മലയാള സിനിമയിലെ എക്കാലത്തെയും ഏറ്റവും വലിയ ബോക്സ് ഓഫീസ് വിജയം നേടിയ ചിത്രമാണ് മോഹൻലാൽ നായകനായ പുലിമുരുകൻ. ഉദയ കൃഷ്ണയുടെ തിരക്കഥയിൽ വൈശാഖ് സംവിധാനം ചെയ്ത ഈ ആക്ഷൻ ചിത്രം മലയാള സിനിമയെ ആദ്യമായി നൂറു കോടി ക്ലബിൽ എത്തിച്ച ചിത്രമാണ്. നൂറ്റിനാല്പതു കോടിക്ക് മുകളിൽ ആഗോള കളക്ഷൻ നേടിയെടുത്ത ഈ ചിത്രം നടത്തിയ ബിസിനസ്സ് 150 കോടിക്കും മുകളിൽ ആണ്. മുളകുപാടം ഫിലിമ്സിന്റെ ബാനറിൽ ടോമിച്ചൻ മുളകുപാടം നിർമ്മിച്ച ഈ ചിത്രം ഇന്ന് അതിന്റെ റിലീസിന്റെ മൂന്നാം വാർഷികം ആഘോഷിക്കുന്ന വേളയിൽ മോഹൻലാൽ- വൈശാഖ് ടീമിനെ വെച്ച് പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ് ടോമിച്ചൻ മുളകുപാടം. പുലി മുരുകൻ രചിച്ച ഉദയ കൃഷ്ണ തന്നെയാണ് ഈ പുതിയ ചിത്രവും രചിക്കുക എന്നും ടോമിച്ചൻ മുളകുപാടം ഒഫീഷ്യൽ ആയി പ്രഖ്യാപിച്ചു.
പുലിമുരുകന് ഒരു രണ്ടാം ഭാഗം ഉണ്ടാകുമോ എന്ന് പ്രേക്ഷകർ ചോദിയ്ക്കാൻ തുടങ്ങിയിട്ടു കുറെ നാളുകൾ ആയെങ്കിലും ഈ പുതിയ മോഹൻലാൽ- വൈശാഖ് ചിത്രം പുലി മുരുകൻ 2 ആണോ എന്ന വിവരം അണിയറ പ്രവർത്തകർ പുറത്തു വിട്ടിട്ടില്ല. ഏതായാലും മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് സമ്മാനിച്ച ഈ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുമ്പോൾ പുലി മുരുകന് മുകളിൽ നിൽക്കുന്ന ഒരു ചിത്രമാണ് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്. മാസ്സ് ചിത്രങ്ങൾ ഒരുക്കുന്നതിൽ പ്രഗത്ഭനായ വൈശാഖ് ഒരിക്കൽ കൂടി മലയാളത്തിലെ ഏറ്റവും വലിയ താരമായ മോഹൻലാലിന് ഒപ്പം ചേരുമ്പോൾ മറ്റൊരു ബോക്സ് ഓഫീസ് അത്ഭുതം ആണ് ആരാധകരും സിനിമാ പ്രേമികളും പ്രതീക്ഷിക്കുന്നത്.
പുലി മുരുകന് ശേഷം രാമലീല എന്ന ദിലീപ്- അരുൺ ഗോപി ചിത്രവും, ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന അരുൺ ഗോപി- പ്രണവ് മോഹൻലാൽ ചിത്രവും ടോമിച്ചൻ മുളകുപാടം നിർമ്മിച്ചിരുന്നു. മോഹൻലാലിനെ നായകനാക്കി അരുൺ ഗോപി ഒരുക്കുന്ന ഒരു ചിത്രവും അതുപോലെ മോഹൻലാൽ- ജോഷി ടീം ഒന്നിക്കുന്ന ഒരു ചിത്രവും മുളകുപാടം ഫിലിമ്സിന്റെ പരിഗണനയിൽ ഉണ്ട് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. മോഹൻലാൽ ഇപ്പോൾ കമ്മിറ്റ് ചെയ്തിരിക്കുന്ന ചിത്രങ്ങൾ പൂർത്തിയാക്കിയതിനു ശേഷം ആയിരിക്കും ഈ പുതിയ വൈശാഖ് ചിത്രം തുടങ്ങുക എന്നാണ് സൂചന.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.