മെഗാ സ്റ്റാർ മമ്മൂട്ടി നായകനായി എത്തുന്ന പുതിയ ചിത്രങ്ങളിൽ ഒന്നായ പുഴുവിന്റെ സെൻസറിംഗ് ഇന്ന് നടന്നു. ക്ലീൻ യു സർട്ടിഫിക്കറ്റ് ആണ് ഈ ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. രണ്ടു മണിക്കൂറോളം ദൈർഖ്യമുള്ള ഈ ചിത്രത്തിന് ഒറ്റ കട്ടുകളും നിര്ദേശിച്ചിട്ടില്ല. നവാഗതയായ രതീന സംവിധാനം ചെയ്‌ത ഈ ചിത്രം കഴിഞ്ഞ വർഷം ഒക്ടോബറിൽ ആണ് ഷൂട്ടിംഗ് പൂർത്തിയാക്കിയത്. തീയേറ്ററിൽ ആണോ ഒറ്റിറ്റിയിൽ ആണോ പുഴു റിലീസ് ചെയ്യുക എന്ന വിവരം ഇതുവരെ പുറത്തു വിട്ടിട്ടില്ല. വളരെ കാമ്പുള്ള ഒരു കഥ പറയുന്ന, വളരെ ത്രില്ലിംഗ് ആയുള്ള ഒരു ചിത്രമായിരിക്കും പുഴു എന്ന റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ഇതൊരു പുരോഗമനപരമായ ചിത്രം ആണെന്നും ഈ ഗംഭീര ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തുന്നത് കാത്തിരിക്കാൻ വയ്യെന്നും മമ്മൂട്ടി ഇതിന്റെ ഷൂട്ടിംഗ് കഴിഞ്ഞപ്പോൾ സോഷ്യൽ മീഡിയയിൽ കുറിച്ച വാക്കുകൾ ശ്രദ്ധ നേടിയിരുന്നു.
മമ്മൂട്ടിയുടെ സന്തത സഹചാരിയായ ജോർജ് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ പാർവതി തിരുവോത് ആണ് നായികാ വേഷം ചെയ്തിരിക്കുന്നത്. മമ്മൂട്ടി ഇതിൽ നെഗറ്റീവ് കഥാപാത്രം ആയാണ് എത്തുന്നത് എന്നും അതല്ല സ്വവർഗാനുരാഗി ആയാണ് അഭിനയിക്കുന്നതെന്നും ചില വാർത്തകൾ വന്നിരുന്നു. ഇതിന്റെ ഒരു ടീസർ, പോസ്റ്ററുകൾ എന്നിവ റിലീസ് ചെയ്തത് മികച്ച അഭിപ്രായം ആണ് നേടിയെടുത്തത്. മാളവിക മേനോൻ, ഇന്ദ്രൻസ്, അന്തരിച്ചു പോയ നടൻ നെടുമുടി വേണു എന്നിവരും അഭിനയിച്ച ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് തേനി ഈശ്വർ, സംഗീതം ഒരുക്കുന്നത് ജെക്സ് ബിജോയ്, എഡിറ്റ് ചെയ്തത് ദീപു ജോസഫ് എന്നിവരാണ്. ഹർഷാദ്, സുഹാസ്, ഷറഫു എന്നിവർ ചേർന്നാണ് ഇതിനു തിരക്കഥ രചിച്ചിരിക്കുന്നത്.
സോഷ്യൽ മീഡിയയിൽ തരംഗമായി മോഹൻലാൽ അഭിനയിച്ച പുതിയ പരസ്യം. ഇന്ത്യൻ പരസ്യ സംവിധാന രംഗത്തെ അതികായനും "തുടരും" സിനിമയിലെ ജോർജ്…
പ്രശസ്ത മലയാള നടി ശ്രിന്ദ സംവിധായികയായി അരങ്ങേറ്റം കുറിക്കുന്നു. സൗബിൻ ഷാഹിർ ആണ് ശ്രിന്ദ ഒരുക്കുന്ന ആദ്യ ചിത്രത്തിലെ നായകൻ…
രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ജിത്തു മാധവൻ, തമിഴിൽ സൂര്യ- മോഹൻലാൽ ടീമിനെ പ്രധാന വേഷങ്ങളിൽ അവതരിപ്പിക്കുന്ന ചിത്രം ഒരുക്കുന്നു…
കേരളത്തെ നടുക്കിയ 2024 ലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ആസ്പദമാക്കി ഒരു സിനിമ ഒരുങ്ങുന്നു എന്ന് വാർത്തകൾ. ഈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കഥ…
ഇന്ത്യയിൽ നിന്നല്ല ആദ്യത്തെ ഫോർമുല വൺ റേസിങ്ങിൽ പങ്കെടുത്തു ശ്രദ്ധേയനായ നരെയ്ൻ കാർത്തികേയന്റെ ജീവിതം സിനിമയാകുന്നു എന്ന് വാർത്തകൾ. പ്രശസ്ത…
സൂപ്പർ ഹിറ്റായ മലയാളം വെബ് സീരിസ് 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' ഒരുക്കിയ സംവിധായകൻ വിഷ്ണു ജി രാഘവ് ഇനി മോഹൻലാൽ…
This website uses cookies.