കുട്ടികളെ പ്രധാന കഥാപാത്രമാക്കിയൊരുക്കിയ പ്യാലി എന്ന മലയാള ചിത്രം നാളെ റിലീസ് ചെയ്യാൻ പോവുകയാണ്. അതിനു മുന്നോടിയായി ഈ ചിത്രത്തിന്റെ പ്രീവ്യൂ കൊച്ചിയിൽ വെച്ച് നടന്നു. ഗംഭീര പ്രേക്ഷക പ്രതികരണമാണ് ഇതിനു ശേഷം ഈ ചിത്രത്തിന് ലഭിച്ചത്. ഈ ചിത്രം തീർച്ചയായും കുട്ടികൾ കാണേണ്ട മൂവിയാണെന്നും വളരെ വൈകാരികമായ കഥയാണ് ചിത്രം പറയുന്നതെന്നും സംഗീത സംവിധായകൻ രഞ്ജിൻ രാജ് അഭിപ്രായപ്പെട്ടു. പ്രശാന്ത് പിള്ളയുടെ സംഗീതവും മികച്ചു നിന്നെന്നു പറഞ്ഞ രഞ്ജിൻ രാജ്, ഈ ചിത്രം ഒരു പാൻ ഇന്ത്യൻ കൾച്ചർ ഫീൽ ചെയ്യിക്കുന്ന ചിത്രമാണെന്ന് കൂട്ടിച്ചേർത്തു. വളരെയധികം ജീവൻ തുടിക്കുന്ന ചിത്രമാണിതെന്നും, എല്ലാവരും കുടുംബവുമായി തന്നെ കാണേണ്ട ചിത്രമാണെന്നും പ്രിവ്യൂ കണ്ട പ്രേക്ഷകർ അഭിപ്രായപ്പെടുന്നു. മനോഹരമായ ക്‌ളൈമാക്‌സ് ആണ് ചിത്രത്തിന്റേത് എന്നും പ്രേക്ഷകർ അഭിപ്രായപ്പെടുന്നുണ്ട്.
മികച്ച ഒരു ഫീൽ ഗുഡ് ചിത്രമെന്ന് പ്യാലിയെ വിശേഷിപ്പിച്ച പ്രേക്ഷകർ, ഒരു കൊച്ചു കുട്ടി ഇത്രയും മനോഹരമായി അഭിനയിച്ചതിനെയും അഭിനന്ദിക്കുന്നുണ്ട്. കലയെ സ്നേഹിക്കുന്ന എല്ലാവരും കാണേണ്ട ചിത്രാണിതെന്നും, ശരിക്കും മനസ്സിൽ തൊടുന്ന ചിത്രമാണിതെന്നും മറ്റൊരു പ്രേക്ഷകൻ പറയുന്നു. മമ്മൂട്ടി ചിത്രം പുഴു ഒരുക്കിയ സംവിധായിക രഥീന പറയുന്നത്, കുട്ടികൾക്ക് ഈ സിനിമയിൽ കാണാനും എക്സിപീരിയൻസ് ചെയ്യാനും ഒരുപാടുണ്ടെന്നാണ്. ബാർബി എന്ന ബാലതാരമാണ് ഈ ചിത്രത്തിലെ ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിച്ചത്. ദുൽഖർ സൽമാന്റെ നിർമ്മാണ- വിതരണ ബാനറായ വേഫെറർ ഫിലിംസിന്റെയും അന്തരിച്ചു പോയ നടൻ എൻ എഫ് വർഗീസിന്റെ സ്മരണാർത്ഥമുള്ള എൻ എഫ് വർഗീസ് പിക്ചേഴ്‌സിന്റെയും ബാനറിൽ, ദുൽഖർ സൽമാനും സോഫിയ വർഗീസും ചേർന്ന് നിർമ്മിച്ച ഈ ചിത്രം രചിക്കുകയും സംവിധാനം ചെയ്യുകയും ചെയ്തിരിക്കുന്നത് നവാഗതരായ ബബിതയും റിനുവുമാണ്.
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
71 മത് ദേശീയ പുരസ്കാരങ്ങളിൽ മികച്ച തെലുങ്ക് ചിത്രത്തിനുള്ള അവാർഡ് സ്വന്തമാക്കിയത് നന്ദമുരി ബാലകൃഷ്ണ എന്ന ബാലയ്യ നായകനായ ഭഗവന്ത്…
71 മത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മിസിസ് ചാറ്റർജി Vs നോർവേ എന്ന ചിത്രത്തിലെ ഗംഭീര പ്രകടനത്തിന് റാണി…
This website uses cookies.