മോഹൻലാൽ നായകനായി എത്തുന്ന ബി ഉണ്ണികൃഷ്ണൻ ചിത്രം വില്ലൻ ഈ മാസം ഒക്ടോബർ 27 നു പ്രദർശനത്തിന് എത്തുകയാണ്. മോഹൻലാൽ മാത്യു മാഞ്ഞൂരാൻ എന്ന റിട്ടയേർഡ് പോലീസ് ഉദ്യോഗസ്ഥനായി എത്തുന്ന ഈ ചിത്രം ഒരു സ്റ്റൈലിഷ് ക്രൈം ത്രില്ലർ ആയാണ് ഒരുക്കിയിരിക്കുന്നത്. റോക്ക് ലൈൻ വെങ്കടേഷ് നിർമ്മിച്ചിരിക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിൽ മോഹൻലാലിനൊപ്പം തമിഴ് നടൻ വിശാലും മുഖ്യ വേഷത്തിൽ എത്തിയിരിക്കുന്നു.
നാല് ഫൈറ്റ് മാസ്റ്റേഴ്സ് ചേർന്നൊരുക്കിയിരിക്കുന്ന വമ്പൻ ആക്ഷൻ രംഗങ്ങൾ ആണ് ഈ ചിത്രത്തിന്റെ പ്രത്യേകതകളിൽ ഒന്ന്. രവി വർമ്മ, റാം-ലക്ഷ്മൺ ടീം, ജി എന്നിവരാണ് ആ നാല് സംഘട്ടന സംവിധായകർ. ഇതിൽ റാം-ലക്ഷ്മൺ ടീമിന് വളരെ ആവേശകരമായ ഒരു കഥ പറയാനുണ്ട് നമ്മളോട്. മോഹൻലാൽ എന്ന ഇതിഹാസത്തിനൊപ്പം ജോലി ചെയ്ത ഒരനുഭവത്തെ കുറിച്ച്.
1993 ഇൽ രാജീവ് അഞ്ചൽ മോഹൻലാലിനെ നായകനാക്കി ഒരുക്കിയ സൂപ്പർ ഹിറ്റ് ചിത്രമാണ് ബട്ടർഫ്‌ളൈസ്. ഈ ചിത്രത്തിന് വേണ്ടി സംഘട്ടനം ഒരുക്കിയത് അന്നത്തെ പ്രശസ്ത സംഘട്ടന സംവിധായകനായിരുന്നു പഴനിരാജ് ആയിരുന്നു. മോഹൻലാലിൻറെ കിടിലൻ സംഘട്ടന രംഗങ്ങൾ ഈ ചിത്രത്തിന്റെ പ്രത്യേകതയായിരുന്നു. ഈ ചിത്രത്തിൽ മോഹൻലാലിൻറെ ഇടി കൊണ്ട് വീണ ഗുണ്ടകളായി അഭിനയിച്ചവരിൽ ഇപ്പോൾ സൗത്ത് ഇന്ത്യ മുഴുവൻ അറിയപ്പെടുന്ന റാം- ലക്ഷ്മൺ ടീമും ഉണ്ടായിരുന്നു.
അന്ന് വെറും സ്റ്റണ്ട് മെൻ ആയി ജോലി ചെയ്ത അവർ ഇന്ന് വില്ലൻ എന്ന ചിത്രത്തിലൂടെ മോഹൻലാലിൻറെ ഫൈറ്റ് മാസ്റ്റർ ആയി എത്തി നിൽക്കുമ്പോൾ ഈ അഭിമാന നിമിഷത്തെ കുറിച്ച് പറയാൻ ഇരുവർക്കും വാക്കുകൾ കിട്ടുന്നില്ല.
