[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം ” നാഗബന്ധം”; നൃത്ത സംവിധായകനായി പുഷ്പ 2 ഫെയിം ഗണേഷ് ആചാര്യ

അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന വമ്പൻ തെലുങ്ക് ചിത്രമായ ‘നാഗബന്ധ’ത്തിൽ നൃത്ത സംവിധാനം നിർവഹിക്കാൻ പ്രശസ്ത നൃത്ത സംവിധായകനായ ഗണേഷ് ആചാര്യ. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നായകൻ വിരാട് കർണ്ണയും നടിമാരായ നഭാ നടേഷ്, ഐശ്വര്യ മേനോൻ എന്നിവർ പങ്കെടുക്കുന്ന ശ്രദ്ധേയമായ ഒരു നൃത്ത ഗാനം ചിത്രീകരിക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. എൻഐകെ സ്റ്റുഡിയോസ്, അഭിഷേക് പിക്ചേഴ്സ് എന്നിവയുടെ ബാനറിൽ അന്നപുറെഡ്ഡി നിർമ്മിക്കുന്ന ചിത്രം അവതരിപ്പിക്കുന്നത് ലക്ഷ്മി ഇറയും ദേവാൻഷ് നാമയും ചേർന്നാണ്. സഹനിർമ്മാതാവ് താരക് സിനിമാസ്. ദ സീക്രട്ട് ട്രെഷർ എന്നാണ് ചിത്രത്തിൻ്റെ ടൈറ്റിൽ ടാഗ് ലൈൻ. കഴിഞ്ഞ മാസം, ചിത്രത്തിലെ നായകനായ വിരാട് കർണ്ണയുടെ ഫസ്റ്റ് ലുക്ക് പുറത്ത് വന്നിരുന്നു. ചിത്രത്തിൽ വിരാട് കർണ്ണ അവതരിപ്പിക്കുന്ന ‘രുദ്ര’ എന്ന കഥാപാത്രത്തിന്റെ ലുക്ക് ആണ് പുറത്ത് വന്നത്.

നിലവിൽ നാനക്റാംഗുഡ രാമനായിഡു സ്റ്റുഡിയോയിലാണ് ചിത്രീകരണം നടക്കുന്നത്. നായകൻ വിരാട് കർൺ, നഭാ നടേഷ്, ഐശ്വര്യ മേനോൻ എന്നിവരെ അവതരിപ്പിക്കുന്ന വമ്പൻ ഗാന രംഗത്തിനായി വലിയ സെറ്റുകളാണ് അവിടെ നിർമ്മിച്ചിരിക്കുന്നത്. സംഗീത സംവിധായകൻ ആഭെ ഒരുക്കിയ ഈ ബ്ലോക്ക്ബസ്റ്റർ ഗാനം ആലപിച്ചിരിക്കുന്നത് കാല ഭൈരവ, അനുരാഗ് കുൽക്കർണി, മംഗ്ലി എന്നിവരാണ്. കാസർല ശ്യാം ആണ് ഈ ഗാനത്തിന് വരികൾ രചിച്ചത്. മാസ്റ്റർ ഗണേഷ് ആചാര്യയുടെ നൃത്ത സംവിധാനം ഈ ഗാനത്തെ വിസ്മയിപ്പിക്കുന്ന ദൃശ്യങ്ങളാൽ ആകര്ഷണീയമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ആത്മീയതയും ആവേശകരമായ സാഹസികതയും സംയോജിപ്പിച്ച് ഒരുക്കുന്ന ഈ പാൻ ഇന്ത്യൻ ചിത്രത്തിൽ നടേഷ്, ഐശ്വര്യ മേനോൻ എന്നിവർ നായികാ വേഷങ്ങൾ ചെയ്യുന്നു. ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ ജഗപതി ബാബു, ജയപ്രകാശ്, ബി എസ് അവിനാശ്, ഋഷഭ് സഹാനി, ജോൺ വിജയ്, മുരളി ശർമ, അനസൂയ, ശരണ്യ, ഈശ്വർ റാവു, ജോൺ കൊക്കൻ, അങ്കിത് കോയ്യ, സോണിയ സിംഗ്, മാത്യു വർഗാസ്, ജേസൺ ഷാ, ബേബി കിയാര, കല്യാണി, കേശവ് ദീപക് എന്നിവരാണ്.

