വില്ലൻ എന്ന മോഹൻലാൽ- ബി ഉണ്ണികൃഷ്ണൻ ചിത്രം പ്രേക്ഷക പ്രശംസയും മികച്ച കളക്ഷനും നേടി മുന്നേറുകയാണ് .ഈ സാഹചര്യത്തിൽ നടൻ സിദ്ദിഖ് വില്ലനെ കുറിച്ച് പറഞ്ഞു കൊണ്ട് തന്റെ ഒഫീഷ്യൽ ഫേസ്ബുക് പേജ് വഴി ഒരു പോസ്റ്റ് ഇട്ടിരിക്കുന്നത്.
വില്ലൻ സിനിമയിൽ അഭിനയിക്കേണ്ടിയിരുന്നില്ല എന്ന് തനിക്കു ഇപ്പോൾ തോന്നുന്നു എന്ന് പറഞ്ഞു കൊണ്ടാണ് സിദ്ദിഖ് തന്റെ ഫേസ്ബുക് പോസ്റ്റ് ആരംഭിക്കുന്നത് തന്നെ. അതിനു കാരണം ആയി പറഞ്ഞത് ഇതാണ്, ഇനി താൻ എന്ത് നല്ല അഭിപ്രായം വില്ലനെ കുറിച്ച് പറഞ്ഞാലും അത് താൻ ഈ ചിത്രത്തിന്റെ ഭാഗമായത് കൊണ്ട് പറയുന്നതാണെന്നു ചിലരെങ്കിലും കരുതും. പക്ഷെ സിദ്ദിഖ് വില്ലനെ കുറിച്ച് തുറന്നു പറയുന്നു.
താൻ ഈ അടുത്തകാലത്തു കണ്ടതിൽ വെച്ച് തനിക്കു ഏറ്റവും ഇഷ്ടപെട്ട സിനിമയാണ് “വില്ലൻ” എന്ന് പറയുന്നു സിദ്ദിഖ് . മാത്രമല്ല വ്യക്തി ബന്ധങ്ങളുടെ ആഴങ്ങൾ ഈ സിനിമ നമുക്ക് കാണിച്ചു തരുന്നു എന്നും സിദ്ദിഖ് വിശദീകരിക്കുന്നു. . മോഹൻലാലും മഞ്ജുവും തമ്മിലും , താനും മോഹൻലാലും തമ്മിലും , വിശാലും ഹൻസികയും ഒക്കെ തമ്മിലുമുള്ള ബന്ധങ്ങളുടെ ദൃഢത അത്ര മികച്ച രീതിയിൽ ആണ്സി ആവിഷ്കരിച്ചിരിക്കുന്നതെന്നു സിദ്ദിഖ് പറയുന്നു. ഒരാൾ മറ്റൊരാൾക്കു വേണ്ടി ചെയ്യുന്ന ത്യാഗങ്ങൾ എത്ര ഭംഗി ആയിട്ടാണ് ഈ ചിത്രത്തിൽ ആവിഷ്കരിച്ചിരിക്കുന്നത് എന്ന് പറഞ്ഞു അഭിനന്ദിക്കുന്ന സിദ്ദിഖ് നമ്മുടെ സാമാന്യ യുക്തിക്കു നിരക്കാത്ത ഒരു സസ്പെന്സിലൂടെ പ്രേക്ഷകരെ “ഞെട്ടിക്കാൻ” സംവിധായകൻ ശ്രമിച്ചിട്ടില്ല എന്നത് ഒരു പോരായ്മയായി തനിക്കു തോന്നിയില്ല എന്ന് കൂടി കൂട്ടിച്ചേർക്കുന്നുണ്ട് തന്റെ പോസ്റ്റിൽ .
സ്വപ്നലോകത്തു നിന്ന് ഇറങ്ങി വന്നു നമ്മളെ കൊണ്ട് കയ്യടിപ്പിച്ചു കടന്നു പോകുന്ന ഒരു നായകൻ ഈ ചിത്രത്തിലില്ല എന്നതാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ ഗുണമായി സിദ്ദിഖ് പറയുന്നത് . അതിനു പകരം ജീവിത യാഥാർത്യങ്ങൾ കണ്ടു പതം വന്ന ഒരു സാധാരണ മനുഷ്യൻ മാത്രമാണ് ഇതിലെ നായക കഥാപാത്രമായ മാത്യു മാഞ്ഞൂരാൻ എന്ന ചിന്തയും സിദ്ദിക്ക് പങ്കു വെക്കുന്നു.
