മെഗാ സ്റ്റാർ മമ്മൂട്ടി നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് പുഴു. മെയ് പതിമൂന്നിന് നേരിട്ടുള്ള ഒടിടി റിലീസായെത്തുന്ന ഈ ചിത്രം സോണി ലൈവിലാണ് സ്ട്രീം ചെയ്യുന്നത്. ഏറെക്കാലത്തിനു ശേഷം മമ്മൂട്ടി നെഗറ്റീവ് വേഷത്തിലെത്തുന്ന ചിത്രം കൂടിയാണ് പുഴുവെന്നത് ആരാധകർക്ക് ഏറെ ആവേശം നൽകുന്നുണ്ട്. ഹർഷദ്, സുഹാസ്, ഷറഫു എന്നിവർ ചേർന്ന് രചിച്ച ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതയായ രതീനയാണ്. അതുപോലെ തന്നെ ഈ ചിത്രത്തിൽ മമ്മൂട്ടിയുടെ നായികയായെത്തുന്നത് പാർവതി തിരുവോതാണ് എന്നതും പ്രേക്ഷകരെ ആകർഷിക്കുന്ന ഘടകമാണ്. കസബ എന്ന ചിത്രത്തിലെ മമ്മൂട്ടി കഥാപാത്രത്തെ കുറിച്ച് പാർവതി നടത്തിയ പരാമർശം വലിയ വിവാദമായി മാറുകയും മമ്മൂട്ടി ആരാധകർ സോഷ്യൽ മീഡിയയിൽ പാർവതിക്കെതിരെ ആക്രമണമഴിച്ചു വിടുകയും ചെയ്തിരുന്നു. അതിന്റെ പശ്ചാത്തിലാണ് മമ്മൂട്ടി- പാർവതി ടീമൊന്നിക്കുന്നുവെന്നത് ശ്രദ്ധ നേടിയത്.
ഈ സിനിമ താനേറ്റെടുക്കാനുള്ള പ്രധാന കാരണം, അന്ന് കസബ സിനിമയുടെ പേരിൽ നടന്ന പ്രശ്നങ്ങളിൽ മൊത്തം താൻ തെളിയിക്കാൻ ശ്രമിച്ചിരുന്ന പൊളിറ്റിക്കൽ സ്റ്റേറ്റ്മെന്റ് തെളിയിക്കുന്ന സിനിമയായിരിക്കും പുഴു എന്നതാണെന്നും, അങ്ങനെ ഒരു സിനിമയിൽ താൻ ഒരു ഭാഗമാവുക എന്ന് വെച്ചാൽ അത് വലിയൊരു വിജയം തന്നെയാണെന്നും പാർവതി പറയുന്നു. ഗലാട്ട പ്ലസ് എന്ന യൂട്യൂബ് ചാനലിൽ ഭരദ്വാജ് രംഗനുമായി സംസാരിക്കുമ്പോഴാണ് പാർവതി ഇത് വെളിപ്പെടുത്തിയത്. മമ്മൂട്ടിയുമായി അന്നും ഇന്നും തനിക്കു വ്യക്തിപരമായി ഒരു പ്രശ്നവുമില്ലെന്നും, അതുപോലെ ഒപ്പമഭിനയിക്കുന്നതാരാണെന്നത് തനിക്കൊരിക്കലും ഒരു പ്രശ്നമുള്ള കാര്യമല്ലെന്നും പാർവതി കൂട്ടിച്ചേർക്കുന്നു. വളരെ ചുരുക്കം സന്ദർഭങ്ങളിലാണ് ഒരു സിനിമയ്ക്ക് വെറും ഒരു ഫോൺകോളിൽ താൻ യെസ് പറഞ്ഞിട്ടുള്ളതെന്നും, അതിലൊന്നാണ് പുഴുവെന്നും പാർവതി പറഞ്ഞു.
ഫോട്ടോ കടപ്പാട്: Ajay Kadam
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ റിലീസ് തീയതി അണിയറപ്രവർത്തകർ പുറത്തു വിട്ടു. മെയ്…
ഇന്ത്യൻ സിനിമയുടെ ബാനറിൽ ടിപ്പു ഷാൻ, ഷിയാസ് ഹസൻ എന്നിവർ നിർമ്മിച്ച് അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട മെയ്…
രഞ്ജിത്ത് സജീവിനെ നായകനാക്കി അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരളയിലൂടെ മലയാള സിനിമയിലേക്ക് വീണ്ടുമൊരു പുതുമുഖ നായിക.…
ഇന്ന് കേരളത്തിലെ യുവാക്കളും അവരുടെ മാതാപിതാക്കളും എല്ലാം അഭിമുഖീകരിക്കുന്ന വലിയൊരു പ്രശ്നം ചർച്ച ചെയ്യുന്ന ചിത്രമാണ് യുണൈറ്റഡ് കിംഗ്ഡം ഓഫ്…
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
This website uses cookies.