യുവ താരം പ്രണവ് മോഹൻലാലിനെ നായകനാക്കി സൂപ്പർ ഹിറ്റ് സംവിധായകനും ഗായകനും നടനുമായ വിനീത് ശ്രീനിവാസൻ ഒരുക്കുന്ന മലയാള ചിത്രമാണ് ഹൃദയം. കല്യാണി പ്രിയദർശൻ നായികാ വേഷം ചെയ്യുന്ന ഈ ചിത്രത്തിൽ ദർശന രാജേന്ദ്രൻ, അജു വർഗീസ് എന്നിവരും പ്രധാന വേഷങ്ങൾ ചെയ്യുന്നുണ്ട്. മെറിലാൻഡ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യം നിര്‍മിക്കുന്ന ഈ ചിത്രത്തിന് സംഗീതമൊരുക്കുന്നത് ഹിഷാം അബ്ദുൽ വഹാബും ക്യാമറ ചലിപ്പിക്കുന്നത് വിശ്വജിത്തുമാണ്. ഷൂട്ടിംഗ് ഏകദേശം പൂർത്തിയായി കഴിഞ്ഞ ഈ ചിത്രം മലയാള സിനിമാ പ്രേമികൾ ഏറെ കാത്തിരിക്കുന്ന ചിത്രം കൂടിയാണ്. ഇപ്പോഴിതാ ഹൃദയം എന്ന ചിത്രത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തുകയാണ് നിർമ്മാതാവ് വിശാഖ് സുബ്രമണ്യം. വൈശാഖും അജു വർഗീസും ചേർന്ന് നിർമ്മിക്കുന്ന സാജൻ ബേക്കറി എന്ന ചിത്രത്തിന്റെ പ്രചരണാർത്ഥം ഒരു ഓൺലൈൻ മീഡിയ ചാനലിനോട് സംസാരിക്കവേയാണ് വിശാഖ് ഹൃദയത്തെ കുറിച്ചും മനസ്സ് തുറന്നതു.
ചിത്രത്തെ കുറിച്ച് കൂടുതൽ ഒന്നും പുറത്തു പറയരുത് എന്ന് സംവിധായകൻ വിനീത് ശ്രീനിവാസന്റെ നിര്ദേശമുണ്ടെന്നും വിശാഖ് പറയുന്നു. ഒരു ചെറുപ്പക്കാരന്റെ 17 വയസ്സ് മുതൽ 30 വയസ്സുവരെയുള്ള ജീവിത യാത്രയുടെ കഥയാണ് ഈ ചിത്രം പറയുന്നത് എന്നും അങ്ങനെ ആ കാലഘട്ടത്തിൽ ഒരാളുടെ ജീവിതത്തിൽ കടന്നു വരാൻ സാധ്യതയുള്ള എല്ലാ കാര്യങ്ങളും ഈ ചിത്രത്തിന്റെ കഥയിലും കടന്നു വരുമെന്നും വിശാഖ് പറയുന്നു. പ്രണവ് തന്റെ വേഷം വളരെ മനോഹരമായി തന്നെ ചെയ്യുന്നുണ്ട് എന്ന് നേരത്തെ വിനീത് ശ്രീനിവാസൻ പറഞ്ഞിരുന്നു. തന്റെ ആദ്യ ചിത്രത്തിലെ ആക്ഷൻ രംഗങ്ങളിലൂടെ ഒരുപാട് ആരാധകരെ നേടിയ താരമാണ് പ്രണവ് എങ്കിലും ഈ ചിത്രത്തിൽ ആക്ഷൻ ഇല്ല എന്നും പ്രണവ് എന്ന അഭിനേതാവിന്റെ മറ്റൊരു വശമാണ് ഇതിലൂടെ കാണാൻ സാധിക്കുക എന്നും വിശാഖ് പറഞ്ഞു. ചിത്രം തീയേറ്ററിൽ തന്നെ റിലീസ് ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.
പഴയകാല ഹിറ്റ് സംവിധായകൻ സുനിലിന്റെ തിരിച്ചു വരവ് ഗംഭീരമാക്കി കേക്ക് സ്റ്റോറി നിറഞ്ഞ സദസ്സിൽ തിയേറ്ററുകളിൽ. റിലീസ് ചെയ്ത തീയേറ്ററുകളിൽ…
മരണമാസ്സ് സിനിമയെ കുറിച്ചുള്ള അഭിപ്രായം സോഷ്യൽ മീഡിയയിൽ പങ്ക് വെച്ച് മുരളി ഗോപി. നവാഗതനായ ശിവപ്രസാദ് ചെയ്തിരിക്കുന്ന ചിത്രം, സംവിധായകന്റെ…
ശിവ രാജ്കുമാർ, ഉപേന്ദ്ര, രാജ് ബി ഷെട്ടി,എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന '45' എന്ന പാൻ ഇന്ത്യൻ ചിത്രത്തിന്റെ ഗ്രാൻഡ്…
മെഗാസ്റ്റാർ മമ്മൂട്ടി, വിനായൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ ജോസ് സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ സെക്കന്റ് ലുക്ക്…
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
This website uses cookies.