ബോളിവുഡിലെ ഏറ്റവും വിലപിടിപ്പുള്ള താരങ്ങളിൽ ഒരാളാണ് ബോളിവുഡിന്റെ ഭായിജാൻ എന്നറിയപെടുന്ന സൽമാൻ ഖാൻ. ബോളിവുഡ് ബോക്സ് ഓഫീസിലെ ഈ സുൽത്താന്റെ ചിത്രങ്ങളിൽ തൊണ്ണൂറു ശതമാനവും സൂപ്പർ ഹിറ്റുകളാണ് എന്ന് മാത്രമല്ല ബോളിവുഡ് സിനിമാ പ്രേമികളുടെ രജനികാന്ത് എന്ന സ്ഥാനവും അവർ നൽകുന്നത് സൽമാൻ ഖാനാണ്. ബീയിങ് ഹ്യൂമൻ എന്ന സംഘടനയിലൂടെയും അല്ലാതെയുമൊക്കെ ഒട്ടേറെ ചാരിറ്റികൾ ചെയ്യുന്ന നടൻ കൂടിയാണ് സൽമാൻ ഖാനെങ്കിലും തന്റെ ദേഷ്യത്തിന്റെ കാര്യത്തിൽ അദ്ദേഹം കുപ്രസിദ്ധനാണെന്നു പറയാതെ വയ്യ. പെട്ടെന്ന് ദേഷ്യം വരുന്ന പ്രകൃതക്കാരനാണ് അദ്ദേഹം. ചില സമയത്തു അദ്ദേഹം തമാശക്ക് ചെയ്യുന്ന ചില കാര്യങ്ങൾ പോലും ദേഷ്യത്തോടെയാണ് ചെയ്തതെന്ന് തെറ്റിദ്ധരിക്കപ്പെടാറുണ്ട് എന്നത് മറ്റൊരു സത്യം. എന്തായാലും ദേഷ്യക്കാരനാണ് ഭായിജാൻ എന്ന ഇമേജാണ് സൽമാൻ ഖാന് പൊതുജനങ്ങൾക്കിടയിലുള്ളത്.
അതിനു ഒന്നുകൂടി ആക്കം കൂട്ടുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. എയർ പോർട്ടിൽ നിന്നോ മറ്റോ പുറത്തേക്കു ഇറങ്ങി വരുന്ന സൽമാൻ ഖാന്റെ ഒപ്പം ഓടിയെത്തി ഒരാൾ സെൽഫി എടുക്കാൻ ശ്രമിക്കുന്നതും വളരെ ദേഷ്യത്തോടെ സൽമാൻ ഖാൻ അയാളുടെ കയ്യിൽ നിന്ന് ആ ഫോൺ തട്ടിപ്പറിച്ചു എടുക്കുന്നതുമാണ് വിഡിയോയിൽ കാണാൻ സാധിക്കുന്നത്. അദ്ദേഹത്തെ കാത്തു ഒട്ടേറെ ആരാധകർ അവിടെ നിൽക്കുന്നതും കാണാം. വളരെ ധൃതിയിലാണ് അദ്ദേഹം അവിടെ നിന്ന് പുറത്തേക്കു പോകുന്നത് എന്നതും വീഡിയോയിൽ വ്യക്തമാണ്. കൂടെ സെക്യൂരിറ്റി ഗാർഡുകളുമുണ്ട്. അവരെ മറികടന്നു വന്നു സെൽഫിയെടുക്കാൻ നോക്കിയത് കൊണ്ടാണോ സൽമാൻ ഖാൻ ദേഷ്യപ്പെട്ടതു എന്നത് വീഡിയോയിൽ വ്യക്തമല്ല. രാധേ എന്ന ചിത്രമാണ് സൽമാൻ ഖാന്റെ അടുത്ത റിലീസ്. പ്രഭുദേവയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.
ബ്ലോക്ബസ്റ്റർ ഹിറ്റായ കല്യാണി പ്രിയദർശൻ - ഡൊമിനിക് അരുൺ ചിത്രം "ലോക" യുടെ രണ്ടാം ഭാഗത്തിൽ ടോവിനോ തോമസ് നായകനായി…
ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം "പെറ്റ് ഡിറ്റക്ടീവ്" റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിൻ്റെ തീം സോങ് പുറത്ത്…
ദേശീയ, സംസ്ഥാന പുരസ്കാരജേതാവായ സെന്ന ഹെഗ്ഡെയുടെ ഏറ്റവും പുതിയ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ‘അവിഹിതം’ എന്ന പേരിൽ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ…
ദേശീയ പുരസ്കാര ജേതാവായ സംവിധായകൻ സജിൻ ബാബുവിന്റെ പുതിയ ചിത്രം, 'തീയേറ്റർ: ദ മിത്ത് ഓഫ് റിയാലിറ്റി' റഷ്യയിലെ കാസാനിൽ…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്.…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ നാളെ…
This website uses cookies.