തെലുങ്കിലെ ഐക്കൺ സ്റ്റാർ അല്ലു അർജുൻ നായകനായി എത്തിയ പുതിയ ചിത്രമാണ് പുഷ്പ. അല്ലു അർജുന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമായി എത്തിയ പുഷ്പ കഴിഞ്ഞ മാസമാണ് റിലീസ് ചെയ്തത്. രണ്ടു ഭാഗങ്ങൾ ആയി ഒരുക്കുന്ന ഈ ചിത്രത്തിന്റെ ആദ്യ ഭാഗമാണ് കഴിഞ്ഞ മാസം റിലീസ് ചെയ്തത്. പ്രശസ്ത സംവിധായകൻ സുകുമാർ ഒരുക്കിയ ഈ ചിത്രം അല്ലു അർജുന്റെ കരിയറിലെ ഏറ്റവും വലിയ വിജയമാണ് നേടിയത്. മലയാളം, തമിഴ്, തെലുങ്കു, ഹിന്ദി എന്നീ നാലു ഭാഷകളിൽ വന്ന ചിത്രം ആഗോള ഗ്രോസ് ആയി മുന്നൂറു കോടിക്ക് മുകളിൽ ആണ് നേടിയത്. അല്ലു അർജുൻ അവതരിപ്പിച്ച പുഷ്പരാജ് എന്ന കഥാപാത്രം ആഗോള തലത്തിൽ വരെ ട്രെൻഡ് ആയി എന്ന് മാത്രമല്ല, അദ്ദേഹത്തിന്റെ കരിയർ ബെസ്റ്റ് പ്രകടനമാണ് ഇതിൽ കാഴ്ച വെച്ചിരിക്കുന്നത് എന്ന അഭിപ്രായവും നേടിയെടുത്തു. മലയാളി താരം ഫഹദ് ഫാസിൽ ആണ് ഇതിൽ വില്ലനായി എത്തിയത്. അതുപോലെ രശ്‌മിക മന്ദനാ നായികാ വേഷം ചെയ്ത ഈ ചിത്രത്തിൽ സാമന്തയുടെ ഐറ്റം സോങ്ങും ഉണ്ടായിരുന്നു. ആ ഗാനം ആഗോള തലത്തിലാണ് ട്രെൻഡ് ആയതു.
ഇപ്പോഴിതാ പുഷ്പയുടെ രണ്ടാം ഭാഗത്തിന് ലഭിച്ച റെക്കോർഡ് ഓഫർ ഇതിന്റെ അണിയറ പ്രവർത്തകർ നിരസിച്ചു എന്ന വാർത്തയാണ് പുറത്തു വരുന്നത്. പുഷ്പ രണ്ടാംഭാഗം മാര്‍ച്ച് മാസത്തോട് കൂടി ചിത്രീകരണം ആരംഭിക്കുമെന്നാണ് അറിയാൻ സാധിക്കുന്നത്. സിനിമയുടെ രണ്ടാം ഭാഗത്തിന്റെ വിതരണത്തിനായി ഒരു വലിയ നിര്‍മാണ കമ്പനി നിർമ്മാതാക്കളെ സമീപിക്കുകയും നാനൂറു കോടി രൂപയുടെ ഓഫർ നൽകുകയും ചെയ്തു. ഇന്ത്യയ്ക്കുള്ളില്‍ മാത്രം ചിത്രം വിവിധ ഭാഷകളില്‍ വിതരണം ചെയ്യുന്നതിന് ആണ് അവർ ഇത്രയും തുക നല്കാൻ തയ്യാറായത്. എന്നാൽ ആ വാഗ്ദാനം നിരസിച്ചിരിക്കുകയാണ് പുഷ്പ നിർമ്മാതാക്കൾ. 250 കോടി രൂപയാണ് ഈ ചിത്രത്തിന്റെ ബഡ്ജറ്റ്. റിലീസ് ചെയ്ത ആദ്യദിനം തന്നെ കൊവിഡിന് ശേഷമുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ഓപ്പണിംഗ് ഗ്രോസര്‍ എന്ന റെക്കോര്‍ഡ് നേടിയ പുഷ്പയുടെ ഹിന്ദി പതിപ്പും വമ്പൻ ഹിറ്റായി മാറിയിരുന്നു.
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
എസ്. പ്രേം ആനന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2025-ൽ പുറത്തിറങ്ങിയ ആക്ഷൻ ഹൊറർ കോമഡി ചിത്രമാണ് ഡെവിൾസ് ഡബിൾ നെക്സ്റ്റ്…
This website uses cookies.