അഞ്ച് വർഷം മുൻപ് തമിഴിൽ റിലീസ് ചെയ്ത് ട്രെൻഡ് സെറ്റർ ഹിറ്റായി മാറിയ ചിത്രമാണ് വിക്രം വേദ. മാധവൻ, മക്കൾ സെൽവൻ വിജയ് സേതുപതി എന്നിവർ ടൈറ്റിൽ വേഷങ്ങൾ ചെയ്ത ഈ ചിത്രം രചിച്ചു സംവിധാനം ചെയ്തത് നവാഗതരായ പുഷ്കർ- ഗായത്രി ടീമാണ്. അതിന് ശേഷം ഇവർ ഈ ചിത്രം ബോളിവുഡിലേക്കും റീമേക്ക് ചെയ്‌തു. ഇതേ പേരിൽ ഹിന്ദിയിൽ ഈ വർഷം റിലീസ് ചെയ്ത ചിത്രത്തിൽ ബോളിവുഡ് സൂപ്പർ താരങ്ങളായ ഹൃതിക് റോഷൻ, സെയ്ഫ് അലി ഖാൻ എന്നിവരാണ് ടൈറ്റിൽ വേഷങ്ങൾ ചെയ്തത്. ഏറ്റവും പുതിയ വാർത്തകൾ പ്രകാരം തങ്ങളുടെ അടുത്ത ചിത്രം തമിഴിലെ നടിപ്പിൻ നായകൻ, സൂപ്പർ താരം സൂര്യയെ നായകനാക്കി ഒരുക്കാനുള്ള പ്ലാനിലാണ് പുഷ്കർ- ഗായത്രി ടീം. ആ ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്ന തിരക്കിലാണ് ഇരുവരുമെന്നാണ് സൂചന. എന്നാൽ പുഷ്കർ- ഗായത്രി- സൂര്യ ചിത്രം ഉടൻ ഉണ്ടാവില്ലെന്നും സൂര്യ കമ്മിറ്റ് ചെയ്ത മറ്റ് പ്രൊജെക്ടുകൾ തീർന്നതിന് ശേഷമേ ഇത് സംഭവിക്കു എന്നും വാർത്തകൾ പറയുന്നുണ്ട്.
ഇപ്പോൾ ശിവ ഒരുക്കുന്ന ചിത്രത്തിലാണ് സൂര്യ അഭിനയിക്കുന്നത്. വമ്പൻ ബഡ്ജറ്റിൽ ഒരുക്കുന്ന ത്രീഡി ചിത്രമാണിത്. ദിശാ പട്ടാണി നായികാ വേഷം ചെയ്യുന്ന ഈ ചിത്രം സൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രങ്ങളിൽ ഒന്നാണ്. ഇതിന് ശേഷം വെട്രിമാരൻ സംവിധാനം ചെയ്യാൻ പോകുന്ന ജെല്ലിക്കെട്ട് പശ്ചാത്തലമാക്കിയുള്ള വാടിവാസൽ എന്ന ചിത്രമാണ് സൂര്യ അഭിനയിക്കുക. സൂററായ് പോട്രൂവിനു ശേഷം സുധ കൊങ്ങര സംവിധാനം ചെയ്യാൻ പോകുന്ന ചിത്രം, ലോകേഷ് കനകരാജ് ഒരുക്കാൻ പ്ലാൻ ചെയ്യുന്ന വിക്രം 3, ഇരുമ്പുകൈ മായാവി എന്നീ ചിത്രങ്ങളും സൂര്യ ചെയ്യുമെന്നാണ് സൂചന. ബാല സംവിധാനം ചെയ്ത വണങ്കാൻ എന്ന ചിത്രമാണ് സൂര്യ ഇതിനോടകം പൂർത്തിയാക്കിയത്.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്‌ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.