Professor Dinkan coming with high-octane action sequences
ജനപ്രിയ നായകൻ ദിലീപിന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമായി ഒരുങ്ങുകയാണ് പ്രൊഫസ്സർ ഡിങ്കൻ. പ്രശസ്ത ഛായാഗ്രാഹകൻ ആയ രാമചന്ദ്ര ബാബു ആദ്യമായി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് പ്രശസ്ത സംവിധായകനും രചയിതാവും നടനുമായ റാഫി ആണ്. പൂർണ്ണമായും ത്രീഡി ടെക്‌നോളജി ഉപയോഗിച്ചു ഒരുക്കുന്ന ഈ ചിത്രത്തിൽ നമിത പ്രമോദ് ആണ് ദിലീപിന്റെ നായിക ആയി എത്തുന്നത്. റാഫിയും ഈ ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട് എന്നാണ് സൂചന. വമ്പൻ ആക്ഷൻ രംഗങ്ങളും ഈ ചിത്രത്തിന്റെ പ്രത്യേകത ആയിരിക്കും.
പ്രശസ്ത സ്റ്റണ്ട് മാസ്റ്റർ ആയ കെച്ച ഒരുക്കുന്ന ത്രസിപ്പിക്കുന്ന സംഘട്ടന രംഗങ്ങൾ ഈ ചിത്രത്തിന്റെ ഹൈലൈറ്റ് ആയിരിക്കും എന്നാണ് അണിയറ പ്രവർത്തകർ അവകാശപ്പെടുന്നത്. ഇതിലെ ഗംഭീര ആക്ഷൻ രംഗങ്ങൾ ചിത്രീകരിക്കാൻ ആയി പ്രൊഫസർ ഡിങ്കൻ ടീം ഇപ്പോൾ ബാങ്കോക്കിൽ ആണ്. ദിലീപും സ്റ്റണ്ട് മാസ്റ്റർ കെച്ചയുമൊത്തുള്ള ലൊക്കേഷൻ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്. ഈ ചിത്രത്തിൻറെ ഫൈനൽ ഷെഡ്യൂൾ ആണ് ബാങ്കോക്കിൽ പുരോഗമിക്കുന്നത്. അടുത്ത വർഷം പകുതിയോടെ ഈ ചിത്രം തീയേറ്ററുകളിൽ എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അതിനു മുൻപ് ബി ഉണ്ണികൃഷ്ണൻ- ദിലീപ് ചിത്രമായ കോടതി സമക്ഷം ബാലൻ വക്കീൽ റിലീസ് ചെയ്യും. ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ദിലീപിന്റെ ജന്മദിനത്തിൽ പുറത്ത് വിട്ടിരുന്നു. നവാഗത സംവിധായകന്റെ പിക്ക് പോക്കറ്റ്, എസ് എൽ പുരം ജയസൂര്യ ഒരുക്കാൻ പോകുന്ന ജാക്ക് ഡാനിയൽ എന്നിവയാണ് ദിലീപ് കമ്മിറ്റ് ചെയ്തിട്ടുള്ള മറ്റു ചിത്രങ്ങൾ. നാദിർഷാ, അജയ് വാസുദേവ് എന്നിവർക്കൊപ്പവും ദിലീപ് ഒന്നിക്കുന്ന ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങുകയാണ്.
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കിയ പുതിയ ചിത്രം നരിവേട്ട റിലീസിന് ഒരുങ്ങുന്നു. മേയ് 23 ന് ആഗോള…
വീണ്ടും റാപ്പർ വേടൻ സിനിമയിൽ പാടുന്നു. അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ടയിലാണ് വേടൻ പാടുന്നത്. 'വാടാ വേടാ..' എന്ന…
അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള എന്ന ചിത്രം മെയ് 23 ന് പ്രേക്ഷകരുടെ മുന്നിലെത്തുകയാണ്.…
ഗോളം, ഖൽബ്, മൈക്ക് എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ രഞ്ജിത്ത് സജീവ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം…
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കിയ പുതിയ ചിത്രം 'നരിവേട്ട' റിലീസിന് ഒരുങ്ങുന്നു. മെയ് 23 ന് ആഗോള…
ഉപചാരപൂർവം ഗുണ്ട ജയൻ എന്ന ചിത്രത്തിന് ശേഷം അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ് കിങ്‌ഡം ഓഫ് കേരള മെയ്…
This website uses cookies.