തെലുങ്കിലെ ഐക്കൺ സ്റ്റാർ എന്നറിയപ്പെടുന്ന സൂപ്പർ താരം അല്ലു അർജുൻ നായകനായി കഴിഞ്ഞ ഡിസംബറിൽ റിലീസ് ചെയ്ത ചിത്രമാണ് പുഷ്പ. സ്റ്റൈലിഷ് സ്റ്റാർ എന്നും അറിയപ്പെടുന്ന യുവതാരമായ അല്ലു അർജുന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമായ പുഷ്പ വമ്പൻ വിജയമാണ് നേടിയത്. മുന്നൂറു കോടിയോളമാണ് ഈ ചിത്രം ആഗോള കളക്ഷൻ ആയി നേടിയത് എന്നാണ് സൂചന. തെലുങ്കു കൂടാതെ മലയാളം, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിലും റിലീസ് ചെയ്ത ഈ ചിത്രത്തിന് ഇനി ഒരു രണ്ടാം ഭാഗം കൂടി വരുന്നുണ്ട്. സൂപ്പർ ഹിറ്റ് സംവിധായകൻ സുകുമാർ സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രത്തിന് ദേവി ശ്രീ പ്രസാദ് ആണ് സംഗീത സംവിധാനം നിർവഹിച്ചത്. ഇപ്പോൾ ഇതിന്റെ രണ്ടാം ഭാഗം എന്ന് തുടങ്ങും, എന്ന് റിലീസ് ചെയ്യുമെന്നുള്ള ആരാധകരുടെ ചോദ്യത്തിന് ഉത്തരവുമായി ഒരു റിപ്പോർട്ട് പുറത്തു വന്നിരിക്കുകയാണ്. പുഷ്പയുടെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം ജൂലൈയിലാരംഭിക്കും എന്നും അടുത്ത വർഷം പകുതിയോടെ ഈ രണ്ടാം ഭാഗം റിലീസ് ചെയ്യുമെന്നും പിങ്ക് വില്ല റിപ്പോർട്ട് ചെയ്യുന്നു.
ഈ ചിത്രത്തിൽ പുഷ്പ രാജ് എന്ന കഥാപാത്രമായി അല്ലു അർജുൻ എത്തുമ്പോൾ ഭൻവർ സിങ് ശെഖാവത് എന്ന, നെഗറ്റീവ് സ്വഭാവമുള്ള ഐപിഎസ് ഓഫീസർ ആയി മലയാളി താരം ഫഹദ് ഫാസിൽ ആണ് അഭിനയിക്കുക. മൈത്രി മൂവി മേക്കേഴ്‌സ് നിർമ്മിച്ച പുഷ്പയുടെ ആദ്യ ഭാഗത്തിന് കാമറ ചലിപ്പിച്ചിരിക്കുന്നത് വിദേശിയായ മിറോസ്ലാവ് കുബേ ബ്രോസിക് ആണ്. ഈ ചിത്രത്തിലെ നായികാ വേഷം ചെയ്തിരിക്കുന്നത് രശ്‌മിക മന്ദാന ആണ്. രശ്‌മിക തന്നെയായിരിക്കും ഇതിന്റെ രണ്ടാം ഭാഗത്തിലും നായികയായി എത്തുക. സംവിധായകൻ സുകുമാര്‍ ഇപ്പോൾ രണ്ടാം ഭാഗത്തിന്റെ സ്‌ക്രിപ്റ്റ് വായിച്ചുകൊണ്ടിരിക്കുകയാണ് എന്നും പ്രധാനപ്പെട്ട ചില രംഗങ്ങള്‍ ആദ്യം തന്നെ ചിത്രീകരിക്കുമെന്നും റിപ്പോർട്ടുകൾ വരുന്നുണ്ട്. അതുപോലെ തന്നെ പുഷ്പയിലെ ഡയലോഗുകളെഴുതിയ ശ്രീകാന്ത് വിസ രണ്ടാം ഭാഗത്തിലും ഉണ്ടായിരിക്കുമെന്നും അണിയറ പ്രവർത്തകർ പറയുന്നു.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്‌ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.