തെലുങ്കിലെ വമ്പൻ ചിത്രങ്ങളായ ബാഹുബലി 2, മഗധീര , മിർച്ചി എന്നീ ചിത്രങ്ങളിൽ ഒക്കെ സംഘട്ടനം ഒരുക്കിയ ഇവർ തെലുങ്കിലെ സൂപ്പർ താര ചിത്രങ്ങളടക്കം ഒട്ടുമിക്ക ബിഗ് ബജറ്റ് ചിത്രങ്ങളുടെയും സംഘട്ടനം ഒരുക്കിയിട്ടുള്ളവരിൽ പ്രധാനികൾ ആണ്. പീറ്റർ ഹെയ്‌ൻ കഴിഞ്ഞാൽ തെലുങ്കിൽ ഏറ്റവും അധികം പേരും ആവശ്യപ്പെടുന്നത് റാം-ലക്ഷ്മൺ ടീമിന്റെ സാന്നിധ്യമാണ്. വില്ലൻ എന്ന ചിത്രത്തിലേക്കുള്ള ക്ഷണം ലഭിക്കുമ്പോൾ തന്നെ റാം-ലക്ഷ്മൺ ടീമിനെ ആവേശം കൊള്ളിച്ചത് മോഹൻലാൽ എന്ന ഇതിഹാസത്തിന്റെ സാന്നിധ്യം തന്നെയാണ്.
ആക്ഷൻ രംഗങ്ങളിൽ ഇത്രയധികം പെർഫെക്ഷൻ ഈ പ്രായത്തിലും കൊണ്ട് വരുന്ന സൂപ്പർ താരം സൗത്ത് ഇന്ത്യയിൽ തന്നെ വേറെ ഇല്ലെന്നു ഇതിഹാസമായ ത്യാഗരാജൻ മാസ്റ്റർ പോലും പറഞ്ഞ സത്യം റാം-ലക്ഷ്മൺ ടീമും ആവർത്തിക്കുന്നു.
വില്ലന്റെ സെറ്റിൽ വെച് മോഹൻലാലിനെ കാണാൻ ആവേശത്തോടെ കാത്തിരുന്ന നിമിഷങ്ങൾ ഇപ്പോഴും ഓർക്കുന്നു ഈ ടീം. മാത്രമല്ല മോഹൻലാലിനെ കണ്ടപ്പോൾ തങ്ങൾ പണ്ട് ബട്ടർഫ്‌ളൈസ് എന്ന ചിത്രത്തിൽ ഒപ്പം ജോലി ചെയ്ത കാര്യവും ഇവർ മോഹൻലാലിനെ ഓർമ്മിപ്പിച്ചു. ഏറെ സ്നേഹത്തോടെയും ബഹുമാനത്തോടെയുമാണ് മോഹൻലാൽ പെരുമാറിയതെന്നും മോഹൻലാലിനൊപ്പമുള്ള വർക്കിംഗ് എക്സ്പീരിയൻസ് ഒരിക്കലും മറക്കാൻ പറ്റില്ലെന്നും റാം- ലക്ഷ്മൺ ടീം പറയുന്നു.
ഏതായാലും വില്ലന് വേണ്ടി റാം-ലക്ഷം ടീം ഒരുക്കിയ തീ പാറുന്ന സംഘട്ടനം കാണാൻ നമ്മുക്ക് കാത്തിരിക്കാം ഒക്ടോബർ 27 വരെ.
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
നിവിൻ പോളി -ലിസ്റ്റിൻ സ്റ്റീഫൻ-അരുൺ വർമ - ബോബി സഞ്ജയ് കോമ്പോ ഒരുമിക്കുന്ന ചിത്രം "ബേബി ഗേൾ " ന്റെ…
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രത്തിനായി മാർഷ്യൽ ആർട്സ് അഭ്യസിച്ചു നായികാ താരം കല്യാണി പ്രിയദർശൻ. ഈ…
വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിലെ പുതിയ മുഖമായി അവതരിപ്പിക്കുന്ന "ഡിറ്റക്റ്റീവ് ഉജ്ജ്വലൻ" എന്ന ചിത്രത്തിന്റെ റിലീസ് തീയതി പുറത്ത്.…
This website uses cookies.