മലയാളത്തിൻറെ പ്രശസ്ത യുവതാരം ദുൽഖർ സൽമാന്റെ നിർമ്മാണ- വിതരണ ബാനറായ വേഫെറർ ഫിലിംസും അന്തരിച്ചു പോയ നടൻ എൻ എഫ് വർഗീസിന്റെ സ്മരണാർത്ഥമുള്ള എൻ എഫ് വർഗീസ് പിക്ചേഴ്‌സും ചേർന്ന് നിർമ്മിക്കുന്ന ചിത്രമാണ് പ്യാലി. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്തിറങ്ങിയിരിക്കുകയാണ്. ദുൽഖർ സൽമാൻ തന്നെയാണ് ഈ പോസ്റ്റർ റിലീസ് ചെയ്തിരിക്കുന്നത്. സഹോദരബന്ധത്തിന്റെ ആഴവും വ്യാപ്തിയും മനോഹരമായി അവതരിപ്പിക്കുന്ന ഒരു ചിത്രമായിരിക്കുമിതെന്നാണ് അണിയറപ്രവർത്തകർ അവകാശപ്പെടുന്നത്. ഈ ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് നവാഗതരായ ബബിതയും റിനും ചേർന്നാണ്. കുട്ടികളെയും കുടുംബ പ്രേക്ഷകരെയും കൂടുതലായി ആകർഷിക്കുന്ന തരത്തിലാണ് ഈ ചിത്രമൊരുക്കിയിരിക്കുന്നതെന്നാണ് സൂചന. കഴിഞ്ഞ മാസം പ്രഖ്യാപിച്ച കേരളാ സംസ്ഥാന ചലച്ചിത്ര അവാർഡിൽ കലാസംവിധാനത്തിനും ബാലതാരത്തിനുമുള്ള അവാർഡ് കരസ്ഥമാക്കിയ ചിത്രം കൂടിയാണിത്. വരുന്ന ജൂലൈ എട്ടിന് തീയറ്ററുകളിൽ പ്രദർശനത്തിനൊരുങ്ങുന്ന ഈ ചിത്രത്തിൽ ബാർബി ശർമ്മ, ജോർജ് ജേക്കബ്, ശ്രീനിവാസൻ, മാമുക്കോയ, അപ്പാനി ശരത്, റാഫി, അൽത്താഫ് സലിം, സുജിത് ശങ്കർ, ആടുകളം മുരുഗദോസ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
സോഫിയ വര്‍ഗ്ഗീസ്, വേഫറർ ഫിലിംസ് എന്നിവർ ചേർന്നു നിർമ്മിച്ച ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് ജിജു സണ്ണി, സംഗീതമൊരുക്കിയത് പ്രശാന്ത് പിള്ള, എഡിറ്റിങ് നിർവഹിച്ചത് ദീപു ജോസഫ് എന്നിവരാണ്. വരനെ ആവശ്യമുണ്ട്, മണിയറയിലെ അശോകൻ, കുറുപ്പ്, ഉപചാര പൂർവം ഗുണ്ട ജയൻ, സല്യൂട്ട്, അടി എന്നിവക്ക് ശേഷം വേഫെറർ ഫിലിംസ് നിർമ്മാണ പങ്കാളിയായെത്തുന്ന ചിത്രം കൂടിയാണിത്. അഭിലാഷ് ജോഷിയുടെ കിംഗ് ഓഫ് കൊത്ത, സൗബിൻ ഒരുക്കാൻ പോകുന്ന ഓതിരം കടകം എന്നിവയാണ് ഇവർ നിർമ്മിക്കാൻ പോകുന്ന പുതിയ ചിത്രങ്ങൾ.
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…
തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
This website uses cookies.