മെഗാ സ്റ്റാർ മമ്മൂട്ടി നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് പുഴു. അദ്ദേഹത്തിന്റെ ആദ്യത്തെ നേരിട്ടുള്ള ഒറ്റിറ്റി റിലീസായാണ് ഈ ചിത്രം പ്രേക്ഷകരുടെ മുന്നിലെത്താൻ പോകുന്നത്. സോണി ലൈവെന്ന ഒറ്റിറ്റി പ്ലാറ്റ്‌ഫോമിലാണ്, ഈ വരുന്ന മെയ് പതിമൂന്നു മുതൽ പുഴു സ്ട്രീം ചെയ്തു തുടങ്ങുന്നത്. നവാഗത സംവിധായികയായ രഥീന സംവിധാനം ചെയ്ത ഈ ചിത്രത്തെ കുറിച്ച് മമ്മൂട്ടി ഇപ്പോൾ മനസ്സു തുറക്കുകയാണ്. എഫ് ടി ക്യൂ വിത്ത് രേഖ മേനോൻ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് മമ്മൂട്ടി മനസ്സ് തുറക്കുന്നത്. പുഴു എന്ന സിനിമ കാണാൻ ആളുകൾ കാത്തിരിക്കുകയാണെന്നും, എന്ത്കൊണ്ട് അവർ ഈ ചിത്രം കാണണമെന്ന് ചോദിച്ചാൽ മമ്മൂട്ടിയുടെ മറുപടി എന്തായിരിക്കുമെന്നായിരുന്നു അവതാരകയായ രേഖ മേനോൻ ചോദിച്ചത്. അതിനു മറുപടിയായി മമ്മൂട്ടി പറയുന്നത് ചിത്രത്തെ കുറിച്ച് ഇല്ലാത്തതു പറഞ്ഞു പ്രേക്ഷകരെ പറ്റിക്കാൻ ഇല്ലായെന്നാണ്.
എന്നാൽ, പുഴു ഒരു സാധാരണ സിനിമയല്ല എന്ന് പറയാമെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. പ്രേക്ഷകർ ഇതിനു മുൻപ് ഇങ്ങനത്തെ സിനിമ കണ്ടിട്ടുണ്ടോ എന്ന് നമ്മുക്ക് പറയാൻ പറ്റില്ലെങ്കിലും, ഇതൊരു വ്യത്യസ്ത ചിത്രമായിരിക്കുമെന്നും അത് പ്രേക്ഷകർ കാണണമെന്നാണ് നമ്മുടെ ആഗ്രഹമെന്നും മമ്മൂട്ടി പറയുന്നു. സിന്‍ സില്‍ സെല്ലുലോയ്ഡിന്റെ ബാനറില്‍ എസ്. ജോര്‍ജ്ജ് നിർമ്മിച്ച ഈ ചിത്രം രചിച്ചത്, ഉണ്ട എന്ന ഖാലിദ് റഹ്മാൻ ചിത്രത്തിന് ശേഷം ഹര്‍ഷാദ്, ആഷിഖ് അബു ഒരുക്കിയ വൈറസിന് ശേഷം ഷറഫു-സുഹാസ് കൂട്ടുകെട്ട് എന്നിവർ ചേർന്നാണ്. പാർവതി തിരുവോത്, നെടുമുടി വേണു, ഇന്ദ്രന്‍സ്, മാളവിക മോനോന്‍ തുടങ്ങി നിരവധി പ്രമുഖരായ താരങ്ങളഭിനയിച്ച ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് തേനി ഈശ്വർ, സംഗീതമൊരുക്കിയത് ജേക്സ് ബിജോയ്, എഡിറ്റ് ചെയ്തിരിക്കുന്നത് ദീപു ജോസഫ് എന്നിവരാണ്.
തമിഴകത്തിന്റെ സൂപ്പർതാരം അജിത് കുമാറിനെ നായകനാക്കി പ്രശസ്ത സംവിധായകൻ മഗിഴ് തിരുമേനി സംവിധാനം ചെയ്ത 'വിടാമുയർച്ചി' ഇന്ന് മുതൽ കേരളത്തിലെ…
മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയെ നായകനാക്കി എംടി-ഹരിഹരന് കൂട്ടുകെട്ടിലൊരുങ്ങിയ ക്ലാസിക് ചിത്രമായ ഒരു വടക്കന് വീരഗാഥ വീണ്ടും തീയേറ്ററുകളിൽ പ്രേക്ഷകരുടെ മുന്നിലേക്ക്…
ഇന്ന് ജന്മദിനം ആഘോഷിക്കുന്ന ആസിഫ് അലിക്ക് ആശംസകൾ നേർന്നു കൊണ്ട്, ആസിഫിന്റെ അടുത്ത റിലീസായ താമർ ചിത്രം സർക്കീട്ടിലെ വീഡിയോ…
ആഗോള ബോക്സ് ഓഫീസിൽ വമ്പൻ കുതിപ്പ് തുടർന്ന് ആസിഫ് അലി ചിത്രമായ 'രേഖാചിത്രം'. ജോഫിന് ടി ചാക്കോ സംവിധാനം ചെയ്തു…
ബ്ലോക്ക്ബസ്റ്റർ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന് ശേഷം ദുൽഖർ സൽമാൻ നായകനായെത്തുന്ന 'കാന്ത' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ…
തമിഴകത്തിന്റെ സൂപ്പർതാരം അജിത് കുമാറിനെ നായകനാക്കി പ്രശസ്ത സംവിധായകൻ മഗിഴ് തിരുമേനി സംവിധാനം ചെയ്ത 'വിടാമുയർച്ചി'യുടെ കേരളത്തിലെ ടിക്കറ്റ് ബുക്കിംഗ്…
This website uses cookies.