പത്മനാഭസ്വാമി, പുരി ജഗന്നാഥ് തുടങ്ങിയ ക്ഷേത്രങ്ങളിലെ സമീപകാല നിധി കണ്ടെത്തലുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, ഈ ദിവ്യ സ്ഥലങ്ങളെ ചുറ്റിപ്പറ്റിയുള്ള ആകർഷകമായ പുരാണങ്ങളിലേക്കും അവ സംരക്ഷിക്കുന്നതിനായി രൂപകൽപ്പന ചെയ്ത നിഗൂഢമായ ആചാരങ്ങളിലേക്കും ചിത്രത്തിന്റെ കഥ നീങ്ങുന്നു. ഇന്ത്യയിലെ 108 വിഷ്ണു ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട നാഗബന്ധത്തെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിൻ്റെ കഥ വികസിക്കുന്നത്. വമ്പൻ ബഡ്ജറ്റിലൊരുക്കുന്ന ഈ ചിത്രം 2025ൽ തെലുങ്ക്, ഹിന്ദി, തമിഴ്, കന്നഡ, മലയാളം ഭാഷകളിൽ റിലീസ് ചെയ്യും. അസാധാരണമായ നിർമ്മാണ മൂല്യങ്ങളും അത്യാധുനിക വിഎഫ്എക്സും വാഗ്ദാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.

ബാനർ- എൻഐകെ സ്റ്റുഡിയോസ് & അഭിഷേക് പിക്ചേഴ്സ്, അവതരണം- ലക്ഷ്മി ഐറ & ദേവാൻഷ്, കഥ, തിരക്കഥ, സംവിധാനം- അഭിഷേക് നാമ,നിർമ്മാതാവ്- കിഷോർ അന്നപുറെഡ്ഡി, ഛായാഗ്രഹണം- സൌന്ദർ രാജൻ എസ് , സംഗീതം- ആഭേ, എഡിറ്റർ- ആർ. സി. പനവ്, സിഇഓ -വാസു പൊടിനി, പ്രൊഡക്ഷൻ ഡിസൈനർ – അശോക് കുമാർ, സംഭാഷണങ്ങൾ- കല്യാൺ ചക്രവർത്തി, കോസ്റ്റ്യൂം ഡിസൈനർ-അശ്വിൻ രാജേഷ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- അഭിനത്രി ജക്കൽ, ആക്ഷൻ- വെങ്കട്ട്, വ്ലാഡ് റിംബർഗ്, ലീ വിറ്റ്കർ, നൃത്തസംവിധാനം- ബൃന്ദാ, ഗണേഷ് ആചാര്യ, തിരക്കഥ വികസനം- ശ്ര 1, രാജീവ് എൻ കൃഷ്ണ, Vfx: തണ്ടർ സ്റ്റുഡിയോസ്, Vfx സൂപ്പർവൈസർ-ദേവ് ബാബു ഗാന്ധി (ബുജ്ജി), പബ്ലിസിറ്റി ഡിസൈൻ -കാനി സ്റ്റുഡിയോ, പിആർഓ – ശബരി

webdesk

Recent Posts

“വരവ് “അറിയിച്ച് ഷാജി കൈലാസും ജോജു ജോർജും.

ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…

7 days ago

പുതു വർഷത്തിൽ പുത്തൻ ചുവട് വെയ്പ്പുമായി ലിസ്റ്റിൻ സ്റ്റീഫന്റെ സൗത്ത് സ്റ്റുഡിയോസ്

പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…

7 days ago

എപിക് സ്‌ക്രീനുകളിൽ റിലീസ് ചെയ്യാൻ “ലോക”

ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…

3 weeks ago

പ്രഭാസ്- പ്രശാന്ത് വർമ്മ ചിത്രത്തിൽ നായികയായി ഭാഗ്യശ്രീ ബോർസെ?

പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…

3 weeks ago

തെലുങ്കിൽ വിസ്മയിപ്പിച്ചു വെങ്കിടേഷ് വി പി; ‘കിങ്‌ഡം’ വില്ലന് ഗംഭീര പ്രശംസ

വിജയ് ദേവരകൊണ്ട നായകനായ "കിങ്‌ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…

3 weeks ago

കാർത്തി ചിത്രമൊരുക്കാൻ തരുൺ മൂർത്തി?

മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…

3 weeks ago

This website uses cookies.