മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ഓണചിത്രം പുള്ളിക്കാരന്‍ സ്റ്റാറാ നാളെ തിയേറ്ററുകളിലേക്ക് എത്തുകയാണ്. കേരളമൊട്ടാകെ 100ല്‍ അധികം തിയേറ്ററുകളിലാണ് പുള്ളിക്കാന്‍ സ്റ്റാറാ റിലീസ് ചെയ്യുന്നത്.
വമ്പന്‍ മത്സരമാണ് ഈ വര്‍ഷത്തെ ഓണക്കപ്പിന് വേണ്ടി. മോഹന്‍ലാല്‍-ലാല്‍ ജോസ് ചിത്രം വെളിപാടിന്‍റെ പുസ്തകം ഇന്ന്‍ തിയേറ്ററുകളില്‍ എത്തി. മറ്റ് ഓണ ചിത്രങ്ങളായി പുള്ളിക്കാരന്‍ സ്റ്റാറായ്ക്ക് ഒപ്പം നിവിന്‍ പോളിയുടെ ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള, പൃഥ്വിരാജ് ചിത്രം ആദം ജോആന്‍ എന്നീ ചിത്രങ്ങളും നാളെ എത്തും.
നര്‍മ്മത്തില്‍ ചാലിച്ച കുടുംബ ചിത്രമായാണ് പുള്ളിക്കാരന്‍ സ്റ്റാറാ ഒരുക്കിയിരിക്കുന്നത്. അദ്ധ്യാപകരെ പഠിപ്പിക്കുന്ന അദ്ധ്യാപകനായാണ് ചിത്രത്തില്‍ മമ്മൂട്ടി വേഷമിടുന്നത്.
ദി ഗ്രേറ്റ് ഫാദര്‍, പുത്തന്‍ പണം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം തിയേറ്ററുകളിലേക്ക് എത്തുന്ന മമ്മൂട്ടി ചിത്രമാണ് പുള്ളിക്കാരന്‍ സ്റ്റാറാ.
പൃഥ്വിരാജിന്‍റെ 7th ഡേയ്ക്ക് ശേഷം ശ്യാംധര്‍ ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. രതീഷ് രവിയാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കുന്നത്.
ആശ ശരത്, ദിലീഷ് പോത്തന്‍, ദീപ്തി രവി, കണാരന്‍ ഹരീഷ് തുടങ്ങിയവരാണ് ചിത്രത്തില്‍ മമ്മൂട്ടിയെ കൂടാതെ പ്രധാന വേഷത്തില്‍ എത്തുന്നത്.
ആസിഫ് അലിയെ നായകനാക്കി താമർ സംവിധാനം ചെയ്യുന്ന 'സർക്കീട്ട്' എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയ്‌ലർ പുറത്തിറങ്ങി. ഒരു ഫീൽ ഗുഡ്…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ ഒഫീഷ്യൽ ട്രെയ്‌ലർ പ്രിയതാരം ദുൽഖർ സൽമാൻ റിലീസ്…
സിനിമകളിലെ ഗംഭീര പ്രകടനങ്ങളിലൂടെ പ്രേക്ഷകരുടെ കയ്യടി നേടിയ നടി അനു സിതാര, ഇപ്പൊൾ പുത്തൻ റോളിൽ വൈറലാവുന്നു. പ്രശസ്ത ആദിവാസി…
പഴയകാല ഹിറ്റ് സംവിധായകൻ സുനിലിന്റെ തിരിച്ചു വരവ് ഗംഭീരമാക്കി കേക്ക് സ്റ്റോറി നിറഞ്ഞ സദസ്സിൽ തിയേറ്ററുകളിൽ. റിലീസ് ചെയ്ത തീയേറ്ററുകളിൽ…
മരണമാസ്സ് സിനിമയെ കുറിച്ചുള്ള അഭിപ്രായം സോഷ്യൽ മീഡിയയിൽ പങ്ക് വെച്ച് മുരളി ഗോപി. നവാഗതനായ ശിവപ്രസാദ് ചെയ്തിരിക്കുന്ന ചിത്രം, സംവിധായകന്റെ…
ശിവ രാജ്കുമാർ, ഉപേന്ദ്ര, രാജ് ബി ഷെട്ടി,എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന '45' എന്ന പാൻ ഇന്ത്യൻ ചിത്രത്തിന്റെ ഗ്രാൻഡ്…
This website uses cookies.