണ് ക്വാഡന്‍ ബൈൽസ്. ഇദ്ദേഹത്തിന്റെ അവസ്‌ഥ കണ്ടതിന് ശേഷം സമൂഹ മാധ്യമങ്ങളിലൂടെ നടൻ ഗിന്നസ് പക്രു അടുത്തിടെ ശക്തമായ പിന്തുണ നൽകുകയുണ്ടായി.ഗിന്നസ് പക്രുവിന്റെ വാക്കുകൾ സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. താരത്തിന് ഇപ്പോൾ നന്ദി അറിയിച്ചുകൊണ്ട് ക്വാഡന്‍ വന്നിരിക്കുകയാണ്. ഓസ്‌ട്രേലിയൻ മാധ്യമമായ എസ്ബിഎസ് മലയാളം വഴിയാണ് ക്വാഡന്‍ പക്രുവിന്റെ പിന്തുണയ്ക്ക് നന്ദി അറിയിച്ചത്. ഗിന്നസ് പക്രുവിനെ പോലെ ഒരു നടൻ ആകണമെന്നും അദ്ദേഹത്തിന്റെയൊപ്പം ഒരു വീഡിയോ കോൾ ചെയ്ത് സംസാരിക്കാൻ ആഗ്രഹമുണ്ടെന്ന് ക്വാഡന്‍ വ്യക്തമാക്കി.
ഗിന്നസ് പക്രുവിന്റെ ജീവിതകഥ തന്നെ ഏറെ സ്വാധീക്കുകയും സന്തോഷിപ്പിക്കുകയും ചെയ്തിട്ടുണ്ടെന്ന് ക്വാഡന്‍ പറയുകയുണ്ടായി. ഇനി ഇന്ത്യയിൽ സന്ദർശിക്കുമ്പോൾ പക്രുവിനെ കാണാൻ വരുമെന്നും ഉറപ്പ് നൽകിയിട്ടുണ്ട്. ഗിന്നസ് പക്രുവിനെ എത്രെയും പെട്ടന്ന് കാണാൻ സാധിക്കും എന്ന പ്രതീക്ഷയിലാണ് ക്വാഡന്‍. കുറച്ചു നാൾ മുമ്പ് സഹപാഠികളിൽ നിന്ന് വളരെ ക്രൂരമായ അധിക്ഷേപങ്ങളാണ് ക്വാഡന് നേരിടേണ്ടി വന്നത്. തന്നെ എങ്ങനെയെങ്കിലും കൊന്ന് തരുമോ എന്ന് അപേക്ഷിച്ച് വാ തോരാതെ കരയുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. ഇങ്ങനെയാണ് ക്വാഡന്‍ ലോകശ്രദ്ധ തന്നെ നേടിയത്. നിന്നെപ്പോലെ ഈ ഏട്ടനും ഒരിക്കൽ കരഞ്ഞിട്ടുണ്ടെന്നും ആ കണ്ണീരാണ് പിന്നീടുള്ള യാത്രയ്ക്ക് ഇന്ധനം ആയതെന്ന് കുറിച്ചുകൊണ്ടാണ് ഗിന്നസ് പക്രു പിന്തുണയുമായി വന്നത്.
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ റിലീസ് തീയതി അണിയറപ്രവർത്തകർ പുറത്തു വിട്ടു. മെയ്…
ഇന്ത്യൻ സിനിമയുടെ ബാനറിൽ ടിപ്പു ഷാൻ, ഷിയാസ് ഹസൻ എന്നിവർ നിർമ്മിച്ച് അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട മെയ്…
രഞ്ജിത്ത് സജീവിനെ നായകനാക്കി അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരളയിലൂടെ മലയാള സിനിമയിലേക്ക് വീണ്ടുമൊരു പുതുമുഖ നായിക.…
ഇന്ന് കേരളത്തിലെ യുവാക്കളും അവരുടെ മാതാപിതാക്കളും എല്ലാം അഭിമുഖീകരിക്കുന്ന വലിയൊരു പ്രശ്നം ചർച്ച ചെയ്യുന്ന ചിത്രമാണ് യുണൈറ്റഡ് കിംഗ്ഡം ഓഫ്…
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
This website uses cookies.