മലയാളത്തിന്റെ യുവ താരം ദുൽഖർ സൽമാൻ സഹനിർമ്മാതാവായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് പ്യാലി. ദുൽഖർ സൽമാന്റെ നിർമ്മാണ- വിതരണ ബാനറായ വേഫെറർ ഫിലിംസും അന്തരിച്ചു പോയ നടൻ എൻ എഫ് വർഗീസിന്റെ സ്മരണാർത്ഥമുള്ള എൻ എഫ് വർഗീസ് പിക്ചേഴ്‌സും ചേർന്ന് നിർമ്മിച്ച ഈ ചിത്രം അടുത്ത മാസം എട്ടിനാണ് റിലീസ് ചെയ്യാൻ പോകുന്നത്. ഈ ചിത്രത്തിന്റെ മോഷൻ പോസ്റ്റർ ഏതാനും ദിവസങ്ങൾക്കു മുൻപ് റിലീസ് ചെയ്തിരുന്നു. ഇപ്പോഴിതാ ഇതിലെ കാരക്ടർ പോസ്റ്ററുകൾ കൂടി പ്രേക്ഷകരുടെ ശ്രദ്ധ നേടുകയാണ്. ഇതിൽ ശ്രീനിവാസൻ, മാമുക്കോയ എന്നിവരവതരിപ്പിക്കുന്ന കഥാപാത്രങ്ങളുടെ പോസ്റ്ററുകളാണ് റിലീസ് ചെയ്തിരിക്കുന്നത്. സായിദ്, നിക്കോളാൻ എന്നീ കഥാപാത്രങ്ങളെയാണ് യഥാക്രമം ശ്രീനിവാസൻ, മാമുക്കോയ എന്നിവർ അവതരിപ്പിക്കുന്നത്.
സഹോദരബന്ധത്തിന്റെ ആഴവും വ്യാപ്തിയും മനോഹരമായി അവതരിപ്പിക്കുന്ന ഒരു ചിത്രമായാണ് പ്യാലി വരുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നവാഗതരായ ബബിതയും റിനും ചേർന്ന് രചിച്ചു സംവിധാനം ചെയ്ത ഈ ചിത്രം കഴിഞ്ഞ മാസം പ്രഖ്യാപിച്ച കേരളാ സംസ്ഥാന ചലച്ചിത്ര അവാർഡിൽ കലാസംവിധാനത്തിനും ബാലതാരത്തിനുമുള്ള അവാർഡുകൾ നേടിയെടുത്തിരുന്നു. ശ്രീനിവാസൻ, മാമുക്കോയ എന്നിവർ കൂടാതെ ബാർബി ശർമ്മ, ജോർജ് ജേക്കബ്, അപ്പാനി ശരത്, റാഫി, അൽത്താഫ് സലിം, സുജിത് ശങ്കർ, ആടുകളം മുരുഗദോസ് എന്നിവരും വേഷമിട്ടിരിക്കുന്ന ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് ജിജു സണ്ണി, സംഗീതമൊരുക്കിയത് പ്രശാന്ത് പിള്ള, എഡിറ്റിങ് നിർവഹിച്ചത് ദീപു ജോസഫ് എന്നിവരാണ്. കുട്ടികളെയും കുടുംബ പ്രേക്ഷകരെയും ലക്ഷ്യമിടുന്ന ഈ ചിത്രം ഏതായാലും ഇതിനോടകം പ്രേക്ഷകരിൽ ഒരു കൗതുകം സൃഷ്ടിച്ചിട്ടുണ്ട്. സോഫിയ വര്‍ഗ്ഗീസ് ആണ് ഈ ചിത്രത്തിന്റെ സഹനിർമ്മാതാവ്.
കാവ്യാ ഫിലിം കമ്പനി ഉടമയും വ്യവസായിയും മലയാള സിനിമയിലെ പ്രമുഖ നിർമ്മാതാവുമായ വേണു കുന്നപ്പിള്ളി, ശ്രീ ഗുരുവായൂരപ്പന്റെ സന്നിധിയിൽ നവീകരിച്ച…
തെലുങ്ക് സൂപ്പർ താരം നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന പുതിയ പാൻ ഇന്ത്യൻ ചിത്രം 'ദ പാരഡൈസി'ൻറെ…
ഉത്സവ് രാജീവ്, ഫഹദ് നന്ദു എന്നിവർ തിരക്കഥയെഴുതി സംവിധാനം ചെയ്ത 'പരിവാർ' എന്ന ചിത്രം പ്രേക്ഷകരുടെ മുന്നിലേക്ക്. മാർച്ച് ഏഴിന്…
മലയാളി താരം രാജീവ് പിള്ളയെ നായകനാക്കി സൂര്യൻ.ജി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഡെക്സ്റ്റർ' സിനിമയ്ക്ക് എ സർട്ടിഫിക്കറ്റ്. വയലൻസ് രംഗങ്ങള്‍…
ഇന്ദ്രജിത്ത് സുകുമാരൻ ആദ്യമായി ഒരു മുഴുനീള പോലീസ് വേഷം കൈകാര്യം ചെയ്യുന്ന ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ "ധീരം" പാക്കപ്പ് ആയി.…
ഒരുപാട് നാളുകൾക്ക് ശേഷം മലയാളത്തിൽ ഇറങ്ങിയ ഒരു ഹൊറർ കോമഡി എന്റർടെയ്നർ ആണ് 'ഹലോ മമ്മി'. വൈശാഖ് എലൻസിന്റെ സംവിധാനത്തിൽ…
This website uses cookies.