പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന അല്ലു അർജുൻ ചിത്രം ‘പുഷ്പ 2’ വിന്റെ ഒഫീഷ്യൽ പോസ്റ്റർ സോഷ്യൽ മീഡിയയിലൂടെ അണിയറ പ്രവർത്തകർ പുറത്തിറക്കി . അല്ലു അർജ്ജുന്റെ പിറന്നാൾ തലേന്നാണ് നിർമ്മാതാക്കൾ സർപ്രൈസായി പോസ്റ്റർ റിലീസ് ചെയ്തത്. വളരെ ചുരുങ്ങിയ സമയം കൊണ്ട് പോസ്റ്ററിന് വലിയ രീതിയിലുള്ള പ്രതികരണങ്ങളാണ് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്.
വ്യത്യസ്തമായ ലുക്കിലാണ് പോസ്റ്ററിൽ അല്ലു അർജുൻ എത്തിയിരിക്കുന്നത്. സാരി ധരിച്ച് സ്വർണ്ണമാലയും അണിഞ്ഞ് തോക്കുമായി ക്രോധത്തോടെ നിൽക്കുന്ന പുഷ്പരാജിനെയാണ് പോസ്റ്ററിൽ ചിത്രീകരിച്ചിരിക്കുന്നത്. പോസ്റ്ററിന് ഗംഭീര അഭിപ്രായങ്ങൾ ലഭിക്കുന്നതുപോലെ തന്നെ ചിലർ പോസ്റ്ററിനെ വിമർശിച്ചുകൊണ്ട് രംഗത്തെത്തിയിട്ടുണ്ട്. സംവിധായകനായ സുകുമാരനോടാണ് പലരും ചോദ്യങ്ങൾ ഉയർത്തിയിരിക്കുന്നത്. “അല്ലുവിനെ വേഷംകെട്ടിച്ചു കളിയാക്കുകയാണോ എന്നും തിരുപ്പതി ഗംഗമ്മ ഉത്സവത്തിലെ ആചാരമാണ് പോസ്റ്ററിൽ ചിത്രീകരിച്ചിരിക്കുന്നത് “എന്നും ചിലർ ചൂണ്ടിക്കാട്ടി.
തെലുങ്ക് സിനിമാലോകം ഒന്നടങ്കം ഏറ്റവും ആകാംക്ഷയോടെ കൂടി കാത്തിരിക്കുന്ന രണ്ടാം ഭാഗങ്ങളിൽ ഒന്നാണ് ‘പുഷ്പ 2: ദ റൂൾ ‘. ചിത്രത്തിൻറെ ആദ്യഭാഗം വലിയ രീതിയിൽ ശ്രദ്ധ നേടുകയും ചെയ്തതോടെ രണ്ടാം ഭാഗത്തിനും അതേ രീതിയിലുള്ള പ്രതീക്ഷയാണ് പ്രേക്ഷകർ നൽകുന്നത്. ചന്ദന കടത്തുകാരനായ പുഷ്‍പരാജിന്‍റെ വളർച്ചയും അദ്ദേഹത്തെ ചുറ്റിപറ്റിയുമായിരുന്നു ആദ്യഭാഗത്തിന്റെ തിരക്കഥ. രശ്മിക മന്ദാനയാണ് അല്ലു അർജുന്റെ നായികയായി ആദ്യഭാഗത്തിൽ എത്തിയത്. രണ്ടാം ഭാഗത്തിലും രശ്മിക തന്നെയാണ് നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഫഹദ് ഫാസില്‍, അനസൂയ, സുനില്‍, തുടങ്ങി മറ്റു അഭിനേതാക്കളും ചിത്രത്തിൽ മറ്റു പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് മൈത്രി മൂവി മേക്കേഴ്സാണ്.
വിജയ് ദേവരകൊണ്ട നായകനായ "കിങ്‌ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
71 മത് ദേശീയ പുരസ്കാരങ്ങളിൽ മികച്ച തെലുങ്ക് ചിത്രത്തിനുള്ള അവാർഡ് സ്വന്തമാക്കിയത് നന്ദമുരി ബാലകൃഷ്ണ എന്ന ബാലയ്യ നായകനായ ഭഗവന്ത്…
71 മത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മിസിസ് ചാറ്റർജി Vs നോർവേ എന്ന ചിത്രത്തിലെ ഗംഭീര പ്രകടനത്തിന് റാണി…
This website uses cookies.