മലയാള സിനിമ ഇപ്പോൾ ആഗോള മാർക്കറ്റിൽ കൂടി വലിയ രീതിയിൽ വിപണനം ചെയ്യപ്പെടുന്ന നിലയിലേക്ക് എത്തിക്കഴിഞ്ഞു. ഇനി വരാൻ പോകുന്ന മോഹൻലാലിന്റെ മരക്കാർ എന്ന ചിത്രം അൻപതിൽ അധികം രാജ്യങ്ങളിൽ ആയി അയ്യായിരത്തോളം സ്‌ക്രീനുകളിൽ ആണ് റിലീസ് ചെയ്യാൻ പോകുന്നത് എന്ന് അണിയറ പ്രവർത്തകർ പ്രഖ്യാപിച്ചു കഴിഞ്ഞു. മാത്രമല്ല ഐ മാക്‌സിൽ ആണ് ഈ ചിത്രത്തിന്റെ വേൾഡ് പ്രീമിയർ നടത്തുക എന്നും അറിയാൻ കഴിയുന്നു. ഈ സാഹചര്യത്തിൽ ആണ് പ്രശസ്ത സംവിധായകൻ സിദ്ദിഖ് മലയാള സിനിമയുടെ കൊമേർഷ്യൽ ആയുള്ള വളർച്ചയെ കുറിച്ച് സംസാരിയ്ക്കുന്നത്. കൗമുദി ടി വി ക്കു നൽകിയ അഭിമുഖത്തിൽ സിദ്ദിഖ് പറയുന്നത് മോഹൻലാൽ ചിത്രങ്ങൾ ആയ പുലി മുരുകൻ, ലൂസിഫർ എന്നിവ നേടിയ വിജയം ആണ് മലയാള സിനിമയ്ക്കു വളരെ വലിയ ഒരു കുതിച്ചു ചാട്ടം നൽകിയത് എന്നാണ്.
ഈ ചിത്രങ്ങളുടെ വിജയം ആണ് ഇത്ര വലിയ മാർക്കറ്റ് ലോക വിപണിയിൽ മലയാള സിനിമയ്ക്കു നേടിക്കൊടുത്തത് എന്നും അദ്ദേഹം പറയുന്നു. അത് കൊണ്ട് തന്നെ ഇൻഡസ്ട്രിയിൽ കൂടുതൽ ചിത്രങ്ങൾ ഉണ്ടാവുകയും ഒട്ടേറെ പുതുമുഖങ്ങൾക്ക് അവസരം ഒരുങ്ങുകയും ചെയ്യുന്നു. മോഹൻലാൽ, മമ്മൂട്ടി ഉൾപ്പെടെ ഉള്ള സൂപ്പർ താരങ്ങളുടെ ചിത്രങ്ങളെ ആക്രമിച്ചു ഇല്ലാതെ ആക്കാൻ നോക്കുന്നവർ ഫലത്തിൽ ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന പ്രവർത്തി ആണ് ചെയ്യുന്നത് എന്നും അദ്ദേഹം പറയുന്നു. മോഹൻലാലിനെ പോലെ ഒരു സൂപ്പർ താരം മലയാള സിനിമാ ഇൻഡസ്ട്രിയുടെ നെടുംതൂൺ ആണെന്നും ഇപ്പോഴും അഭിനയത്തോട് അദ്ദേഹം കാണിക്കുന്ന പാഷൻ അവിശ്വസനീയം ആണെന്നും സിദ്ദിഖ് പറഞ്ഞു. മോഹൻലാലിനെ നായകനാക്കി സിദ്ദിഖ് ഒരുക്കിയ ബിഗ് ബ്രദർ ഈ മാസം പതിനാറിന് തീയേറ്ററുകളിൽ എത്തും.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.