മലയാള സിനിമയിൽ ആദ്യമായി നൂറു കോടി രൂപ തിയേറ്റർ കളക്ഷൻ സ്വന്തമാക്കിയ ചിത്രമാണ് കംപ്ലീറ്റ് ആക്ടർ മോഹൻലാൽ നായകനായ പുലി മുരുകൻ. മലയാളം, തമിഴ്, തെലുങ്ക് പതിപ്പുകളിൽ നിന്നായി ഈ ചിത്രം നേടിയെടുത്ത ആഗോള കളക്ഷൻ 143 കോടി രൂപയ്ക്കു മുകളിലാണ്. ഉദയ കൃഷ്ണ രചിച്ചു വൈശാഖ് സംവിധാനം ചെയ്ത ഈ മാസ്സ് എന്റെർറ്റൈനെർ നിർമ്മിച്ചത് മുളകുപാടം ഫിലിമ്സിന്റെ ബാനറിൽ ടോമിച്ചൻ മുളകുപാടമാണ്. കേരളത്തിൽ നിന്ന് 86 കോടി രൂപയോളം കളക്ഷൻ നേടി മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി നിൽക്കുന്ന ഈ ചിത്രം ഇപ്പോഴും റെക്കോർഡുകൾ സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ് എന്ന് തന്നെ പറയാം. റിലീസ് ചെയ്തു നാലു വർഷമായിട്ടും പുതിയ റെക്കോർഡുകൾ സൃഷ്ടിച്ചു കൊണ്ട് പുലി മുരുകൻ വാർത്തകളിൽ നിറയുകയാണ്. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ ഹിന്ദി ഡബ്ബിങ് പതിപ്പായ ഷേർ കാ ശിക്കാർ യൂട്യൂബിൽ നിന്ന് നേടിയത് അറുപതു മില്യൺ വ്യൂസ് ആണ്. അതായതു ആറു കോടിയിലധികം കാഴ്ചക്കാർ. മലയാള സിനിമയുടെ ചരിത്രത്തിലാദ്യമായാണ് ഒരു മലയാള ചിത്രത്തിന്റെ ഹിന്ദി ഡബ്ബിങ് പതിപ്പിന് ഇത്രയധികം കാഴ്ചക്കാരെ യൂട്യൂബിൽ നിന്ന് ലഭിച്ചിരിക്കുന്നത്.
മോഹൻലാൽ ചിത്രങ്ങളുടെ ഹിന്ദി ഡബ്ബിങ് പതിപ്പുകൾക്കു പൊതുവെ സ്വീകാര്യത കൂടുതലാണ്. മോഹൻലാൽ ചിത്രങ്ങളായ വില്ലൻ, ലൂസിഫർ എന്നിവയുടെ ഹിന്ദി ഡബ്ബിങ് പതിപ്പുകൾക്കും യൂട്യൂബിൽ നിന്ന് ലഭിക്കുന്നത് വമ്പൻ സ്വീകരണമാണ്. വൈശാഖിന്റെ സംവിധാന മികവും മോഹൻലാൽ എന്ന നടന്റെ അതിഗംഭീര പ്രകടനവുമാണ് പുലി മുരുകന് വലിയ ശ്രദ്ധ നേടിക്കൊടുത്തത്. ഈ ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ ഒരുക്കിയ പീറ്റർ ഹെയ്‌ൻ മികച്ച സംഘട്ടന സംവിധായകനുള്ള ദേശീയ അവാർഡ് നേടിയിരുന്നു. പുലി മുരുകൻ റസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിലും ഓവർസീസ് മാർക്കറ്റിലും സ്ഥാപിച്ചറെക്കോർഡുകൾ ലൂസിഫർ എന്ന മോഹൻലാൽ ചിത്രം വലിയ മാർജിനിൽ തകർത്തെങ്കിലും കേരളത്തിൽ ഇപ്പോഴും മുരുകൻ വമ്പൻ ലീഡിൽ തന്നെ തലയുയർത്തി നിൽക്കുകയാണ്.
സൂപ്പർ ഹിറ്റായ 'രോമാഞ്ച'ത്തിന് ശേഷം ഗപ്പി സിനിമാസ് നിർമ്മിക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ ലുക്ക് പുറത്ത്. 'ഗപ്പി'ക്കും 'അമ്പിളി'ക്കും ശേഷം…
ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള' സെപ്റ്റംബർ 19ന് തിയേറ്ററുകളിലേക്കെത്തുന്നു. ഒരു വള മൂലം പലരുടെയും ജീവിതത്തിൽ…
ലോക സിനിയുടെ തന്നെ അഭിമാനമായി മാറിയ ചിത്രമാണ് കാന്താര. ചിത്രത്തിന്റെ രണ്ടാം പതിപ്പിനായി കാത്തിരുന്ന ആരാധകർക്കായി സിനിമയുടെ റിലീസിംഗ് ഡേറ്റ്…
ഒരു ഗംഭീര ത്രില്ലർ ചിത്രത്തിന്റെ സൂചനകൾ നൽകികൊണ്ട് ബേബി ഗേൾ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ പുറത്തിറങ്ങി. മാജിക്…
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…
This website uses cookies.