ജീവിതത്തിൽ ഒരാൾ അനുഭവിക്കേണ്ടി വരുന്ന തീക്ഷ്ണമായ വേദന മഞ്ജു വാരിയർ എന്ന അഭിനേത്രിയുടെ ഒരു കണ്ണിലൂടെ നമുക്ക് കാണാം എന്ന്ന പറഞ്ഞു മഞ്ജുവിനെ അഭിനന്ദിച്ച സിദ്ദിഖ്, നന്നായി അഭിനയിക്കുമ്പോഴല്ല അഭിനയിക്കാതിരിക്കുമ്പോഴാണ് ഒരു നടൻ നല്ല നടനായി മാറുന്നതെന്ന് മലയാളിയെ മനസിലാക്കി തന്ന നടനാണ് മോഹൻലാൽ എന്നും ഒരു നടൻ എന്ന നിലയ്ക്ക് താൻ ഇനി എന്തെല്ലാം പഠിക്കാനിരിക്കുന്നു എന്ന് ഈ ചിത്രത്തിലൂടെ മോഹൻലാൽ തന്നെ ബോധ്യപ്പെടുത്തുന്നു എന്നും പറഞു മോഹൻലാലിൻറെ വിസ്മയ പ്രകടനത്തെയും അഭിനന്ദിക്കുന്നു .
സാങ്കേതികത്തികവിൽ മലയാള സിനിമ മറ്റു ഭാഷാ ചിത്രങ്ങളോട് മത്സരിക്കാൻ തുടങ്ങിയിരിക്കുന്നു എന്നും വില്ലന്റെ സാങ്കേതിക തികവിനെ മുൻ നിർത്തി സിദ്ദിഖ് വിശദീകരിക്കുന്നു. ഈ ചിത്രത്തിന്റെ ഭാഗമായതിൽ അഭിമാനിക്കുകയാണ് താനിന്നു എന്ന് പറയുന്ന സിദ്ദിക്ക് ഇത് തന്റെയും കൂടി സിനിമയാണെന്ന് പറയുന്നു. ചിത്രത്തിന് എല്ലാ വിജയാശംസകളും നേർന്നു കൊണ്ടാണ് സിദ്ദിക്ക് തന്റെ വാക്കുകൾ അവസാനിപ്പിക്കുന്നത്.
മലയാള സിനിമയിലെ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളായ ദൃശ്യം, ദൃശ്യം 2 എന്നിവയുടെ മൂന്നാം ഭാഗമായ ദൃശ്യം 3 ചെയ്യാനുള്ള പ്ലാനിലാണ് തങ്ങൾ…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ എന്ന ചിത്രം നൂറു കോടി ക്ലബിൽ ഇടം പിടിക്കുന്ന ഒൻപതാമത്തെ മലയാള ചിത്രമായി മാറി…
ഇന്ത്യൻ സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ ഹിറ്റായി മാറി അല്ലു അർജുന്റെ പുഷ്പ 2 . റിലീസ്…
അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രമായ " നാഗബന്ധം" പ്രീ ലുക്ക് പോസ്റ്റർ പുറത്ത്. ചിത്രത്തിലെ നായകൻ…
2025 തുടക്കം ഗംഭീരമാക്കാൻ ഒരുക്കത്തിലാണ് മലയാളത്തിന്റെ ജനപ്രിയ താരംആസിഫ് അലി. ‘കിഷ്കിന്ധാ കാണ്ഡം’ത്തിന്റെ ബ്ലോക്ക് ബസ്റ്റർ വിജയത്തിന് ശേഷം ആസിഫ്…
ഷാഹിദ് കപൂറിനെ നായകനാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ബോളീവുഡ് ചിത്രം 'ദേവ'യുടെ പ്രൊമോ ടീസർ പുറത്തിറങ്ങി. പ്രമുഖ സംഗീത…
This website uses cookies.